- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോൾതാരം മേസൺ ഗ്രീൻവുഡിന്റെ കൊടും ക്രൂരത; ക്രൂരമായി മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന ആരോപണവുമായി പെൺസുഹൃത്ത്; വെളിപ്പെടുത്തൽ ക്രൂരമർദ്ദനത്തിന്റെയും അശ്ലീലവാക്കുകൾ വിളിക്കുന്നതിന്റെയും വീഡിയോയും ഓഡിയോയും പങ്കുവെച്ച്
ലണ്ടൻ: ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മേസൺ ഗ്രീൻവുഡിനെതിരേ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ പെൺസുഹൃത്ത് ഹാരിയറ്റ് റോബ്സൺ.ഗ്രീൻവുഡിൽ നിന്ന് കൊടിയ മർദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോയും ഹാരിയറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗ്രീൻവുഡ് തന്നോട് ചെയ്തത് എന്ന കുറിപ്പോടെയാണ് ഹാരിയറ്റ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഗ്രീൻവുഡിൽ നിന്ന് ക്രൂരമർദനമേറ്റതിന്റെ ചിത്രങ്ങളും വിഡിയോയും ഹാരിയറ്റ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. 'ഗ്രീൻവുഡ് എതന്നോട് ചെയ്തത്' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
MASON GREENWOOD WTF HAVE YOU DONE ??? pic.twitter.com/7lbYhgWQyT
- Finn???????? (@IcecoldMartial) January 30, 2022
ഗ്രീൻവുഡിൽ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹാരിയറ്റ് വിഡിയോയിൽ പറയുന്നു. ഫുട്‌ബോൾ താരം അശ്ലീല വാക്കുകൾ പ്രയോഗിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ഓഡിയോ ക്ലിപ്പുകളും ഹാരിയറ്റ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു
സംഭവത്തിൽ ഗ്രീൻവുഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും ഗ്രീൻവുഡിനെതിരെ നടപടികൾ എടുത്തേക്കുമെന്നാണ് സൂചന. ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ക്ലബ് അന്വേഷണം പൂർത്തിയാക്കുന്നത് വരെ ഗ്രീൻവുഡിനെ സസ്‌പെൻഡ് ചെയ്യുമെന്നുമാണ് സൂചന.




