ഗുഡ്ഗാവ്: ഏഴു വയസുകാരനെ സ്‌കൂൾ ശൗചാലയത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. രക്ഷിതാക്കൾ ഉൾപ്പടെയുള്ളവർ റയാൻ ഇന്റർനാഷണൽ സ്‌ക്കൂളിലേയ്ക്ക് മാർച്ച് നടത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്‌ക്കൂൾ പ്രിൻസിപ്പാളിനെ സസ്‌പെൻഡു ചെയ്തു. സ്‌ക്കൂളില ബസ് കണ്ടക്ടറെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാള മൂന്നു ദിവസത്തേയ്്ക്ക് റിമാൻഡു ചെയതു.

ഗുഡ്ഗാവ് റയാൻ ഇന്റർ നാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ഇന്ന് രാവിലെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുമായി സ്‌കൂൾ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ സ്‌കൂളിലെ തന്നെ ബസ് കണ്ടക്ടറായ അശോക് കുമാറിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൊലയാളി ലൈംഗിക ആക്രമണത്തിന് ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ശുചിമുറിയിലേയ്ക്ക് കുട്ടിയെ പിന്തുടർന്ന ഇയാൾ കുട്ടിയെ കടന്നു പിടിക്കുകയും കുതറി മാറാൻ ശ്രമിച്ച കുട്ടിയെ കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് വിശദീകരണം. തുടർന്ന ഇയാൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. കുട്ടിയുടെ കഴുത്തറുത്താണ് കൊല നടത്തിയത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഗുഡ്ഗാവ് പൊലീസ് ആസ്ഥാനത്തേക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സ്‌ക്കൂളിൽ വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷയില്ലെന്നും ഇവർ പരാതിപ്പെടുന്നു. പരാതിയിൽ സിബിഎസ്ഇ സ്‌ക്കൂളിൽ നിന്ന് റിപ്പോർ്ട്ടു തേടി. സ്‌ക്കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതും പരിഗണനയിലുണ്ടെന്നറിയുന്നു.

കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആറുവയസ്സുകാരനായ കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഗുഡ്ഗാവ് സൊഹാന റോഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.