മേരിലാന്റ്: മുന്നൂവർഷമായി മേരിലാന്റ് സ്റ്റേറ്റിലെ മാരിയറ്റ്‌സ് വില്ലിൽ സ്ഥിരതാമസക്കാരനായിരുന്ന വാഴക്കുളം ആവോലി സ്വദേശി മാത്യു തോമസ് കൊച്ചുമുട്ടം (90) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഫെബ്രുവരി 15-ന് ഞായറാഴ്ച വൈകിട്ട് 5.30-ന് ഹാവാർഡ് കൗണ്ടി ആശുപത്രിയിൽ വച്ചാണ് അന്ത്യം.

ബാൾട്ടിമൂർ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളി അംഗവും, പള്ളിയോടനുബന്ധിച്ച് നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയുമായ ഡോ. തോമസ് മാത്യു (പ്രൊഫസർ, യൂണിവേഴ്‌സിറ്റി ഓഫ് മേരീലാന്റ്) പരേതന്റെ ഏക മകനാണ്. പരേതയായ ഏലിയാമ്മ മാത്യു (ഇടപ്പഴത്തിൽ, വാഴക്കുളം) ആണ് ഭാര്യ.

മക്കൾ: ഡോ. തോമസ് മാത്യു (അമേരിക്ക), റാണി ജോർജ് (ബസ്ലഹം, വാഴക്കുളം). മരുമക്കൾ: റൂബി തോമസ് (കുര്യനാൽ, കളപ്പുരയിൽ, നെടിയശാല), ജോർജ് വർക്കി (കപ്യാരുമലയിൽ, ബസ്ലഹം). സംസ്‌കാരം  22-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആനിക്കാട് (മൂവാറ്റുപുഴ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് നടത്തുന്നതാണ്.

പൊതുദർശനം ഫെബ്രുവരി 18-ന് ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ 7.30 വരെ ബാൾട്ടിമൂർ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. തുടർന്ന് 7.30-ന് ഒപ്പീസും, 8 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് മാത്യു (410 964 0393), ഇമെയിൽ: mathew@umbc.edu