- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തുകാരെ കൊണ്ട് ബീഫ് മാറ്റി കൂൺ ബിരിയാണി കഴിപ്പിച്ച ജോൺ മാഷിന്റെ കൂൺകൃഷി പാഠങ്ങൾ; എൺപതിനായിരം ശിഷ്യന്മാരും
പാലക്കാട്: മലപ്പുറത്തുകാരെ കൊണ്ട് ബീഫ് ബിരിയാണി വേണ്ട, കൂൺ ബിരിയാണി മതിയെന്ന് പറയിപ്പിച്ച ഒരു ചരിത്രമുണ്ട് കൂൺ കൃഷിയിൽ ചരിത്രം തീർക്കുന്ന ജോൺ മരങ്ങോലിയെന്ന് ജോൺ മാഷിന്. ഇദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം പോലെ തന്നെയാണ് കൂൺ കൃഷിപാഠങ്ങളും. ജനതാദൾ -എസിന്റെ സംസ്ഥാന നിർവ്വാഹക സമിതിയംഗമായ ജോൺ മാഷ് ഇതുവരെ നടത്തിയത് രണ്ടായിരത്തോളം ക്ലാ
പാലക്കാട്: മലപ്പുറത്തുകാരെ കൊണ്ട് ബീഫ് ബിരിയാണി വേണ്ട, കൂൺ ബിരിയാണി മതിയെന്ന് പറയിപ്പിച്ച ഒരു ചരിത്രമുണ്ട് കൂൺ കൃഷിയിൽ ചരിത്രം തീർക്കുന്ന ജോൺ മരങ്ങോലിയെന്ന് ജോൺ മാഷിന്. ഇദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം പോലെ തന്നെയാണ് കൂൺ കൃഷിപാഠങ്ങളും. ജനതാദൾ -എസിന്റെ സംസ്ഥാന നിർവ്വാഹക സമിതിയംഗമായ ജോൺ മാഷ് ഇതുവരെ നടത്തിയത് രണ്ടായിരത്തോളം ക്ലാസ്സുകൾ, മാഷിൽനിന്ന് കൂൺ കൃഷി പഠിച്ചത് 80,000 ത്തിലേറെ പേർ. കേരളത്തിലെ ജയിലുകൾ, സ്‌കൂൾ കോളേജ്, കൃഷി ഭവൻ,റെസിഡൻസ് അസോസിയേഷനുകൾ, വിവിധ രാഷ്ട്രീയ കക്ഷികൾ തുടങ്ങി എല്ലാവർക്കും കൂൺ കൃഷി പാഠങ്ങൾ പഠിക്കാൻ ജോൺ മാഷ് വേണം. കേരളത്തിലങ്ങോളമിങ്ങോളം കൂൺ കർഷകർക്കിടയിൽ ജോൺ മാഷിന്റെ പേരുണ്ട്.
ജോൺ മാഷിൽ നിന്ന് കൂൺ കൃഷി പഠിച്ച 900 ത്തോളം പേർ ഇന്നത് അവരുടെ ജീവിതമാർഗമാക്കി. കൂണുകളുടെ വ്യത്യസ്തതയും മേന്മയും വിശദമാക്കിയുള്ള ജോൺ മാഷിന്റെ ക്ലാസ്സ് കേട്ടാൽ അതിലൊരു കൈ നോക്കാൻ ആർക്കും തോന്നും. 25 വർഷം മുമ്പ് വെള്ളായണി കാർഷിക കോളേജിലെ ഡോ.ദേവയാനിയിൽ നിന്നാണ് കൂൺ കൃഷി ആദ്യമായി പഠിച്ചത്. ഒരു രസത്തിന് തുടങ്ങിയ കൃഷി പിന്നെ ജീവിതമാക്കി. പിന്നീട് പതുക്കെ മറ്റുള്ളവരെ ഈ രംഗത്തേക്ക് എത്തിക്കാൻ തുടങ്ങി. തുടർന്നാണ് ഒരു കൂൺ കൃഷി പഠിപ്പിക്കാൻ തുടങ്ങുന്നത്. കൂൺ കൃഷിയെ കുറിച്ച് പഠിപ്പിക്കുന്ന മൊറാർജി കൾച്ചറൽ ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറിയാണ്.
കൂൺ കർഷകരെ ഉൾപ്പെടുത്തി മഷ്‌റൂം ഗ്രോവേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. ജോൺ മാഷിനെ കൂൺ കൃഷി പഠിപ്പിച്ച ഡോ:ദേവയാനിയായിരുന്നു ഇതിന്റെ ആദ്യ പ്രസിഡന്റ്. കൂൺ കൃഷി നടത്തി വിജയിച്ചവരെ കണ്ടെത്തി അവർക്ക് അർഹമായ സബ്‌സിഡി വാങ്ങി കൊടുക്കാറുണ്ട്. നൂറിലധികം പേർക്ക് ഹോർട്ടി കൾച്ചറൽ മിഷനിൽ നിന്നും സബ്‌സിഡി വാങ്ങി കൊടുത്തിട്ടുണ്ട്. ക്ലാസ്സിനൊപ്പം കൂൺ വിത്തുകൾ എത്തിച്ചു നൽകാറുണ്ട്.
കൂൺ കൃഷിയിൽ വിജയഗാഥ തെളിയിച്ച മാഷിന് രാഷ്ട്രീയവും ജീവശ്വാസമാണ്. പക്ഷെ കൂൺ കൃഷിയിൽ രാഷ്ട്രീയമില്ലെന്നേയുള്ളു. ജനതാദൾ എസിന്റെ സംസ്ഥാന നിർവ്വാഹക സമിതിയംഗമായ ജോൺ മാഷ് സംഘടനാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. അതിൽ നിയോജക മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്, ഡി.സി.സി.മെമ്പർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഷ്ടപദി എന്ന ദ്വൈവാരികയുടെ ചീഫ് എഡിറ്റർ, അനുരഞ്ജനം എന്ന സായാഹ്ന പത്രത്തിന്റെ എഡിറ്റർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മരങ്ങോലി ഗ്രാമത്തിൽ ജനിച്ച ജോൺ മാഷ് 19 വർഷമായി പാലക്കാട് കല്ലടിക്കോടാണ് താമസം.