- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപി ജയരാജനെതിരെ തോൽക്കാൻ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പരിച്ച പണം വീതം വയ്ക്കുന്നതിനെ ചൊല്ലി കലഹം; സ്വന്തമായി രസീത് അടിച്ച് ലക്ഷങ്ങൾ പിരിച്ചെന്ന് ആരോപിച്ചു യുവജനതാദൾ നേതാവ് അറസ്റ്റിൽ; മട്ടന്നൂരിൽ തെളിയുന്നത് സ്ഥിരം തോൽക്കുന്ന സീറ്റുകൾക്ക് വേണ്ടിയും നേതാക്കൾ ഇടികൂടുന്നതിന്റെ രഹസ്യം
കണ്ണൂർ: നേമത്ത് രാജഗോപാലും ശിവൻകുട്ടിയുമായിരുന്നു മത്സരം. അവിടെ നിൽക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ക്ലച്ച് പിടിക്കില്ലെന്ന് ഏവർക്കും അറിയാമിയിരുന്നു. മട്ടന്നൂരിലേയും ധർമ്മടത്തേയും ഫലങ്ങളെ കുറിച്ചും വളരെ മുമ്പേ ഏവർക്കും അറിയാം. ജയിക്കാനാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നിൽക്കുന്നതെന്നതാണ് വയ്‌പ്പ്. എന്നാൽ തോൽക്കുമെന്ന് ഉറച്ച സീറ്റുകളിലും സ്ഥാനാർത്ഥിയാകാൻ ആളുകൾ കടിപിടികൂടും. ഒടുവിൽ സീറ്റ് എങ്ങനേയും നേടിയെടുക്കും. ഫലം വരുമ്പോൾ വമ്പൻ തോൽവിയും. പിണറായി വിജയനെതിരേയും ഇപി ജയരാജനെതിരെ മത്സരിച്ചാൽ ഇതു തന്നെയാകും ഫലമെന്ന് അറിഞ്ഞിട്ടും മത്സരിക്കാൻ ആളെത്തുന്നതിന് പിന്നിൽ പരസ്യമായ രഹസ്യമുണ്ട്. ഫണ്ട് പിരിവ് തന്നെയാണ് ലക്ഷ്യം. കോടികൾ പിരിക്കും. ഇങ്ങനെ പിരിച്ചതിന് ശേഷം തോൽക്കുമെന്ന് ഉറപ്പായതിനാൽ നക്കാപ്പിച്ച മാത്രം ചെലവാക്കും. അങ്ങനെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വലിയൊരു തുക ലാഭം. പിന്നെ അഞ്ച് കൊല്ലം ഈ തുക കൊണ്ട് സുഖമായി കറങ്ങി നടക്കാം. ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിന് വലിയൊരു തുക നൽകു
കണ്ണൂർ: നേമത്ത് രാജഗോപാലും ശിവൻകുട്ടിയുമായിരുന്നു മത്സരം. അവിടെ നിൽക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ക്ലച്ച് പിടിക്കില്ലെന്ന് ഏവർക്കും അറിയാമിയിരുന്നു. മട്ടന്നൂരിലേയും ധർമ്മടത്തേയും ഫലങ്ങളെ കുറിച്ചും വളരെ മുമ്പേ ഏവർക്കും അറിയാം. ജയിക്കാനാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നിൽക്കുന്നതെന്നതാണ് വയ്‌പ്പ്. എന്നാൽ തോൽക്കുമെന്ന് ഉറച്ച സീറ്റുകളിലും സ്ഥാനാർത്ഥിയാകാൻ ആളുകൾ കടിപിടികൂടും. ഒടുവിൽ സീറ്റ് എങ്ങനേയും നേടിയെടുക്കും. ഫലം വരുമ്പോൾ വമ്പൻ തോൽവിയും. പിണറായി വിജയനെതിരേയും ഇപി ജയരാജനെതിരെ മത്സരിച്ചാൽ ഇതു തന്നെയാകും ഫലമെന്ന് അറിഞ്ഞിട്ടും മത്സരിക്കാൻ ആളെത്തുന്നതിന് പിന്നിൽ പരസ്യമായ രഹസ്യമുണ്ട്.
ഫണ്ട് പിരിവ് തന്നെയാണ് ലക്ഷ്യം. കോടികൾ പിരിക്കും. ഇങ്ങനെ പിരിച്ചതിന് ശേഷം തോൽക്കുമെന്ന് ഉറപ്പായതിനാൽ നക്കാപ്പിച്ച മാത്രം ചെലവാക്കും. അങ്ങനെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വലിയൊരു തുക ലാഭം. പിന്നെ അഞ്ച് കൊല്ലം ഈ തുക കൊണ്ട് സുഖമായി കറങ്ങി നടക്കാം. ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിന് വലിയൊരു തുക നൽകും. ഇതും വീട്ടിൽ കൊണ്ടു പോകാനാകും മിക്ക സ്ഥാനാർത്ഥികളും ശ്രമിക്കുക. അങ്ങനെ തെരഞ്ഞെടുപ്പ് തോൽക്കുന്ന സ്ഥാനാർത്ഥികൾക്കും ലാഭക്കണക്കാണ് നൽകാറുള്ളത്. ചെറുകിട സ്വതന്ത്രരുടേയും മുന്നണികൾക്ക് പുറത്തുള്ള ചെറിയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് മാത്രമേ ഇതിന് വിഭന്നമായി അവസ്ഥയുണ്ടാകൂ. മട്ടന്നൂരിൽ നിന്ന് പുറത്തുവരുന്ന കഥ ഈ തിയറയിയെ ബലപ്പെടുത്തുന്നതാണ്.
മട്ടന്നൂർ യു!ഡിഎഫ് സ്ഥാനാർത്ഥിയും ജനതാദൾ (യു) നേതാവുമായ കെ.പി.പ്രശാന്തിന്റെ പേരിൽ വ്യാജപിരിവു നടത്തിയെന്ന പരാതിയിൽ യുവജനതാദൾ നേതാവ് അറസ്റ്റിലായി. പടപ്പേങ്ങാട് സ്വദേശിയും യുവജനതാദൾ (യു) സംസ്ഥാന നിർവാഹക സമിതി അംഗവുമായ ബോബി മണലേലിനെയാണ് എസ്‌ഐ പി.രാജേഷ് അറസ്റ്റ് ചെയ്തത്. പ്രശാന്തിനുവേണ്ടിയെന്ന വ്യാജേന വ്യാജ രസീത്ബുക്ക് ഉണ്ടാക്കി പാർട്ടിയോ യുഡിഎഫോ അറിയാതെ പണപ്പിരിവു നടത്തിയെന്നാരോപിച്ചു പ്രശാന്ത് തന്നെയാണു തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നത്. വ്യാജരസീത് ഉപയോഗിച്ചു പലരിൽനിന്നായി ലക്ഷങ്ങൾ പിരിവുനടത്തിയെന്നായിരുന്നു പരാതി.
തെളിവായി സ്വകാര്യവ്യക്തിയിൽനിന്ന് ഏഴായിരം രൂപ പിരിവുനടത്തിയതിന്റെ രസീതും പ്രശാന്ത് പരാതിയോടൊപ്പം നൽകിയിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനുശേഷമാണ് ബോബിയെ അറസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം. എന്നാൽ പിരിച്ചെടുത്ത കോടിക്കണക്കിന് തുക വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചതിക്കുഴി ഒരുങ്ങിയതെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. പിരിച്ചെടുത്ത തുക നേതാക്കൾക്കിടയിൽ പകുത്തു നൽകാൻ നിർബന്ധിച്ചു. എന്നാൽ പ്രശാന്ത് വഴങ്ങിയില്ലെന്നാണ് സൂചന. ഇതിനെ തുടർന്നുള്ള തർക്കങ്ങളാണ് പ്രശാന്തിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മട്ടന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇപി ജയരാജൻ 43381 വോട്ടുകൾക്കാണ് ജെഡിയു സ്ഥാനാർത്ഥി കെപി പ്രശാന്തിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി ബിജു എളക്കുഴിയും മത്സര രംഗത്തുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂർ ഗ്രാമപഞ്ചായത്തും, ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മട്ടന്നൂർ. 2008ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. ഇപി ജയരാജൻ ത്‌ന്നെയാണ് ഇവിടെ നിന്നും ആദ്യമായി വിജയിച്ച് നിയമസഭയിലെത്തിയത്. 2011ൽ 30512 വോട്ടുകൾക്കാണ് ഇപി ജയരാജൻ ഇവിടെ നിന്നും വിജയിച്ചത്.
ഇതാണ് സാഹചര്യമെന്നിരിക്കെ പ്രശാന്ത് ഏറെ ചരട് വലികൾക്കൊടുവിലാണ് സീറ്റ് സ്വന്തമാക്കിയതെന്നും ജെഡിയുക്കാർ തന്നെ പറയുന്നു. നേമത്തെ ജെഡിയു സ്ഥാനാർത്ഥിയുടെ പ്രവർത്തനത്തിലും പാർട്ടിക്കുള്ളിൽ സമാന പരാതിയുണ്ട്.