- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൊബൽ സമ്മാന ജേതാവായ മാത്തമാറ്റിക്സ് ജീനിയസ് ജോൺ നാഷും ഭാര്യയും അപകടത്തിൽ മരിച്ചു; 86-കാരനെ മരണം വിളിച്ചത് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്തപ്പോൾ
മനുഷ്യ മനസ്സുകളിലെ ശത്രുതയുടെ വേരുകൾ പോലും കണ്ടെത്താൻ വഴിയൊരുക്കിയ ഗെയിം സിദ്ധാന്തം അവതരിപ്പിച്ചതിലൂടെ നൊബേൽ സമ്മാനത്തിന് അർഹനായ പ്രശശ്ത ഗണിത ശാസ്ത്രജ്ഞൻ ജോൺ നാഷ് കാറപടത്തിൽ കൊല്ലപ്പെട്ടു. 86 വയസ്സായ ജോൺ ഫോർബ്‌സ് നാഷ് ജൂനിയർ ഭാര്യ അലീഷ്യ(82)യ്‌ക്കൊപ്പം ടാക്‌സി കാറിൽ സഞ്ചരിക്കവെയാണ് അപകടത്തിൽപ്പെട്ടത്. 1994-ൽ നോബൽ സമ്മാനത്തിന് അർഹമ
മനുഷ്യ മനസ്സുകളിലെ ശത്രുതയുടെ വേരുകൾ പോലും കണ്ടെത്താൻ വഴിയൊരുക്കിയ ഗെയിം സിദ്ധാന്തം അവതരിപ്പിച്ചതിലൂടെ നൊബേൽ സമ്മാനത്തിന് അർഹനായ പ്രശശ്ത ഗണിത ശാസ്ത്രജ്ഞൻ ജോൺ നാഷ് കാറപടത്തിൽ കൊല്ലപ്പെട്ടു. 86 വയസ്സായ ജോൺ ഫോർബ്‌സ് നാഷ് ജൂനിയർ ഭാര്യ അലീഷ്യ(82)യ്‌ക്കൊപ്പം ടാക്‌സി കാറിൽ സഞ്ചരിക്കവെയാണ് അപകടത്തിൽപ്പെട്ടത്. 1994-ൽ നോബൽ സമ്മാനത്തിന് അർഹമായ ഗെയിം സിദ്ധാന്തം, 20-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കണ്ടെത്തലുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂ ജ്‌ഴ്‌സി വിമാനത്താവളത്തിൽനിന്ന് മടങ്ങവെയാണ് ശനിയാഴ്ച വൈകിട്ട് നാലരയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ന്യൂജഴ്‌സി ടേൺപിക്കിൽ അപകടത്തിൽപ്പെട്ടത്. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതുകൊണ്ടാണ് നാഷിനും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റതെന്ന് കരുതുന്നു. കാറോടിച്ചിരുന്ന ടെറിക് ഗിർഗിസിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീരുമാനങ്ങളെടുക്കുന്നതിന് പിന്നിലെ ഗണിതശാസ്ത്ര രഹസ്യങ്ങൾക്ക് വഴി തുറന്നുകൊടുത്ത ഗെയിം സിദ്ധാന്തം എക്കാലത്തെയും വലിയ കണ്ടെത്തലുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 1994-ൽ ജോൺ നാഷ് കണ്ടെതത്ിയ ഗെയിം സിദ്ധാന്തം ഗണിതശാസ്ത്രത്തിന് പുറമെ, സാമ്പത്തിക ശാസ്ത്രത്തിലും കമ്പ്യൂട്ടിങ്ങിലും ജീവശാസ്ത്രത്തിലും അക്കൗണ്ടിങ്ങിലും രാഷ്ട്രീയത്തിലും സൈനിക തന്ത്രങ്ങളിലുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്
ഏറെക്കാലം സ്‌കീസോഫ്രീനിയ എന്ന മനോരോഗത്തിന്റെ പിടിയിലായിരുന്ന നാഷിന്റെ ജീവിതത്തെ ആസ്പദമാക്കി 2001-ൽ പുറത്തുവന്ന ബ്യൂട്ടിഫുൾ മൈൻഡ് എന്ന സിനിമ ഓസ്‌കർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. സിൽവിയ നാസർ എഴുതിയ നാഷിന്റെ ജീവചരിത്രമായ ബ്യൂട്ടിഫുൾ മൈൻഡ് അതേ പേരിൽ റോൺ ഹോവാർഡ് സിനിമയാക്കുകയായിരുന്നു. സിനിമയിൽ നാഷിന്റെ വേഷമിട്ട റസ്സൽ ക്രോവും അലീഷ്യയായി അഭിനയിച്ച ജെന്നിഫർ കൊണോലിയും ദുരന്തവാർത്തയിൽ നടുക്കം രേഖപ്പെടുത്തി.
1928 ജൂൺ 13ന് വെർജീനിയയിലെ ബ്ലൂഫീൽഡിൽ ജനിച്ച അദ്ദേഹം കാർണജി മെലൺ സർവകലാശാലയിൽനിന്ന് സ്‌കോളർഷിപ്പോടെ ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. 1950-ൽ പ്രിൻസ്ടൺ സർവകലാശാലയിൽനിന്ന് ഗവേഷണബിരുദവും നേടി. 1951 മുതൽ 59 വരെ മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അദ്ധ്യാപകനായിരുന്നു.
1959-ൽ സ്‌കിസോഫ്രീനിയ ബാധിച്ച നാഷ് ഒൻപതുവർഷത്തോളം ചികിത്സയിലായിരുന്നു. ഗണിതശാസ്ത്രത്തിലെ ഉന്നത ബഹുമതിയായ ആബേൽ പുരസ്‌കാരവും കഴിഞ്ഞയാഴ്ച അദ്ദേഹത്തെ തേടിയെത്തി. നൊബേൽ പുരസ്‌കാരത്തിനുപുറമേ, ജോൺ ഫൊൺ ന്യൂമാൻ തിയറി പുരസ്‌കാരം (1978), ലിറോയ് വി. സ്റ്റീലെ പുരസ്‌കാരം (1999) എന്നിവയും ലഭിച്ചിട്ടുണ്ട്. കാർണജി മെലൺ സർവകലാശാല, നേപ്പിൾസ് സർവകലാശാല, ഹോങ്കോങ് സിറ്റി സർവകലാശാല തുടങ്ങിയ ലോകോത്തരസ്ഥാപനങ്ങൾ ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.