ശ്രീകാര്യം: മാസ്‌ക് വയ്ക്കാൻ നിർദ്ദേശിച്ച കണ്ടക്ടറോട് അരിശംപൂണ്ട യാത്രക്കാരി കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ഇന്നലെ രാവിലെ പൗഡിക്കോണം സൊസൈറ്റി മുക്കിലായിരുന്നു സംഭവം. ശ്രീകാര്യം ഭാഗത്തുനിന്ന് ബസിൽ കയറിയ ഇവർ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു.

സൊസൈറ്റി മുക്കിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷമാണ് ഇവർ കല്ലെടുത്ത് ബസിലെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൗഡിക്കോണം സ്വദേശി രമയ്ക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.