ഇർവിങ് (ഡാളസ്): കെജി മുതൽ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികൾക്കായി മാത്ത് ചലഞ്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഗ്ലോബൽ ഇഗ്‌നൈറ്റഡ് സംഘടിപ്പിക്കുന്ന മത്സരം ജൂൺ 25നു (ശനി) ഇർവിങ് നോർത്ത് മെക്കാർതറിൽ ഉച്ചകഴിഞ്ഞു രണ്ടിനാണ് ആരംഭിക്കുക.

മാത്ത് ഒളിമ്പ്യാഡ്, സ്റ്റേറ്റ് നാഷണൽ നിലവാരത്തിലാണു മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

മത്സര വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്കv: globallyignited.org, 214 356 8026.