- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാം തവണയും മട്ടന്നൂരിനെ ചുവപ്പിച്ച് ഇടതു മുന്നണി; 35 ൽ 28 വാർഡുകളും നേടി; അത്ഭുതം കാത്ത യുഡഎഫിന്റെ വിജയം ഏഴു വാർഡുകളിൽ ഒതുങ്ങി; മൂന്നിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത്
മട്ടന്നൂർ: മട്ടന്നൂർ നഗരസഭ അഞ്ചാം തവണയും എൽഡിഎഫിനൊപ്പം. വോട്ടെടുപ്പ് നടന്ന 35 വാർഡുകളിൽ 28 ഇടത്തുംവിജയിച്ചാണ് എൽഡിഫ് ഒരിക്കൽ കൂടി കരുത്ത് തെളിയിച്ചത്. എന്നാൽ ഏഴിടത്ത് മാത്രം ജയിക്കാനെ യുഡിഎഫിനായുള്ളു. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും മൂന്നിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 സ്ഥലത്ത് വിജയിച്ച യുഡിഎഫിന്റെ ഏഴ് സീറ്റുകൾ കൂടി എൽഡിഎഫ് പിടിച്ചെടുത്തു.കഴിഞ്ഞ തവണ എൽഡിഎഫ് 21 സീറ്റുകളിലും യുഡിഎഫ് 13 സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന ഏഴു സീറ്റുകളാണ് ഇടതുമുന്നണി ഇത്തവണ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുപോന്നത്. കൊറോറ, എളത്തൂർ, കീച്ചേരി, ആണിക്കേരി, കല്ലൂർ, കുഴിക്കൽ, പെരിഞ്ചേരി, ദേവർകാട്, കാര, നെല്ലൂന്നി എന്നിവിടങ്ങളിലാണ് എൽഎഡിഎഫ് ജയിച്ചത്. മൂന്നു വാർഡുകളിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് ജയിച്ചത്. ഉച്ചയോടെ മുഴുവൻ വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയാകും. തിരഞ്ഞെടുപ്പിൽ 82.91% ആയിരുന്നു പോളിങ്. 112 സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുണ്ടായിരുന
മട്ടന്നൂർ: മട്ടന്നൂർ നഗരസഭ അഞ്ചാം തവണയും എൽഡിഎഫിനൊപ്പം. വോട്ടെടുപ്പ് നടന്ന 35 വാർഡുകളിൽ 28 ഇടത്തുംവിജയിച്ചാണ് എൽഡിഫ് ഒരിക്കൽ കൂടി കരുത്ത് തെളിയിച്ചത്. എന്നാൽ ഏഴിടത്ത് മാത്രം ജയിക്കാനെ യുഡിഎഫിനായുള്ളു. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും മൂന്നിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 സ്ഥലത്ത് വിജയിച്ച യുഡിഎഫിന്റെ ഏഴ് സീറ്റുകൾ കൂടി എൽഡിഎഫ് പിടിച്ചെടുത്തു.കഴിഞ്ഞ തവണ എൽഡിഎഫ് 21 സീറ്റുകളിലും യുഡിഎഫ് 13 സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന ഏഴു സീറ്റുകളാണ് ഇടതുമുന്നണി ഇത്തവണ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുപോന്നത്.
കൊറോറ, എളത്തൂർ, കീച്ചേരി, ആണിക്കേരി, കല്ലൂർ, കുഴിക്കൽ, പെരിഞ്ചേരി, ദേവർകാട്, കാര, നെല്ലൂന്നി എന്നിവിടങ്ങളിലാണ് എൽഎഡിഎഫ് ജയിച്ചത്. മൂന്നു വാർഡുകളിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് ജയിച്ചത്. ഉച്ചയോടെ മുഴുവൻ വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയാകും. തിരഞ്ഞെടുപ്പിൽ 82.91% ആയിരുന്നു പോളിങ്. 112 സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുണ്ടായിരുന്നത്.
ആകെയുള്ള 36,330 വോട്ടർമാരിൽ 30,122 പേരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവും കൂടുതലും പോളിങ് ശതമാനം. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മിനി നഗറിൽ ഏറ്റവും കുറഞ്ഞ ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മേറ്റടി വാർഡിൽ ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തി.
നഗരസഭയിലെ 35 വാർഡുകളിലും സ്ഥാനാർത്ഥികൾ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ മുന്നണികൾ ഇന്നലെ കണക്കു കൂട്ടലിലായിരുന്നു. വാർഡുകളിലെ വോട്ടിങ് നിലയും തങ്ങൾക്കു ലഭിക്കുന്ന വാർഡുകളെക്കുറിച്ചുള്ള ചർച്ചകളുമാണ് മുന്നണിയിൽ നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ലഭിച്ചതിനെക്കാൾ കൂടുതൽ വാർഡുകൾ ലഭിച്ച് അധികാരത്തിൽ തുടരുമെന്ന് എൽഡിഎഫും ഭരണം ലഭിക്കാനുള്ള സീറ്റ് ലഭിക്കുമെന്ന് യുഡിഎഫും നഗരസഭയിൽ നാലു വാർഡുകളിൽ വിജയ പ്രതീക്ഷയുണ്ടെന്നു ബിജെപിയും പറയുന്നു.
രാവിലെ 10ന് മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 35 വാർഡുകളിലായി 112 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ അഞ്ചു പേരുള്ള മട്ടന്നൂർ വാർഡിലും ഏറ്റവും കുറവ് രണ്ടു പേരുള്ള ബേരവുമാണ്. മട്ടന്നൂർ നഗരസഭയിലെ അഞ്ചാമത് ഭരണ സമിതിക്കായുള്ള തെരഞ്ഞെടുപ്പാണ് എട്ടാം തീയതി നടന്നത്.
വോട്ടെണ്ണൽ ദിനത്തിൽ പ്രദേശങ്ങളിലെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ല കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. മട്ടന്നൂർ നഗരസഭ, കൂത്തുപറമ്പ്, ഇരിട്ടി നഗരസഭ, കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ൈഡ്ര ഡേ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കാലയളവിൽ അനധികൃത മദ്യവിൽപനയും വിതരണവും കണ്ടെത്തി തടയുന്നതിന് ജില്ല എക്‌സൈസ് ഡെപ്യൂട്ടി കമീഷണരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആഹ്ലാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനങ്ങൾ കൂടി നിൽക്കുന്നത് ഒഴിവാക്കും. ശക്തമായ പൊലീസ് സുരക്ഷ ഒരുക്കും. റോഡിൽ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.