- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമി - ആക്‌സിസ് സർവേയിൽ കേരളത്തിൽ നേരിയ വ്യത്യാസത്തിന് എൽഡിഎഫ് അധികാരത്തിൽ; ഇടതു മുന്നണി 68-74 സീറ്റ് വരെ നേടും; യുഡിഎഫിന് 66 - 72 സീറ്റ് വരെ; ബിജെപിക്ക് രണ്ട് സീറ്റ് വരെ നേടാം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം ജനപിന്തുണ വിഎസിന്; തൊട്ടു പിന്നാലെ ഉമ്മൻ ചാണ്ടിയും
തിരുവനന്തപുരം: കേരളത്തിൽ ഭരണ മാറ്റമുണ്ടാകുമെന്ന് പ്രവചിക്കുന്ന സർവേകൾ പുറത്തുവരുന്നതിനിടെ കേരളത്തിൽ നടക്കാൻ പോകുന്നത് ശക്തമായ മത്സരമാണെന്ന സൂചന നൽകി മാതൃഭൂമി - ആക്‌സിസ് മൈ ഇന്ത്യ പ്രി പോൾ സർവേ ഫലം. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന സൂചനയാണ് മാതൃഭൂമി സർവേ നൽകുന്നത്. എൽഡിഎഫിന് 68 മുതൽ 74 സീറ്റ് വരെ സീറ്റുകൾ ലഭിക്കാമെന്നാണ് സർവേഫലം. അതേസമയം തന്നെ ശക്തമായ പോരാട്ടം കാഴ്‌ച്ചവെക്കുന്ന യുഡിഎഫ് 66 മുതൽ 72 സീറ്റ് വരെ നേടുമെന്നും സർവേ പ്രവചിക്കുന്നു. ബിജെപി മുന്നണിയായാണ് മത്സരിക്കുന്നതെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് സാധിക്കില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് സീറ്റുവരെ ബിജെപി നയിക്കുന്ന മുന്നണി നേടുമെന്നും സർവേ പ്രവചിക്കുന്നു. എൻഡിഎ നേടുന്ന സീറ്റുകൾ കേരള ഭരണത്തിൽ നിർണ്ണായകമാകുമെന്ന സൂചനയാണ് സർവേ നൽകുന്നത്. വോട്ട് ഷെയറിന്റെ കണക്കെടുക്കുമ്പോൾ ഇടതുമുന്നണിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഇടതു മുന്നണി 45 ശതമാനം വോട്ട് നേടുമെന്നു പ്രവചിക്കുന്ന സർവ്വെ ഐക്യ ജനാ
തിരുവനന്തപുരം: കേരളത്തിൽ ഭരണ മാറ്റമുണ്ടാകുമെന്ന് പ്രവചിക്കുന്ന സർവേകൾ പുറത്തുവരുന്നതിനിടെ കേരളത്തിൽ നടക്കാൻ പോകുന്നത് ശക്തമായ മത്സരമാണെന്ന സൂചന നൽകി മാതൃഭൂമി - ആക്‌സിസ് മൈ ഇന്ത്യ പ്രി പോൾ സർവേ ഫലം. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന സൂചനയാണ് മാതൃഭൂമി സർവേ നൽകുന്നത്. എൽഡിഎഫിന് 68 മുതൽ 74 സീറ്റ് വരെ സീറ്റുകൾ ലഭിക്കാമെന്നാണ് സർവേഫലം. അതേസമയം തന്നെ ശക്തമായ പോരാട്ടം കാഴ്‌ച്ചവെക്കുന്ന യുഡിഎഫ് 66 മുതൽ 72 സീറ്റ് വരെ നേടുമെന്നും സർവേ പ്രവചിക്കുന്നു. ബിജെപി മുന്നണിയായാണ് മത്സരിക്കുന്നതെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് സാധിക്കില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് സീറ്റുവരെ ബിജെപി നയിക്കുന്ന മുന്നണി നേടുമെന്നും സർവേ പ്രവചിക്കുന്നു. എൻഡിഎ നേടുന്ന സീറ്റുകൾ കേരള ഭരണത്തിൽ നിർണ്ണായകമാകുമെന്ന സൂചനയാണ് സർവേ നൽകുന്നത്.
വോട്ട് ഷെയറിന്റെ കണക്കെടുക്കുമ്പോൾ ഇടതുമുന്നണിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഇടതു മുന്നണി 45 ശതമാനം വോട്ട് നേടുമെന്നു പ്രവചിക്കുന്ന സർവ്വെ ഐക്യ ജനാധിപത്യ മുന്നണിക്ക് 42ശതമാനം വോട്ടും എൻ.ഡി.എയ്ക്ക് 10 ശതമാനം വോട്ടും പ്രവചിക്കുന്നു. അതേസമയം കേരളത്തിൽ ആരാണ് മുഖ്യമന്ത്രി ആകേണ്ടത് എന്ന ചോദ്യത്തോട് ഏറ്റവും അധികം പിന്തുണ ലഭിച്ചത് 93ാം വയസിലേക്ക് പ്രവേശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണെന്നതും ശ്രദ്ധേയമായി. 35 ശതമാനം പേർ വിഎസിനെ പിന്തുണച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പിന്നാലെയെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസിനെ 35% പേർ പിന്തുണച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് 34% പേരുടെ പിന്തുണയുണ്ട്. 12% പേരാണ് പിണറായിക്കു പിന്തുണയുമായി എത്തിയത്. ഒ. രാജഗോപാലിന് ഏഴു ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ എ.കെ. ആന്റണിക്ക് ആറു ശതമാനത്തിന്റെയും രമേശ് ചെന്നിത്തലയ്ക്ക് രണ്ടു ശതമാനം പേരുടെയും പിന്തുണയുണ്ട്.
കേരളത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വ്യക്തമാക്കി നഗരങ്ങളിലെ 39% പേർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ ഗ്രാമങ്ങളിൽ 38% പേരുടെ പിന്തുണയുമായി യു.ഡി.എഫ്. മുന്നിട്ടു നിൽക്കുന്നു. ഇടതു മുന്നണിയെ ഗ്രാമങ്ങളിൽ 37% പേരും യു.ഡി.എഫിനെ നഗരങ്ങളിൽ 36% പേരും പിന്തുണച്ചു. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അഴിമതിയാണെന്ന് 36% പേർ വിശ്വസിക്കുമ്പോൾ വികസനത്തെ പിന്തുണച്ച് 37% പേർ രംഗത്തെത്തി. യു.ഡി.എഫ്. ഏറെ കൊട്ടിഘോഷിച്ച മദ്യനിരോധനത്തെ പ്രധാന വിഷയമായി കണ്ടത് വെറും 6% പേർ മാത്രം.
യുവവോട്ടർമാരിൽ 46 ശതമാനത്തിന്റെ പിന്തുണയുമായി എൽ.ഡി.എഫ്. ഏറെ മുന്നിട്ടു നിൽക്കുമ്പോൾ 60 വയസിനു മുകളിലുള്ള 45% പേർ യു.ഡി.എഫിനു പിന്തുണയുമായി രംഗത്തുണ്ട്. ഇപ്പോഴും പാർട്ടി നോക്കിത്തന്നെയാണ് കേരളത്തിലെ വോട്ടർമാർ വോട്ടു രേഖപ്പെടുത്തുന്നതെന്ന് സർവ്വെ വ്യക്തമാക്കുന്നു. 49% പേർ പാർട്ടിയെ പിന്തുണയ്ക്കുമ്പോൾ സ്ഥാനാർത്ഥിയെ നോക്കി വോട്ടു ചെയ്യുവരുടെ ശതമാനം 40. ദേശീയ വിഷയങ്ങൾ പ്രധാനപ്പെട്ടതെന്നു കരുതുന്നവർ വെറും 7%.

പോളിങ്ങിനെ സ്വാധീനിക്കുന്ന സുപ്രധാനഘടകം വികസനമാണെന്ന് 67% പേർ കരുതുന്നു. പ്രകടനപത്രികയ്ക്ക് പിന്തുണ നൽകിയവർ 11%. നേതാക്കന്മാരുടെ പ്രചാരണപരിപാടികളിൽ വോട്ടു രേഖപ്പെടുത്തുന്നത് വെറും 9%. യു.ഡി.എഫിന്റെ മദ്യനയത്തിൽ 49% സംതൃപ്തി പ്രകടിപ്പിക്കുമ്പോൾ അസംതൃപ്തർ 32% ആണ്. നിഷ്പക്ഷർ 19%.
ഫെബ്രുവരി 26 മുതൽ മാർച്ച് 13 വരെയുള്ള 16 ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള 14592 പേരെ നേരിൽ കണ്ടാണ് സർവ്വെ തയ്യാറാക്കിയത്. സർവ്വെയിൽ പങ്കെടുത്ത 68% പേർ ഗ്രാമങ്ങളിൽനിന്നുള്ളവർ ആയിരുന്നു. 32% പേർ നഗരങ്ങളിൽനിന്നും. സർവ്വെയിൽ പങ്കെടുത്തവരുടെ പ്രായം. 18 മുതൽ 25 വരെയുള്ളവർ 14%. 26 മുതൽ 35 വരെ 25% 36 മുതൽ 50 വരെ 37%, 51 മുതൽ 60 വരെ 16%, 60നു മുകളിൽ 8%.

ആക്‌സിസ് മൈ ഇന്ത്യ എന്ന ഏജൻസിയാണ് മാതൃഭൂമി ചാനലിന് വേണ്ടി വേണ്ടി സർവ്വെ തയ്യാറാക്കിയത്. 2014 പൊതു തിരഞ്ഞെടുപ്പിലും 2015 ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലും നടന്ന പ്രി പോൾ സർവ്വെകളിൽ നൂറു ശതമാനം കൃത്യത പാലിച്ച ഏജൻസിയാണ് മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്‌സിസ് മൈ ഇന്ത്യ.



