ഭാവിയിലേക്കുള്ള ഓർമ്മപെടുത്തലാണ് മഞ്ജു വാര്യർ നടത്തുന്നത്. വിഷം നിറയുന്ന ആഹാരപദാർത്ഥങ്ങൾ സമൂഹത്തെ എങ്ങോട്ടെത്തിക്കുമെന്ന ആശങ്കയാണ് പ്രിയനടി പങ്കുവയ്ക്കുന്നത്. മാതൃഭൂമി ചാനലിനുള്ള ആശംസകൾക്കൊപ്പം മറ്റ് ചലിത് കൂടി ചൂണ്ടിക്കാട്ടുകയാണ് പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ജൈവകൃഷിയുടെ അംബാസിഡർ.

മാതൃഭൂമി ചാനലിലാണ് വിഷം തിന്നുന്ന മലായാളിയെന്ന പ്രത്യേക സെഗ്മെന്റ് വാർത്തയ്ക്കിടയിലുള്ളത്. കീടാനാശിനികളും മായം ചേർക്കുന്ന ഭഷ്യവസ്തുക്കളും നിറയുന്നത് തുറന്ന് കാട്ടുന്നതാണ് ഈ സെഗ്മെന്റ്. ഇതിനെ അനുമോദിച്ചാണ് മഞ്ജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. വർത്തമാന കാലത്ത് മലയാളി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെ തുറന്ന് കാണിക്കുന്നത് തീർച്ചയായും പ്രശംസനീയമാണെന്നാണ് അഭിപ്രായപ്പെടുന്നത്. ആഹാരത്തിലുടെ മലയാളി എത്രത്തോളം കീടനാശിനികളും മറ്റ് വിഷാംശങ്ങളും വയറ്റിനകത്താക്കുന്നവെന്നതിന്റെ നേർചിത്രമാണ് മാതൃഭൂമി സ്‌റ്റോറികളിലൂടെ തെളിയുന്നതെന്നാണ് വിശദീകരണം.

ജൈവ കൃഷിയുടേയും ടെറസുകളിൽ പച്ചക്കറി വളർത്തുന്നതിന്റേയും പ്രസ്‌ക്തിയാണ് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ വരച്ചു കാട്ടാൻ ശ്രമിച്ചത്. കീടനാശിനി പ്രയോഗത്തിലൂടെ കാസർഗോഡിലെ ചില പ്രദേശത്ത് നിന്ന് ആളുകളെല്ലാം അപ്രത്യക്ഷമായി. ഇത് ഉയർത്തെഴുന്നേൽക്കാനുള്ള സമയമാണ്. അടുത്ത തലമുറ വൈറ്റമിൻ സിക്കും ഡിക്കും പകരം ഡിഡിറ്റിയും എൻഡോസൾഫാനും കഴിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട സമയമാണ് ഇത്. അതുകൊണ് മാതൃഭൂമിയുടെ സംരഭത്തെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുകയും അനുമോദിക്കുകയും ചെയ്യുന്നു-എഫ്ബിയിൽ നടി കുറിച്ചു.

മഞ്ജുവിന്റെ പോസ്റ്റ് വൈറലാകുന്നുമുണ്ട്. നിരവധി പേരാണ് എഫ്ബിയിൽ ലൈക്കും അനുകൂല പോസ്റ്റും എഴുതുന്നത്. കൃഷിരീതികളിലെ സമൂലമായ മാറ്റത്തിലൂടെയേ ഭഷ്യവസ്തുക്കളെ അണുവിമുക്തമാക്കാനാകൂ. മഞ്ജുവിന്റെ ചിന്താവഴിക്ക് എല്ലാ അർത്ഥത്തിലും പിന്തുണ നൽകുകയാണ് ഫെയ്‌സ് ബുക്കിലെ ആരാധകരും. മലയാളി മനസ്സിൽ ഇത്തരം ചർച്ചകൾ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. മാറിയ കാലത്ത് എല്ലാം അറിഞ്ഞുകൊണ്ടും കിടാനാശിനി നിറഞ്ഞ ഭക്ഷണത്തെ ആഹരിക്കാതെ പറ്റുമോ എന്ന സംശയവും ചിലർ ഉയർത്തുന്നു.

നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമാഭിനയത്തിന് ഇടവേള നൽകിയ മഞ്ജു ഹൗ ഓൾഡ് ആർ യുവിലൂടെ ഈ വർഷമാണ് വെള്ളിത്തരയിൽ വീണ്ടുമെത്തിയത്. പതിനാല് വർഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ നിരുപമയെന്ന കഥാപാത്രത്തേയും മലയാളി ഏറ്റെടുത്തു. ടെറസ് ഫാമിങ്ങിന്റേയും ജൈവ കൃഷിയുടേയും സാധ്യതകളാണ് നിരുപമ വരച്ചു കാട്ടിയത്. സിനിമയുടെ ആശയത്തിനും നിരുപമയ്ക്കും വൻ പ്രധാന്യവും കിട്ടി. സംസ്ഥാന സർക്കാർ മഞ്ജുവിനെ ജൈവ കൃഷിയുടെ അംബാസിഡറാക്കി.

ഇതിന്റെ തുടർച്ചയായി ജൈവ-ടെറസ് കൃഷി പ്രോൽസാഹന പ്രചരണ പരിപാടികളിൽ നടി സജീവവുമാണ്. ഈ സാഹചര്യത്തിലാണ് കീടനാശിനിക്കും ഭഷ്യവസ്തുക്കളിലെ മായത്തിനുമെതിരായ മാതൃഭൂമി ചാനൽ പരിപാടിയെ എഫ്ബിയിലും മഞ്ജു ചർച്ചയാക്കുന്നത്.