- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കരയിൽ 90 കാരിയെ പീഡിപ്പിച്ച യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി; വയോധികയുടെ രഹസ്യഭാഗങ്ങളിൽ മുറിവ്; മദ്യലഹരിയിൽ ആയിരുന്ന പ്രതി പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ കടന്നത് ഓടിളക്കി; കണ്ടിയൂർ സ്വദേശി ഗിരീഷിന്റെ കൊടും ക്രൂരതയിൽ ഞെട്ടിത്തരിച്ച് ഗ്രാമം
മാവേലിക്കര: 90 കാരിക്ക് നേരെ ക്രൂരപീഡനം. ഒരാൾ അറസ്റ്റിൽ. കണ്ടിയൂരിൽ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. കണ്ടിയൂർ സ്വദേശി ഗിരീഷ് ആണു പിടിയിലായത്. പീഡനത്തിനിരയായ വയോധികയും മകളും മാത്രമാണ് ഇവരുടെ വീട്ടിൽ താമസിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാനായി മകൾ പോയതിനാൽ വയോധിക മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ 6.30 ഓടെ മകൾ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി തെളിഞ്ഞു. മുഖത്തും മാറിടത്തിലും ജനനേന്ദ്രിയ ഭാഗത്തും മുറിവേറ്റിട്ടുണ്ട്. ഇവരെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയ ആക്കിയിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മൊബൈൽ ഫോൺ കണ്ടെത്തി. ഇത് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗിരീഷിനെ മാവേലിക്കര സിഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. വീടിന്റെ ഓടിളക്കയാണ് യുവാവ് അകത്തു കയറിയത്. മദ്യലഹരിയിലാണ് യുവാവ് പീഡനം നടത്തിയെന്നു സൂചനയുണ്ട
മാവേലിക്കര: 90 കാരിക്ക് നേരെ ക്രൂരപീഡനം. ഒരാൾ അറസ്റ്റിൽ. കണ്ടിയൂരിൽ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. കണ്ടിയൂർ സ്വദേശി ഗിരീഷ് ആണു പിടിയിലായത്. പീഡനത്തിനിരയായ വയോധികയും മകളും മാത്രമാണ് ഇവരുടെ വീട്ടിൽ താമസിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാനായി മകൾ പോയതിനാൽ വയോധിക മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
രാവിലെ 6.30 ഓടെ മകൾ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി തെളിഞ്ഞു. മുഖത്തും മാറിടത്തിലും ജനനേന്ദ്രിയ ഭാഗത്തും മുറിവേറ്റിട്ടുണ്ട്. ഇവരെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയ ആക്കിയിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.
വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മൊബൈൽ ഫോൺ കണ്ടെത്തി. ഇത് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗിരീഷിനെ മാവേലിക്കര സിഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. വീടിന്റെ ഓടിളക്കയാണ് യുവാവ് അകത്തു കയറിയത്. മദ്യലഹരിയിലാണ് യുവാവ് പീഡനം നടത്തിയെന്നു സൂചനയുണ്ട്.
സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് ഇവരെ പരിശോധിച്ച ഡോ.അനില അറിയിച്ചു. കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്തു വരികയാണെന്നും ശേഷം മാത്രമെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കു എന്നും സിഐ പി. ശ്രീകുമാർ, എസ്‌ഐ എസ്.ശ്രീകുമാർ എന്നിവർ അറിയിച്ചു.