- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി; കൊല്ലപ്പെട്ടത് അച്ഛനും മകനും; സ്ഫോടനം നടന്നത് ഒന്നാം നിലയിൽ; അടിമുടി ദുരൂഹതയെന്ന് ആരോപണം; സ്ഥലം പരിശോധിച്ച് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ
കണ്ണൂർ: മട്ടന്നൂർ പത്തൊൻപതാം മൈലിൽ വീടിനകത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മരിച്ചത് അച്ഛനും മകനും. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ സ്ഥലത്തെത്തി പരിശോധന നടത്തി വിശദമായ അന്വേഷണമാരംഭിച്ചു.
മട്ടന്നൂർ- ഇരിട്ടി സംസ്ഥാന പാതയിലെ പത്തൊൻപതാം മൈലിലാണ് ആക്രിസാധനങ്ങൾ സൂക്ഷിക്കുന്ന വാടകവീട്ടിൽ ഉഗ്ര സ്ഫോടനമുണ്ടായത്. അസം സ്വദേശികളായ ഫൈസൽ(45) മകൻ ഷാഹിദുൾ(23) എന്നിവരാണ് മരിച്ചത്. ഫൈസൽ സ്ഫോടനമുണ്ടായ ഉടൻ തന്നെ മരണമടഞ്ഞിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാഹിദുൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇന്ന് രാത്രി ഏഴുമണിക്കാണ് മരിച്ചത്.
വീടിന്റെ ഒന്നാംനിലയിൽ നിന്നാണ് സ്ഫോടനമുണ്ടായത്. ഈ വീട്ടിൽ അഞ്ചു തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഇതിൽ മൂന്ന് തൊഴിലാളികൾ സാധനങ്ങൾ ശേഖരിക്കാൻ പുറത്ത് പോയി മടങ്ങി വന്നപ്പോഴാണ് വീടിന്റെ ഒന്നാം നിലയിൽ നിന്നും ഫൈസലും ഷാഹിദുളും ഉഗ്രസ്ഫോടനമുണ്ടായതിനെ തുടർന്ന് താഴത്തെക്ക് തെറിച്ചുവീഴുന്നത്.
ഉടൻ സഹതൊഴിലാളികൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഫൈസൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞിരുന്നു. വർഷങ്ങളായ ആക്രിസാധനങ്ങൾ സൂക്ഷിക്കുന്ന വീടാണിത്. സാധനങ്ങൾ വേർതിരിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇതരസംസ്ഥാന തൊഴിലാളികൾ ബോംബ് നിർമ്മാണം നടത്തിയിരുന്നുവെന്നോയെന്നാണ് പൊലിസ് അന്വേഷിക്കുന്നത്. പരിക്കുകളുടെ സ്വഭാവവും തൽക്ഷണംഒരാൾ മരിക്കാനിടയുണ്ടായ ഉഗ്രസ്ഫോടനമുണ്ടായ സംഭവവവും പൊലിസ് പരിശോധിച്ചുവരികയാണ്. ബോംബു സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്