കുവൈറ്റ്: മാവേലിക്കര അസോസിയേഷൻ മുൻ ട്രഷറർ, ജനറൽ സെക്രട്ടറി എന്നിസ്ഥാനങ്ങൾ അലങ്കരിച്ച കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന സാബു മാവേലിക്കരക്കു മാവേലിക്കരഅസോസിയേഷന്റെ പ്രണാമം.

വെള്ളിയാഴ്്ച്ച അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് സാബുമാവേലിക്കര അനുസ്മരണം പ്രസിഡന്റ് ഫ്രാൻസിസ് ചെറുകോലിന്റെഅധ്യക്ഷതയിൽ കുടുകയുണ്ടായി. സക്രട്ടറി അനിൽ കുമാർ സ്വാഗതംപറഞ്ഞ യോഗത്തിൽ അനുസ്മരണ യോഗം ഉപദേശക സമിതി അംഗം എഐ കുര്യൻ ഭദ്രദീപം കൊളുത്തി പ്രിയങ്കരനായ സാബു മാവേലിക്കരയെ
അനുസ്മരിക്കുമായുണ്ടായി.

തുടർന്ന് ഉപദേശക സമിതി അംഗം നൈനാൻജോൺ വനിതാ ചെയർ പേഴ്‌സൺ ആയി ശ്രീമതി ധന്യാ ലക്ഷ്മി , വൈസ് പ്രസിഡന്റെ മനോജ് പരിമണം സാബു മാവേലിക്കരയുടെ കുടുംബാംഗം ആയ അനീഷ് ചെറുകര ജെനറൽ സെക്രട്ടറി ആയി റ്റിജി മാത്യൂ, രാജീവ്‌ നാടുവിലേമുറി , ഫിലിപ്പ് സി വി തോമസ്, ബിഷപ്പ് മൂർ കോളേജ്അലുമിനി പ്രസിഡന്റെ ജെറി ജോൺ മധു വെട്ടിയാർ ,പ്രകാശ് ചിറ്റേഴത്,തുടങ്ങിയവർ അനുസ്മരിച്ചു ജോയിന്റ് സെക്രട്ടറി ജോമോൻ യോഗത്തിനുനന്ദി പറഞ്ഞു പുഷ്പാർച്ചനയോടെ യോഗം പിരിഞ്ഞു.