മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) യും IHNA യും സംയുക്തമായി മെൽബണിലെ ഡാണ്ടിനോങ്ങിൽ നടത്തി  വരുന്ന CERTIFICATE IV IN DISABILITY ഈവനിങ്‌ ക്ലാസ്സിന്റെ രണ്ടാം ബാച്ച് ഫെബ്രുവരി മുതൽ ആരംഭിക്കുന്നു.

2500 ഡോളറിനു മുകളിൽ ചെലവ് വരുന്ന ഈ കോഴ്‌സ് ഓസ്ട്രലിയൻ സർക്കാരിന്റെ ധനസഹായത്തോടെ വളരെ ചെറിയ ഒരു ഫീസ് മാത്രം ഈടാക്കിയാണ് നടത്തുന്നത് . മറ്റു കമ്മ്യൂണിറ്റിയിലുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ കോഴ്‌സ്‌ന്റെ പ്രയോജനം ലഭ്യമാക്കിക്കാവുന്നതാണ് . ഉയർന്ന ജോലി സാധ്യതയും, മികച്ച വരുമാനവും നേടി തരുന്ന ഈ കോഴ്‌സ്  മലയാളികൾക്കിടയിൽ നിലവിൽ തന്നെ വളരെ ജനകീയമാണ്. അടിസ്ഥാന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ള എല്ലാവർക്കും ഈ കോഴ്‌സിന് ചേരാവുന്നതാണ് . എല്ലാ ബുധനാഴ്ചകളിലും 5 .30 മുതൽ 9.30 വരെ 4  മണിക്കൂർ വീതം  ആണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. IHNA Heidelberg ആണ് ക്ലാസുകൾ നടത്തുന്നതും സർട്ടിഫിക്കറ്റ് നല്കുന്നതും.

ആദ്യ ബാച്ചിൽ 19 പേർ വിജയകരമായി മുന്നോട്ടു പോകുന്നു.  ഡാണ്ടിനോങ്ങിലെ സാൽവേഷൻ ആർമി ഹാളിൽ ആണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അഡ്രസ് 55, James tSreet, Dandenong. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അഡ്‌മിഷൻ. കൂടുതൽ വിവരങ്ങൾക്ക് 0423 404 982 / 0469 787 445 എന്ന നമ്പരുകളിലോ info@mavaustralia.com.au എന്ന ഇമെയിലിലോ ബന്ധപ്പെടുക.  MAV യുടെ facebook പേജിൽ നിന്നും ഓൺലൈൻ രെജിസ്‌ട്രേഷൻ നടത്താവുന്നതാണ് www.facebook.com/malayaleevictoria