- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗലാപുരത്ത് മസ്ജിദ് നവീകരണത്തിനിടെ ക്ഷേത്രസമാനമായ കെട്ടിടം; അവകാശവാദവുമായി ഹൈന്ദവ സംഘടനകൾ; പഴയ ഭൂ ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ച് ജില്ലാഭരണകൂടം; വിവാദമായതോടെ തൽസ്ഥിതി നിലനിർത്താൻ നിർദ്ദേശം
മംഗളുരു : ഗഞ്ചിമഠം ഗ്രാമപഞ്ചായത്ത് പരിധിയിലെ മലാലി മാർക്കറ്റ് മസ്ജിദ് വളപ്പിൽ മസ്ജിദ് അധികൃതരുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ക്ഷേത്രസമാനമായ കെട്ടിടം കണ്ടെത്തിയതായി അവകാശവാദം. വ്യാഴാഴ്ച ഉച്ചയോടെയാണ് ക്ഷേത്രസമാനമായ കെട്ടിടം ശ്രദ്ധയിൽ പെട്ടത്. മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി പള്ളി അധികൃതർ നവീകരണ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. സംഭവസ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നതായി ഹിന്ദുത്വ സംഘടനകൾ സംശയം ഉന്നയിച്ചിരിക്കുകയാണ് .
സംഭവം വ്യപകമായി പ്രചരിച്ചതോടെ ഹിന്ദു സംഘടനകൾ ഉൾപ്പെടെ നിരവധി ആളുകൾ സംഭവസ്ഥലത്തെത്തി രേഖകൾ പരിശോധിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു. അതേസമയം, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾക്കും, പള്ളിയിൽ പ്രവേശനം പൊലീസ് നിഷേധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ജില്ലാ ഭരണകൂടം പഴയ ഭൂരേഖകളും ഉടമസ്ഥാവകാശ വിശദാംശങ്ങൾ സംബന്ധിച്ച രേഖകളും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര കെവി പറയുന്നത് ഇങ്ങെ.
''സംഭവത്തെ കുറിച്ച് ഫീൽഡ് ഉദ്യോഗസ്ഥരിൽ നിന്നും പൊലീസ് വകുപ്പിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം പഴയ ഭൂരേഖകളും ഉടമസ്ഥാവകാശ വിശദാംശങ്ങൾ സംബന്ധിച്ച രേഖകളും പരിശോധിക്കുന്നുണ്ട്. എൻഡോവ്മെന്റ് വകുപ്പിൽ നിന്നും വഖഫ് ബോർഡിൽനിന്നുള്ള റിപ്പോർട്ടുകളും ഞങ്ങൾ തേടിയിട്ടുണ്ട് ' ഞങ്ങൾ എല്ലാ സാധുതയും പരിശോധിച്ച് ഉചിതമായ തീരുമാനം ഉടൻ എടുക്കും. അതുവരെ, തൽസ്ഥിതി നിലനിർത്താൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,
അതേസമയം, രേഖകൾ പരിശോധിക്കുന്നത് വരെ പ്രവൃത്തി നിർത്തിവെക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾ ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്