- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുമായി പരിചയപ്പെട്ട് 'മസാജ് ഡേറ്റിനായി' ദുബായിലെ ഹോട്ടൽ അപ്പാർട്ടുമെന്റിലെത്തി; അകത്തുകയറിയതോടെ വാതിൽ പൂട്ടി ചുറ്റിവളഞ്ഞ് നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും; ഫോണിൽ നഗ്നചിത്രം പകർത്തി പണവും വാച്ചുമുൾപ്പെടെ കവർന്ന് ലോക്കർ നമ്പരും സ്വന്തമാക്കി; കഴിഞ്ഞ സെപ്റ്റംബറിൽ യുവാവിനെ കൊള്ളയടിച്ച ആറ് നൈജീരിയൻ പൗരന്മാർ പിടിയിൽ
ദുബായ്: പരിചയപ്പെട്ട യുവതിയുടെ ക്ഷണപ്രകാരം സുഖകരമായ മസാജും ഡേറ്റിംഗും പ്രതീക്ഷിച്ച് ഹോട്ടൽ അപ്പാർട്ടുമെന്റിൽ എത്തിയ യുവാവിനെ കുടുക്കി കൊള്ളയടിച്ച പ്രതികൾ പിടിയിലായി. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിൽ കൈവശമുള്ള പണവും വാച്ചുമുൾപ്പെടെ വിലപിടിപ്പുള്ളതെല്ലാം കവർന്ന സംഘമാണ് കുടുങ്ങിയത്. 'മസാജ് ഡേറ്റി'നായി ദുബായിലെ ഹോട്ടൽ അപാർട്ട്‌മെന്റിൽ എത്തിയ വ്യക്തിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതിയുമായുള്ള ബന്ധത്തെ തുടർന്നാണ് മസാജ് ഡേറ്റിനായി യുവാവ് ഹോട്ടലിൽ എത്തിയത്. എന്നാൽ ക്ഷണം സ്വീകരിച്ച് മുറിയിൽ കയറിയതിന് പിന്നാലെ വാതിൽ പൂട്ടിയ ശേഷം മൊബൈൽ ഫോണിൽ നഗ്‌ന ചിത്രങ്ങൾ പകർത്തുകയും ഇയാളുടെ ഹോട്ടൽ മുറിയുടെ താക്കോൽ എടുത്ത ശേഷം സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം 2017 സെപ്റ്റംബർ 12ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവാവിനെ ഇയാളെ നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ചേർന്ന് കൊള്ളയടിക്കുകയും നഗ്‌നചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ആറ് നൈജീരിയൻ പൗരന്മാരെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ
ദുബായ്: പരിചയപ്പെട്ട യുവതിയുടെ ക്ഷണപ്രകാരം സുഖകരമായ മസാജും ഡേറ്റിംഗും പ്രതീക്ഷിച്ച് ഹോട്ടൽ അപ്പാർട്ടുമെന്റിൽ എത്തിയ യുവാവിനെ കുടുക്കി കൊള്ളയടിച്ച പ്രതികൾ പിടിയിലായി. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിൽ കൈവശമുള്ള പണവും വാച്ചുമുൾപ്പെടെ വിലപിടിപ്പുള്ളതെല്ലാം കവർന്ന സംഘമാണ് കുടുങ്ങിയത്. 'മസാജ് ഡേറ്റി'നായി ദുബായിലെ ഹോട്ടൽ അപാർട്ട്‌മെന്റിൽ എത്തിയ വ്യക്തിക്കാണ് ദുരനുഭവം ഉണ്ടായത്.
യുവതിയുമായുള്ള ബന്ധത്തെ തുടർന്നാണ് മസാജ് ഡേറ്റിനായി യുവാവ് ഹോട്ടലിൽ എത്തിയത്. എന്നാൽ ക്ഷണം സ്വീകരിച്ച് മുറിയിൽ കയറിയതിന് പിന്നാലെ വാതിൽ പൂട്ടിയ ശേഷം മൊബൈൽ ഫോണിൽ നഗ്‌ന ചിത്രങ്ങൾ പകർത്തുകയും ഇയാളുടെ ഹോട്ടൽ മുറിയുടെ താക്കോൽ എടുത്ത ശേഷം സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം 2017 സെപ്റ്റംബർ 12ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവാവിനെ ഇയാളെ നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ചേർന്ന് കൊള്ളയടിക്കുകയും നഗ്‌നചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ആറ് നൈജീരിയൻ പൗരന്മാരെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഹാജരാക്കി.
സ്വദേശിയുടെ പരിചയത്തിലുള്ള സ്ത്രീയുടെ അടുത്തേക്കാണ് പോയതെന്ന് യുവാവ് മൊഴി നൽകിയിരുന്നു. എന്നാൽ ഹോട്ടലിൽ എത്തിയപ്പോൾ ഏതാനും ആഫ്രിക്കൻ യുവതികളെയും അവരുടെ കൂട്ടുകാരെയുമാണ് കണ്ടത്. ഇവർ പഴ്‌സിലുണ്ടായിരുന്ന 2,900 യുഎസ് ഡോളറും 7000 ഡോളർ വില വരുന്ന വാച്ചും മോഷ്ടിച്ചു. തന്റെ ഹോട്ടൽ മുറിയുടെ താക്കോൽ എടുത്ത പ്രതികൾ ലോക്കറിന്റെ രഹസ്യനമ്പറും ചോദിച്ചുവെന്നാണ് യുവാവിന്റെ മൊഴി.
നഗ്‌നനാക്കിയ ശേഷം പ്രതിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. തെറ്റിദ്ധരിപ്പിക്കുക, ലൈംഗിക അതിക്രമം, ബ്ലാക്ക്‌മെയിൽ, സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുക തുടങ്ങി നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയാണ് കേസ്. യുവാവ് കബളിപ്പിക്കലിന് ഇരയായ അതേ ഹോട്ടിൽ നിന്നും തന്നെയാണ് പ്രതികളെയും പിടികൂടിയത്. ഇവർ നേരത്തേ നോട്ടപ്പുള്ളികളായിരുന്നുവെന്നും പല കുറ്റങ്ങളിലും പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.