- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്നത്ത് കല്യാണം ആഘോഷമാക്കി മലേഷ്യൻ കുട്ടികൾ; ഒരുമിച്ച് സുന്നത്ത് നടത്താൻ എത്തിയ കുട്ടികളുടെ ആഘോഷം വിദേശമാദ്ധ്യമങ്ങൾക്ക് വാർത്തയായി
മിക്ക മുസ്ലിം കുട്ടികൾക്കും സുന്നത്ത് എന്ന മതപരമായ ആചാരം ഒരു പേടി സ്വപ്നമാണ്. ഇത് ചെയ്യുമ്പോൾ കടുത്ത വേദന അനുഭവിക്കേണ്ടി വരുമോയെന്ന ആശങ്ക പലരെയും വേട്ടയാടാറുണ്ട്. എന്നാൽ ഈയിടെ നിരവധി കുട്ടികളെ ഉൾപ്പെടുത്തി മലേഷ്യയിൽ നടത്തിയ കൂട്ട സുന്നത്ത് കല്യാണം ഇവിടുത്തെ കുട്ടികൾ തീരെ പരിഭ്രമമില്ലാതെ ആഘോഷമാക്കിയിരിക്കുകയാണ്. ഈ ആഘോഷം വൻ പ്രാധാന്യത്തോടെ വിദേശ മാദ്ധ്യമങ്ങൾ വൻ വാർത്തയാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. വർഷം തോറും മലേഷ്യയിൽ നടത്തുന്ന കൂട്ട സുന്നത്ത് ആഘോഷത്തിൽ ഇപ്രാവശ്യം ഭാഗഭാക്കാനെത്തിയവർ തികച്ചും ആഘോഷമൂഡിലെത്തിയതാണ് വൻ വാർത്താ പ്രാധാന്യം നേടിയിരിക്കുന്നത്. ഇതിന് മുമ്പുള്ള ഡ്രിപ്പ് സ്വീകരിക്കുന്നതിന് മുമ്പ് ഇവരിൽ പലരും നൃത്തം ചെയ്യുന്നത് കാണാമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ വീക്കെൻഡിലായിരുന്നു പരിപാടി അരങ്ങേറിയത്. അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ളവരാണ് ഈ സുന്നത്ത് കർമത്തിന് വിധേയമായിരിക്കുന്നത്.കുട്ടികൾക്ക് അനസ്തേഷ്യ നൽകി ലേസർ സർജറിയിലൂടെയാണിത് നിർവഹിച്ചിരിക്കുന്നത്. മലേഷ്യ ബഹുസം
മിക്ക മുസ്ലിം കുട്ടികൾക്കും സുന്നത്ത് എന്ന മതപരമായ ആചാരം ഒരു പേടി സ്വപ്നമാണ്. ഇത് ചെയ്യുമ്പോൾ കടുത്ത വേദന അനുഭവിക്കേണ്ടി വരുമോയെന്ന ആശങ്ക പലരെയും വേട്ടയാടാറുണ്ട്. എന്നാൽ ഈയിടെ നിരവധി കുട്ടികളെ ഉൾപ്പെടുത്തി മലേഷ്യയിൽ നടത്തിയ കൂട്ട സുന്നത്ത് കല്യാണം ഇവിടുത്തെ കുട്ടികൾ തീരെ പരിഭ്രമമില്ലാതെ ആഘോഷമാക്കിയിരിക്കുകയാണ്. ഈ ആഘോഷം വൻ പ്രാധാന്യത്തോടെ വിദേശ മാദ്ധ്യമങ്ങൾ വൻ വാർത്തയാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. വർഷം തോറും മലേഷ്യയിൽ നടത്തുന്ന കൂട്ട സുന്നത്ത് ആഘോഷത്തിൽ ഇപ്രാവശ്യം ഭാഗഭാക്കാനെത്തിയവർ തികച്ചും ആഘോഷമൂഡിലെത്തിയതാണ് വൻ വാർത്താ പ്രാധാന്യം നേടിയിരിക്കുന്നത്. ഇതിന് മുമ്പുള്ള ഡ്രിപ്പ് സ്വീകരിക്കുന്നതിന് മുമ്പ് ഇവരിൽ പലരും നൃത്തം ചെയ്യുന്നത് കാണാമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ വീക്കെൻഡിലായിരുന്നു പരിപാടി അരങ്ങേറിയത്.
അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ളവരാണ് ഈ സുന്നത്ത് കർമത്തിന് വിധേയമായിരിക്കുന്നത്.കുട്ടികൾക്ക് അനസ്തേഷ്യ നൽകി ലേസർ സർജറിയിലൂടെയാണിത് നിർവഹിച്ചിരിക്കുന്നത്. മലേഷ്യ ബഹുസംസ്‌കാരങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യമാണെങ്കിലും ഇവിടുത്തെ 68 മില്യൺ ജനങ്ങളിൽ 60 ശതമാനവും മുസ്ലീങ്ങളാണ്. രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചിരിക്കുന്നത് ഇസ്ലാമിനെയാണ്. ലിംഗത്തിന്റെ മുൻഭാഗത്തുള്ള തൊലി മുറിച്ച് മാറ്റുന്ന പ്രക്രിയയാണ് സുന്നത്ത്. ടോയ്ലറ്റിൽ പോയതിന് ശേഷം ഇവിടെ മൂത്രം കെട്ടി നിൽക്കാതിരിക്കാനും പ്രാർത്ഥനാ വേളയിൽ ശുചിത്വം ഉറപ്പാക്കാനുമാണ് സുന്നത്ത് നടത്തുന്നത്.
മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിനടുത്തുള്ള സുൻഗായ് പാൻഗ്സമിലാണ് ഇപ്രാവശ്യത്തെ കൂട്ട സുന്നത്ത് നടന്നിരിക്കുന്നത്. ഈ ചടങ്ങുകൾ തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ പരസ്പരം വെള്ളം സ്്രേപ ചെയ്ത് ആഘോഷിക്കുന്നതും ഡാൻസ് ചെയ്യുന്നതും കാണാമായിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് സ്വയം വൃത്തിയാകുന്നതിന് വേണ്ടിയാണ് ഇവർ വെള്ളം സ്്രേപ ചെയ്തതെന്നാണ് വിശ്വസിക്കുന്നത്. മിക്ക കുട്ടികളും നല്ല ധൈര്യത്തോടെയാണ് ചടങ്ങിനെത്തിയിരുന്നത്. എന്നാൽ ഉത്കണ്ഠാകുലനായ ഒരു കുട്ടിയെ സമാധാനപിപ്പിക്കുന്ന പിതാവിന്റെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്.