- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു; വിടവാങ്ങിയതു സീരിയലുകൾ വരുംമുമ്പു കോട്ടയം വാരികകളിലൂടെ സാധാരണക്കാരായ വീട്ടമ്മമാർക്കു വായനാശീലം വളർത്തിയ എഴുത്തുകാരൻ
കോട്ടയം: പ്രമുഖ ജനപ്രിയ സാഹിത്യകാരൻ മാത്യു മറ്റം (65) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 3.30 സ്വവസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സീരിയലുകൾ വരുംമുമ്പു കോട്ടയം വാരികകളിലൂടെ സാധാരണക്കാരായ വീട്ടമ്മമാർക്കു വായനാശീലം വളർത്തിയ എഴുത്തുകാരനാണു മാത്യു മറ്റം. മാത്യു മറ്റത്തിന്റെ നോവലുകൾക്കായി സാധാരണക്കാരായ സ്ത്രീകൾ കാത്തിരുന്ന ഒരു സമയംതന്നെ ഉണ്ടായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: കിഷോർ (മലയാള മനോരമ), എമിലി (ഇസ്രയേൽ). മരുമക്കൾ: ജിജി, റോയി. മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനായ മാത്യുമറ്റത്തിന്റേതായി 270 ൽ അധികം നോവലുകൾ പുറത്തിറങ്ങി. ലക്ഷംവീട്, കരിമ്പ്, മെയ്‌ദിനം, അഞ്ചുസുന്ദരികൾ, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകൾ, റൊട്ടി തുടങ്ങിയവയാണ് പ്രധാന രചനകൾ. കരിമ്പ്, മെയ്‌ദിനം എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്.
കോട്ടയം: പ്രമുഖ ജനപ്രിയ സാഹിത്യകാരൻ മാത്യു മറ്റം (65) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 3.30 സ്വവസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സീരിയലുകൾ വരുംമുമ്പു കോട്ടയം വാരികകളിലൂടെ സാധാരണക്കാരായ വീട്ടമ്മമാർക്കു വായനാശീലം വളർത്തിയ എഴുത്തുകാരനാണു മാത്യു മറ്റം. മാത്യു മറ്റത്തിന്റെ നോവലുകൾക്കായി സാധാരണക്കാരായ സ്ത്രീകൾ കാത്തിരുന്ന ഒരു സമയംതന്നെ ഉണ്ടായിരുന്നു.
സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: കിഷോർ (മലയാള മനോരമ), എമിലി (ഇസ്രയേൽ). മരുമക്കൾ: ജിജി, റോയി.
മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനായ മാത്യുമറ്റത്തിന്റേതായി 270 ൽ അധികം നോവലുകൾ പുറത്തിറങ്ങി. ലക്ഷംവീട്, കരിമ്പ്, മെയ്‌ദിനം, അഞ്ചുസുന്ദരികൾ, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകൾ, റൊട്ടി തുടങ്ങിയവയാണ് പ്രധാന രചനകൾ. കരിമ്പ്, മെയ്‌ദിനം എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്.