സൗത്ത് ഫ്‌ളോറിഡ: കുമ്പനാട് ചുണ്ടമണ്ണിൽ മത്തായി പി. തോമസിന്റെ ഭാര്യ മേരി തോമസ് (85) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ മാർച്ച് എട്ടിനു (ചൊവ്വ) രാവിലെ ഏഴിനു സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ചിൽ (109 എസ്.ഇ. 10 അവന്യു, പൊമ്പാനോ ബീച്ച്, ഫ്‌ളോറിഡ 33060) വിശുദ്ധ കുർബാനയോടെ ആരംഭിച്ച് സംസ്‌കാരം ഡേവി ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ.

മക്കൾ: തോമസ് മാത്യു (ഷാജി), കോശി മാത്യു (ഷിബു). മരുമക്കൾ: സിൽവിയ, മഞ്ജു. ആറു കൊച്ചുമക്കളും ഒരു പൗത്രനുമുണ്ട്.

പൊതുദർശനം: മാർച്ച് ഏഴിനു (തിങ്കൾ) വൈകുന്നേരം അഞ്ചു മുതൽ 9 വരെ 2401 ഡേവി റോഡിലുള്ള ഫോറസ്റ്റ് ലോൺ ഫ്യൂണറൽ ഹോമിൽ. വിവരങ്ങൾക്ക്: ഷാജി 9546581291.