- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി നേതാവിന് സർക്കാരിൽ നിന്ന് ചുളുവിൽ കരാറുകൾ; സംസ്ഥാന സെക്രട്ടറിയുടെ തട്ടിപ്പുകളിൽ പ്രതിഷേധിച്ച് 2500 പേർ രാജിവച്ചു; ഇ ടെൻഡറിങ് ഇല്ലാതെ സംഘടനയ്ക്ക് യോഗി സർക്കാർ കരാറുകൾ നൽകുന്നുവെന്ന് ആക്ഷേപം
ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയുടെ നേതാവിന് സർക്കാർ കരാറുകൾ വഴിവിട്ട് ഒപ്പിച്ചുകൊടുക്കുന്നതായി ആക്ഷേപം. സംഘടനയിലെ അംഗങ്ങൾ തന്നെയാണ് ആരോപണവുമായി എത്തിയിട്ടുള്ളത്. ഇതേത്തുടർന്ന് യുവ വാഹിനിയിൽ നിന്ന് 2500 പ്രവർത്തകർ രാജി വച്ചെന്നാണ് റിപ്പോർട്ട്. ഉന്നത നേതാക്കളുടെ പിടിപ്പുകേടു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്രയ്‌ക്കെതിരെ അഴിമതി ഉൾപ്പെടെ ആരംഭിച്ച് അംഗങ്ങൾ രാജിവച്ചതെന്നും വലിയൊരു വിഭാഗം പ്രവർത്തകർ കൂടി സംഘടന വിടാൻ ഒരുങ്ങുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. പ്രവർത്തകർ സംഘടനയെ ദുരൂപയോഗം ചെയ്തു പണമുണ്ടാക്കുന്നുവെന്നാരോപിച്ചു ഹിന്ദു യുവ വാഹിനി ലക്‌നൗ മഹാനഗർ യൂണിറ്റ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വലിയൊരു വിഭാഗം സംഘടന വിടുന്നത്. ലക്‌നൗ മേഖലയുടെ സെക്രട്ടറിയായിരുന്ന ആകാശ് സിങ്, വൈസ് പ്രസിഡന്റ് രാം കൃഷ്ണ ദ്വിവേദി തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനം വിളിച്ചുചേർത്തു രാജി പ്രഖ്യാപിച്ച
ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയുടെ നേതാവിന് സർക്കാർ കരാറുകൾ വഴിവിട്ട് ഒപ്പിച്ചുകൊടുക്കുന്നതായി ആക്ഷേപം. സംഘടനയിലെ അംഗങ്ങൾ തന്നെയാണ് ആരോപണവുമായി എത്തിയിട്ടുള്ളത്. ഇതേത്തുടർന്ന് യുവ വാഹിനിയിൽ നിന്ന് 2500 പ്രവർത്തകർ രാജി വച്ചെന്നാണ് റിപ്പോർട്ട്.
ഉന്നത നേതാക്കളുടെ പിടിപ്പുകേടു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്രയ്‌ക്കെതിരെ അഴിമതി ഉൾപ്പെടെ ആരംഭിച്ച് അംഗങ്ങൾ രാജിവച്ചതെന്നും വലിയൊരു വിഭാഗം പ്രവർത്തകർ കൂടി സംഘടന വിടാൻ ഒരുങ്ങുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. പ്രവർത്തകർ സംഘടനയെ ദുരൂപയോഗം ചെയ്തു പണമുണ്ടാക്കുന്നുവെന്നാരോപിച്ചു ഹിന്ദു യുവ വാഹിനി ലക്‌നൗ മഹാനഗർ യൂണിറ്റ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നേരത്തെ പിരിച്ചുവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് വലിയൊരു വിഭാഗം സംഘടന വിടുന്നത്. ലക്‌നൗ മേഖലയുടെ സെക്രട്ടറിയായിരുന്ന ആകാശ് സിങ്, വൈസ് പ്രസിഡന്റ് രാം കൃഷ്ണ ദ്വിവേദി തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനം വിളിച്ചുചേർത്തു രാജി പ്രഖ്യാപിച്ചു. പങ്കജ് സിങ് സർക്കാരിൽനിന്നു നേടിയെടുത്ത കരാറുകളെക്കുറിച്ചും പങ്കജ് സിങിന്റെ സ്വത്തിനെക്കുറിച്ചും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.
പങ്കജ് സിങ്ങിനെ പോലുള്ള മുതിർന്ന നേതാക്കളുടെ നിലപാടുകളിൽ മനംമടുത്താണു 2500ഓളം പ്രവർത്തകർ രാജി പ്രഖ്യാപിച്ചതെന്ന് സംഘടനയുടെ ലക്‌നൗവിലെ നേതാക്കളിലൊരാളായ അനുഭവ് ശുക്ല വ്യക്തമാക്കി. ഇ ടെൻഡറിങ് നടപടികളൊന്നും ഇല്ലാതെ സംഘടനയുടെ പേരുപയോഗിച്ചു പങ്കജ് സിങ് സർക്കാരിൽനിന്നു ചുളുവിൽ കരാറുകൾ തട്ടിയെടുക്കുകയാണെന്നാണു പ്രവർത്തകരുടെ പ്രധാന ആരോപണം.
പങ്കജ് സിങ്ങിനെതിരെ നടപടിയില്ലെങ്കിൽ അടുത്ത ആഴ്ച താനുൾപ്പെടെ 10,000 പ്രവർത്തകർ കൂടി രാജി പ്രഖ്യാപിക്കുമെന്നും ശുക്ല ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഇതോടെ യോഗി സർക്കാരിനെ കരിനിഴലിൽ ആക്കുന്ന ആരോപണമാണ് യോഗിതന്നെ രൂപംകൊടുത്ത സംഘടനയിൽ നിന്ന് ഉയരുന്നത്.
അതേസമയം, സംഘടനയുടെ ലക്‌നൗ ഘടകത്തിനെതിരെ പങ്കജ് സിങ്ങും വിമർശനം ഉന്നയിക്കുന്നു. ലക്‌നൗ ഘടകത്തിലെ നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലും മറ്റും അകാരണമായി ഇടപെടുന്നു എന്നാണ് പങ്കജ് ആരോപിക്കുന്നത്. ഇതേത്തുടർന്നാണു ലക്‌നൗ യൂണിറ്റ് പിരിച്ചുവിട്ടതെന്നും അതിന്റെ മറുപടിയായാണു പ്രവർത്തകർ തനിക്കെതിരെ അഴിമതിയാരോപണം നടത്തുന്നതെന്നുമാണ് പങ്കജ് നൽകുന്ന ന്യായീകരണം.