- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ മാസ്ക് നിബന്ധന പിൻവലിച്ചു; ഞായറാഴ്ച്ച മുതൽ കർഫ്യു നീക്കും; ഓസ്ട്രിയയിലും അടുത്ത മാസത്തോടെ ഇളവുകൾ നല്കി തുടങ്ങും
ഫ്രാൻസിൽ മാസ്ക് നിബന്ധന പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ല. ഇന്നലെ മുതൽ ഇളവുകൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായതും വാക്സിനേഷൻ നടപടികൾ ഊർജിതമായതും കണക്കിലെടുത്താണ് നടപടിയെന്ന് പ്രധാനമന്ത്രി ജീൻ കാസ്ററക്സ് അറിയിച്ചു.
അതേസമയം, ആൾക്കൂട്ടങ്ങൾ ഉള്ളയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും സ്റേറഡിയങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം.നിലവിലെ രാത്രി കർഫ്യൂ ഈമാസം 20ന് നീക്കും. ഈമാസം 30ന് കർഫ്യൂ നീക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇതാണ് 10 ദിവസം മുമ്പ് അവസാനിപ്പിക്കുന്നത്.
യൂറോ കപ്പ് മത്സരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ഫ്രാൻസിലെ ശരാശരി പ്രതിദിന കേസുകൾ ചൊവ്വാഴ്ച 3,200 ആയി കുറഞ്ഞിരുന്നു. 2020 ആഗസ്ററിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്ത് 35 ദശലക്ഷം ആളുകൾക്ക് മാസങ്ങൾക്കുള്ളിൽ വാക്സിനേഷൻ നൽകുമെന്നും കാസ്റെറക്സ് പറഞ്ഞു.
ഓസ്ട്രിയയും ജൂലൈ മാസത്തോടെ കൂടുതൽ ഇളവുകൾ നല്കുന്ന കാര്യം പരിഗണിച്ച് വരുകയാണ്. നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറക്കാനും മാസ്ക് നിർബന്ധമാകില്ല എന്നുമുള്ള ഇളവുകളാണ് അടുത്തമാസത്തോടെ കൈവരിക്കുക.ആശുപത്രികളും നഴ്സിങ് ഹോമുകളും ഒഴികെ മെഡിക്കൽ ഗ്രേഡ് മാസ്കുകൾ ഇനി എവിടെയും ധരിക്കേണ്ടതില്ല.ഷോപ്പുകൾക്കും റെസ്റ്റോറന്റുകൾക്കുമായുള്ള എഫ്എഫ്പി 2 മാസ്ക് നിയമങ്ങളിൽ ഇളവ് വരുത്തും
ഇൻഡോർ പ്രദേശങ്ങളായ ബാറുകൾ, റെസ്റ്റോറന്റുകൾ, പൊതുഗതാഗതം എന്നിവയിൽ നോൺ-മെഡിക്കൽ ഗ്രേഡ് വായ സംരക്ഷണം, അതായത് കോട്ടൺ മാസ്കുകൾ അല്ലെങ്കിൽ സ്കാർഫുകൾ എന്നിവ മതിയാകും.ജൂലൈ 1 മുതൽ ഓസ്ട്രിയയും അർദ്ധരാത്രി കർഫ്യൂ എടുത്തുകളയും,