- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{മര്‍സൂക്കിന് കൊമ്പുണ്ടോ?കൊച്ചി കോര്‍പറേഷന്‍ പൊളിച്ചു നീക്കാന്‍ പലകുറി നോട്ടീസ് നല്‍കിയ ഫഌറ്റ് കാട്ടി പണവും തട്ടി; ടിവി ന്യൂ ചാനല്‍ ചെയര്‍മാനെതിരെ വഞ്ചാനാകുറ്റത്തിന് കേസ്; പിടിച്ചുകൊണ്ടു സ്റ്റേഷനില്‍ വന്ന മുതലാളിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു}}
കൊച്ചി: മറൈന്‍ ഡ്രൈവില്‍ കേരള ട്രേഡ് സെന്റര്‍ അനുമതിയില്ലാതെ പണിത ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും ട്രേഡ് സെന്റര്‍ ഭാരവാഹികള്‍ക്കു കുലുക്കമില്ല. ഇതേ ഫ്‌ളാറ്റ് നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കെടിസി ചെയര്‍മാനും കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് മ
{{കൊച്ചി: മറൈന്‍ ഡ്രൈവില്‍ കേരള ട്രേഡ് സെന്റര്‍ അനുമതിയില്ലാതെ പണിത ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും ട്രേഡ് സെന്റര്‍ ഭാരവാഹികള്‍ക്കു കുലുക്കമില്ല. ഇതേ ഫ്‌ളാറ്റ് നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കെടിസി ചെയര്‍മാനും കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ ചെയര്‍മാനുമായ കെ എന്‍ മര്‍സൂക്കിനെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. ഈ കേസില്‍ മര്‍സൂക്കിനെ അറസ്റ്റ് ചെയ്യാതിരിക്കാനായി ഉന്നതതലത്തില്‍ വന്‍നീക്കം നടന്നു വരുന്നു.
കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ്് ഇന്‍ഡസ്ട്രിയുടെ പേരില്‍ ജിം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ട്രേഡ് സെന്ററിന് അനുമതി വാങ്ങിയത്. എന്നാല്‍ ഇതില്‍ പതിമൂന്നാം നിലയില്‍ ഫഌറ്റ് പണിയാന്‍ കോര്‍പറേഷന്‍ അനുമതി ഇല്ലാതിരിക്കെ ഈ നിലയില്‍ ഫഌറ്റ് നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച് 59 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ് രജിസ്‌ററര്‍ ചെയ്തിരിക്കുന്നത്. പുതുതായി തുടങ്ങിയ ടിവി ന്യൂ ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണ് മര്‍സൂക്. കേരളാ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ ഈയിടെയാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്
ഫഌറ്റ് തട്ടിപ്പില്‍ മര്‍സൂക്കിനെതിരെ ബാംഗ്ലൂര്‍ മലയാളിയായ റിട്ട.മേജര്‍ പി.എം.മാത്യുസാണ് പരാതിക്കാരന്‍. 2010 സെപ്തംബറിലാണ് മാത്യൂസില്‍നിന്ന് മര്‍സൂക്ക് പണം കൈപ്പറ്റിയത്. ഇത്തരത്തില്‍ തട്ടിയെടുത്ത പണം മര്‍സൂക്കും സംഘവും ടി വി ന്യൂ ചാനലിനായി ഉപയോഗിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. മര്‍സൂക്കും സംഘവും അനധികൃതമായി കെട്ടിയ പതിമൂന്നാം നില പൊളിച്ചുകളയാന്‍ കോര്‍പ്പറേഷന്‍ പലതവണ നോട്ടീസ് നല്‍കുകയും വിജിലന്‍സ് അന്വേഷണം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പി.എം.മാത്യൂസ് ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ കെട്ടിടത്തില്‍ ഫ്ഌറ്റു നല്കാമെന്നു പറഞ്ഞ് മര്‍സൂക്കും സംഘവും വഞ്ചിച്ച തിരുവനന്തപുരം സ്വദേശിയായ രാജ്കുമാര്‍ ഉപഭോക്തൃകോടതിയെയും സമീപിച്ചിട്ടുണ്ട്. ഫ്‌ളാറ്റിനായി നല്‍കിയ അഞ്ചു ലക്ഷം രൂപ തിരികെ നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്കും ഭാരവാഹികളായ കെ എന്‍ മര്‍സൂക്ക്, മാത്യു കുരുവിത്തടം, ഇ എസ് ജോസ് എന്നിവര്‍ക്കുമെതിരെയാണ് പരാതി. 2007-ല്‍ രാജ്കുമാര്‍ രണ്ടുലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ഒരു ലക്ഷം രൂപയുടെ രസീത് കൈപ്പറ്റുകയും ചെയ്തു. 2009-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ 2008-ല്‍ വിലയുടെ 25 ശതമാനം അടയ്ക്കണമെന്ന് ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് 15 ലക്ഷം രൂപ ചെക്കായി നല്‍കി. തുടര്‍ന്ന് 11-ാമത്തെ നിലയിലെ നാലാം നമ്പര്‍ അപ്പാര്‍ട്ട്‌മെന്റ് ഇയാള്‍ക്ക് അനുവദിച്ചതായി അറിയിച്ചു. എന്നാല്‍ 2009-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനോ കൈമാറാനോ കഴിഞ്ഞില്ല. പരാതിക്കാരന്‍ ചേംബറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഫ്‌ളാറ്റ് കൈമാറണമെങ്കില്‍ ട്രേഡ് സെന്ററുമായി കരാര്‍ ഉണ്ടാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് കൈമാറുന്നതുസംബന്ധിച്ച് ചേംബറുണ്ടാക്കിയ കരാര്‍നിബന്ധനകള്‍ പ്രായോഗികമല്ലാത്തതിനാല്‍ രാജ്കുമാര്‍ ഇടപാടില്‍നിന്ന് ഒഴിവായി.
മുന്‍കൂറായി നല്‍കിയ 17 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടു. ഇതിനായി നിരവധി കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ രാജ്കുമാറിന് അനുവദിച്ച ഫ്‌ളാറ്റ് മറ്റൊരാള്‍ക്ക് വില്‍ക്കാനും ശ്രമം നടന്നു. 17 ലക്ഷം രൂപ മടക്കിനല്‍കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ വക്കീല്‍നോട്ടീസ് അയച്ചു. ഇതിനെത്തുടര്‍ന്ന് പലപ്പോഴായി 12 ലക്ഷം രൂപ മടക്കി നല്‍കി. ബാക്കി അഞ്ചുലക്ഷം രൂപ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഉപഭോക്തൃകോടതിയെ സമീപിച്ചിരിക്കുന്നത്.
കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പേരില്‍ ജിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രേഡ് സെന്ററിന് അനുമതി വാങ്ങുകയും വാണിജ്യ ആവശ്യത്തിനായി ലക്ഷങ്ങള്‍ കൈപ്പറ്റി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നാണ് കേസ്. ഇത്തരത്തില്‍ നിരവധി ഉപഭോക്താക്കളില്‍ നിന്നും കോടികള്‍ തട്ടിയെടുത്തശേഷം മര്‍സൂക്കും സംഘവും ടിവി ന്യൂ ചാനലിനായി പണം വകമാറ്റുകയായിരുന്നുവെന്നാണ് ആക്ഷേപം.}}