മാവേലിക്കര: കോവിഡ് ഡ്യൂട്ടിയിൽ, ഉണ്ടായിരുന്ന ഡോക്ടറെ പൊലീസുകാരൻ മർദ്ദിച്ച സംഭവത്തിൽ വലിയ വിവാദമായിരിക്കെ ആരോപണവിധേയന്റെ വിശദീകരണ കുറിപ്പ് പുറത്തുവന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ മെയ് 14 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രാഹുൽ മാത്യുവിനെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രൻ മർദിച്ചതാണ് ഡോക്ടർമാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. കോവിഡ് ബാധിതയായിരുന്ന അഭിലാഷിന്റെ മാതാവിനെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ചായിരുന്നു രാഹുൽ മാത്യുവിനെ മർദിച്ചത്. ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. അക്രമത്തിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്ടേഴ്സ് നടത്തുന്ന സമരം 40 ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെതിരെ രാഹുൽ രാജി പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ച് ഒരാഴ്‌ച്ചത്തെ അവധിയിൽ പോയി. വിഷയത്തിൽ കെജിഎംഒഎ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുൽ മാത്യു രാജി തീരുമാനം പിൻവലിച്ചത്. എന്നാൽ, ഡോക്ടർമാർ പ്രചരിപ്പിക്കുന്നത് അസത്യമെന്നാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രന്റെ വാദം. ഇക്കാര്യം അദ്ദേഹം വിശദമായ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

അമ്മയ്ക്ക് ഓക്‌സിജൻ ലെവൽ കുറഞ്ഞതോടെ പുലർച്ചെ ആശുപത്രിയിൽ എത്തിയപ്പോൾ കടുത്ത അനാസ്ഥയാണ് അവിടെ ഉണ്ടായതെന്ന് അഭിലാഷ്ചന്ദ്രൻ ആരോപിക്കുന്നു. ഡോക്ടർ വരാൻ വൈകിയതോടെയാണ് തന്റെ അമ്മയുടെ മരണം സംഭവിച്ചതെന്നും, ഇതിനെ തുടർന്നുണ്ടായ വാക്കേറ്റം ഡോക്ടർ കയ്യേറ്റമായി ചിത്രീകരിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി തങ്ങളുടെ കുടുംബം പരാതി പിൻവലിച്ചപ്പോൾ കയ്യേറ്റം ചെയ്തുവെന്ന വ്യാജ ആരോപണം വഴി തന്നെ പ്രതിയാക്കി കേസ് എടുക്കുകയുമായിരുന്നു. കെജിഎംഒ യെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടർ രാഹുൽ മാത്യു സമരത്തിന് ഇറക്കിയിരിക്കുന്നതെന്നും അഭിലാഷ്ചന്ദ്രൻ തന്റെ കുറിപ്പിൽ ആരോപിക്കുന്നു.

അഭിലാഷ് ചന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:

പ്രിയ വായനക്കാർ അറിയുന്നതിലേക്കായി എന്റെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട മാവേലിക്കര സർകക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പ്രചരിപ്പിച്ച അസത്യങ്ങളുടെ സത്യസന്തത എല്ലാവരെയും അറിയിക്കുവാൻ ആഗ്രഹിക്കുകയാണ്.കുറച്ചുദിവസങ്ങൾ ആയി മാധ്യമങ്ങളിൽ ഡോക്ടർമാർ നടത്തിവരുന്ന സമരം നിങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞുകാണുമല്ലോ .

എന്റെ അമ്മയ്ക്ക് ചെറിയ പനിയെ തുടർന്ന് മാവേലിക്കര ഗവ.ആശുപത്രിയിൽ കൊണ്ടുപോയി ആന്റിജൻ ടെസ്റ്റ് നടത്തി പോസിറ്റീവ് ആയതിനെ തുടർന്ന് ,അവരുടെ നിർദ്ദേശ പ്രകാരം വീട്ടിൽ ക്വാറിയന്റിനെങ്കിൽ തുടരുകയായിരുന്നു. ഈ ദിവസങ്ങളിൽ ഓക്‌സിജന്റ അളവ് oximeter റീഡിങ് പ്രകാരം കൃത്യമായി നോക്കി അവർ നൽകിയ വാട്‌സ്ആപ്പ് നമ്പറിൽ ( +91 8593-893493 )അറിയിക്കുകയും പതിവായിരുന്നു .14/05/21ൽ വെളുപ്പിനെ 3 മണിയോടുകൂടി ഓക്‌സിജന്റെ അളവ് കുറഞ്ഞപ്പോൾ H I യെ നാലു പ്രാവശ്യം ഫോണിൽ വിളിച്ചെങ്കിലും (85475 91117 )എടുത്തില്ല തുടർന്ന് ആശാ വർക്കർ,മാവേലിക്കര മുൻസിപ്പൽ ചെയർമാന്റെ യും 97442 92480 നിർദ്ദേശ പ്രകാരം ആംബുലൻസിന്റെ അഭാവം മൂലം കാറിൽ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ഈ സമയം ഇവിടെ ഒരു സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിയുടെ നിർദ്ദേശപ്രകാരം ആശുപത്രിക്ക് അകത്തുതന്നെ ഉള്ള കോവിഡ് വാർഡിലേക്ക് അമ്മയെ കൊണ്ടുപോയി.ആരും ഇല്ലാത്തതിനാൽ ഞങ്ങൾ തന്നെ അമ്മയെ stretcher ഇൽ കയറ്റി വാർഡിൽ എത്തിച്ചു .

എല്ലാ മുറികളും തട്ടി തുറന്നുനോക്കിയിട്ടും ഒരു staff ഉം ഉണ്ടായിരുന്നില്ല . തുടർന്ന് ഞാനും അനിയനും casuality ഇൽ കണ്ട security യുടെ അടുത്തേക്ക് ഓടുകയുംചെയ്തു ഈ സമയം നൂറനാടുനിന്നും ഉള്ള 108 ആംബുലൻസ് ഇൽ അറുനൂറ്റിമംഗലത്തുനിന്നും ഉള്ള ധന്യ എന്ന കോവിഡ് രൊഗിയും മകനും ( 96052 23627 ) emergency ആയി എത്തുകയുണ്ടായി .( casuality യും കോവിഡ് വാർഡും തമ്മിൽ ഏകദേശം 400m ദൂരം ) security ' അവർ സൈഡ് റൂമില് വിശ്രമിക്കുക ആയിരിക്കും ' എന്ന് പറഞ്ഞു .അദ്ദേഹം ഞങ്ങളുടെ കൂടെവന്നു പുറത്തെ ഒരു റൂമില് ചെന്ന് വിളിക്കുകയും അതിൽ നിന്ന് 4 നഴ്‌സു മാർ ഉറക്കമുണർന്നു വരികയും ചെയ്തു . ppe കിറ്റ് ഇട്ട് വന്നതിനു ശേഷം അവർ വരാൻ താമസിച്ച ഡോക്ടറെ വിളിക്കാൻ പോയി. ഈ സമയം അമ്മ ശ്വാസത്തിന് വേണ്ടി പിടയുന്നത് നിസ്സംഗതയോടുകൂടെ ഞങ്ങൾക്ക് നോക്കി നില്‌കേണ്ടിവന്നു. ആംബുലൻസ് ഇൽ വന്ന രോഗിക്കും , എന്റെ അമ്മക്കും first aid പോലും കൊടുക്കാൻ ആരുമുണ്ടായില്ല

അവസ്ഥ നേരിട്ട് കണ്ട ആംബുലൻസ് ഡ്രൈവർ (+91 99477 62799 ) കണ്ട്രോൾ സെല്ലിൽ 3 വട്ടം വിളിച്ചു ദുരവസ്ഥ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം ഡോക്ടർ എത്തി .
താമസിച്ചു എത്തിയതിൽ പരിഭവം പറഞ്ഞ എന്നോട് ദേഷ്യപ്പെട്ട് അമ്മയെ നോക്കാതെ കൈകെട്ടി നിന്നുകൊണ്ട് അച്ഛനോട് ചോദിച്ചു 'എന്നെ ചോദ്യംചെയ്യാൻ ഇവൻ ആരാണ് ', . ഇതുകണ്ട അച്ഛൻ ആണ് കൈകൂപ്പി കൊണ്ട് പറഞ്ഞു ' സർ അവനൊരു പൊലീസ്‌കരൻ ആണ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിച്ചു അവളെ ഒന്ന് നോക്ക് 'എന്ന് അച്ഛൻ കേണു പറഞ്ഞു

ഇതിനു ശേഷം ഡോക്ടർ അമ്മയെ നോക്കിയിട്ട് പറഞ്ഞു :

'മരിച്ചിട്ട് അഞ്ചു മിനിട്ട് കഴിഞ്ഞു ' .

ഇത് കേട്ടുനിന്ന ഞാൻ ,സർ അമ്മയെ കൊണ്ടുവന്നിട്ട് ഒരുമണിക്കൂറിൽ കൂടുതൽ കഴിഞ്ഞു, ഇവിടെ ആരും ഉണ്ടായിരുന്നില്ല, നേഴ്‌സ് മാരെ സഹിതം ഞങ്ങൾ ആണ് വിളിച്ചത് , സർ ഒരു പത്തു മിനിറ്റ് മുമ്പ് വന്നിരുന്നു എങ്കിൽ എന്റ് അമ്മ രക്ഷ പെടുമായിരുന്നൂ എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു

അപ്പോൾ ഡോക്റ്റർ ധിക്കാര സ്വരത്തിൽ 'നീ കൊണ്ട് കേസ് കൊടുക്കട എന്ന് പറയുകയും , 'കോവിഡ് രോഗി മരിക്കുന്നത് സാധാരണ സംഭവം ആണ് ''എന്നും പറഞ്ഞു

ഓക്‌സിജൻ കിട്ടാതെ അമ്മയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ നിസ്സഹായനായി നിന്നു, ഡോക്ടറുടെ അനാസ്ഥക്കേതിരെ കൊലക്കുറ്റത്തിന് കേസ് കൊടുക്കണമെന്നും ഞാൻ പറഞ്ഞു. തുടർന്ന് അമ്മയുടെ മരണശേഷം ഈ നീചമായപ്രവർത്തി എല്ലാവരെയും അറിയിക്കും എന്ന് പറഞ്ഞ് ഫേസ് ബുക്കിൽ ഞാൻ പോസ്റ്റ് ഇടുകയും ,അത് കൂടുതൽ ഷെയർ ആവുകയും ,,ഇതിനെ തുടർന്ന് വിവരം അറിഞ്ഞുവന്ന news18, ജനം tv ഇൽ ലൈവ് വാർത്തവരികയും ചെയ്തു. കൂടാതെ അമ്മയുടെ മരണ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഡോക്റ്ററുടെ അനാസ്ഥക്ക് എതിരെ അമ്മയുടെ ബോഡി ഏറ്റുവാങ്ങാതെ പ്രതിഷേധം തുടങ്ങി .

ഈ വാർത്ത ഡോക്ടറെ ആരോ ഫോണിൽ വിളിച്ച് അറിയിക്കുകയും ഇതിന്റെ ഗൗരവം മുൻകൂട്ടി മനസ്സിലാക്കിയ ഡോക്റ്റർ അങ്ങ് അകലെ നിന്ന എന്നെ കൈയടിച്ച് അടുത്തേക്ക് വിളിച്ചുവരുത്തി ,'നീ പൊലീസ് അല്ലെ ,നീ കേസ് കൊടുക്കുന്നില്ലെടാ ' എന്ന് വീണ്ടും പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിച്ചു ഇതിൽ വിഷമം സഹിക്കാതെ ഞാൻ ഡോക്ടറോട് കയർത്തു സംസാരിച്ചു .ഇതാണ് സത്യം.ഈ വാക്കേറ്റത്തെ കയ്യേറ്റമായി ചിത്രീകരിച്ചു എനിക്കെതിരെ പരാതികൊടുക്കുകയായിരുന്നു ഡോക്ടറുടെ ലക്ഷ്യം .

കോവിഡ്് മൂലം ഒരു രോഗി പോലും ഓക്‌സിജൻ കിട്ടാതെ മരണപ്പെടാതിരിക്കൻ എല്ലാ ആശുപത്രികളിലും, ഗവണ്മെന്റ് ഓക്‌സിജൻ ലഭ്യമാക്കിയിരിക്കുന്നത് ഡോക്ടർക്ക് അറിവുള്ളതാണ്. ഇത് പരാതി ആയാൽ ഡോക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയാണ് എന്നെ വിളിച്ച് വരുത്തി പ്രകോപിപ്പിച്ചത്.

നിന്നയോക്കെ കാണിച്ചുതരാം എന്ന് പറഞ്ഞ് ഫോൺ എടുത്ത് പൊലീസിനെ വിളിച്ചു എന്നെ മർദ്ദിച്ചു എന്ന് പറഞ്ഞു ഡോക്ടർ ഏകദേശം 7.30 ന് പൊലീസിനെ വിളിച്ചുവരുത്തി. ഈ സമയം ഞാൻ സ്റ്റേഷനിലേക്ക് പൊകുകയയിരുന്നു .ഇതെല്ലാം കണ്ടുകൊണ്ട് അച്ഛൻ അമ്മക്കരികിൽ നിസ്സഹായകനായി നിൽക്കുകയായിരുന്നു .

അച്ഛന്റെ കൂടെ ആരും ഇല്ലാത്ത സമയം നോക്കി ഡോക്ടർ അടുത്ത് ചെന്ന് അച്ഛനെ ഭീഷണിപ്പെടുത്തുകയുണ്ടായി.

'മകനെ പൊലീസ് കൊണ്ടുപോയത് കണ്ടല്ലോ ഇനി അവന്റെ ജോലിയും കളയിക്കും.

ഇവിടെ ഞങ്ങൾ പറയുന്നത് നടക്കു ' എന്ന് പറഞ്ഞിട്ട് പോയി . അതിന് ശേഷം രണ്ട് നേഴ്‌സ് അച്ഛന്റെ അടുത്ത് വന്നു പറഞ്ഞു 'സാറിന് രാഷ്ട്രീയമായി മുകളിൽ നല്ല സ്വാധീനം ഉള്ള ആളാണ്. സർ വിചാരിച്ചാൽ എന്തും നടക്കും. അതുകൊണ്ട് നിങ്ങൾക്ക് പരാതിയില്ല എന്ന് എഴുതി നൽകിയാൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല. 'ഈ ഭീഷണിയിൽ അച്ഛൻ വീഴുകയായിരുന്നു. എന്റെ അനുജത്തിയുടെ വിവാഹം (29/04/2021) നടന്നിട്ട് 15ദിവസം മാത്രമേ ആയിട്ടുള്ളു .മകൻ കടം എടുത്താണ് വിവാഹം നടത്തിയത്.

കുടുംബത്തിന്റെ ഏക വരുമാനം മകന്റ് ജോലിയാണ്. മകന്റെ ജോലി കളയും എന്ന ഭീഷണിയും, ഭാര്യ നഷ്ടപെട്ട അവസ്ഥയും മാനസികപരമായും ശാരീരികമായും അച്ഛനെ തളർത്തി. വളരെ വിഷമത്തോടെ കേസ് കൊടുക്കാൻ വിസമ്മതിക്കുകയും പരാതിയില്ല എന്ന് അവർ അച്ഛനെക്കൊണ്ട് പറയിക്കുകയുമാണ് ഉണ്ടായത്.

ഇതിന് ശേഷം എംഎൽഎ, എംപി മാവേലിക്കര മുൻസിപ്പൽ ചെയർമാൻ എന്നീ ജനപ്രതിനിധികൾ ആശുപത്രി അധികൃതരുമായി സംസാരിച്ച് മകനെതിരെ ഡോക്ടർ കൊടുത്ത പരാതി പറഞ്ഞു തീർക്കാം എന്ന് അച്ഛനോട് പറയുകയും ചെയ്തു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ യാതൊരു നിയമ നടപടികൾക്ക് പോകാതിരുന്നത്.

പലരുടെയും സമ്മർദത്തിന് വഴങ്ങി ഞാൻ ഫെയ്‌സ് ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിക്കുകയും ഞങ്ങള് quarientine ആയതിനാൽ കുഞ്ഞമ്മയെ പൊലീസ് സ്റ്റേഷനിൽ വിട്ട് പാരാതി യില്ല എന്ന് എഴുതി കൊടുക്കുകയും ആണ് ഉണ്ടായത്. ഇതിന് ശേഷമാണ് (രാവിലെ 4.30 ന് മരണപ്പെട്ട എന്റെ അമ്മയുടെ ശരീരം വൈകിട്ട് 5.30) മൃദുദേഹം വിട്ടുനൽകിയത്.

ഇപ്പൊൾ ഡോക്ടർ കൊടുത്ത കേസ് മാത്രം. ഇതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് KGMO യെ തെറ്റിദ്ധരിപ്പിച്ചു സമരവുമായി വരുന്നത് ,കാരണം എനിക്ക് പരാതിയില്ല എന്ന് അവർ നേരത്തെ തന്നെ എഴുതി വാങ്ങിയിരുന്നു. മറിച്ചായിരുന്നെങ്കിൽ സസ്‌പെൻഷൻ ആയ എന്റെ സ്ഥാനത്ത് ഡോക്ടറും സ്റ്റാഫും സസ്‌പെൻഷൻ ആകുമായിരുന്നു. ഇത് അവർ മുൻകൂട്ടി കണ്ടിരുന്നു .

തുടർന്ന് rtpcr പോസിറ്റീവ് ആയ ഞാനും അച്ഛനും നൂറനാട് പാറ്റൂർ cfltc ഇൽ ചികിത്സയിൽ ആയിരുന്നു .തിരിച്ചിറങ്ങുന്ന സമയത്താണ് ഞാൻ കേസിൽ പ്രതി ആണെന്ന കാര്യം മനസിലാകുന്നത് .
തുടർന്ന് ജാമ്യം എടുക്കുകയല്ലാതെ മറ്റു മാര്ഗങ്ങൾ എനിക്കില്ലായിരുന്നു .ഈ സമയം ഞാൻ department തല suspension ആകുകയും ചെയ്യപ്പെട്ടു .എന്നിട്ടും കലിതീരാത്ത ഈ ഡോക്ടറും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങളിൽ അടക്കം എന്നെയും കുടുംബത്തെയും പൊലീസ് സേനയെ തന്നെയും ആക്ഷേപിക്കുകയും എന്റെ മുൻകൂർജാമ്യം തടയുന്നതിന് ബഹുമാനപെട്ട PP യെ കൂടാതെ മറ്റൊരു വക്കീലിനെ കൂടെ വെക്കുകയും ചെയ്തു .

പക്ഷെ സത്യം ബോധ്യപ്പെട്ട ബഹുമാനപെട്ട കേരളാ ഹൈക്കോടതി കസ്റ്റഡി ചൊദ്യംചെയ്യല് അവശ്യമല്ല എന്ന നിഗമനത്തിൽ എനിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു .

ആരോഗ്യ പ്രവർത്തകരോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളി ആയി പ്രവർത്തിക്കുന്ന ഒരു സേനയുടെ ഭാഗമായതിൽ ഞാനും അഭിമാനിക്കുന്നു .അതുകൊണ്ടുതന്നെ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ഈ സർക്കാരിന്റെ പ്രവർത്തനത്തെ തന്നെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .

സ്വന്തം ജീവൻപോലും പണയപ്പെടുത്തി മുന്നിൽ നിൽക്കുന്ന മറ്റു ആരോഗ്യപ്രവർത്തകരോട് എനിക്ക് എന്നും ബഹുമാനം മാത്രമേ ഉള്ളു.അവരെ അഭിനന്ദിക്കാൻ കൂടി ഞാൻ ഈ അവസരം വിനിയോഗിക്കുക്കയാണ് .സർക്കാരിനെ സഹായിക്കുന്ന KGMOA ,IMA എന്നീ മഹത്തായ സംഘടനകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു .

ഈ വിവരങ്ങൾ ആദ്യം report ചെയ്ത വാർത്ത ലിങ്കും പത്രകുറിപ്പും ഇതോടൊപ്പം ചേർക്കുന്നു

https://youtu.be/lVxlzBcGZe8

https://youtu.be/FSlWDzI5xQo

ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ഡെയിലി oximeter reading നിര്‌ദേശിച്ചിച്ച നമ്പറിൽ അയച്ചിട്ടുള്ളതാണ് . അവരുടെ നിർദ്ദേശങ്ങൾ ആണ് ഞങ്ങൾ സ്വീകരിച്ചു പോയത് .രേഖകൾ ചേർക്കുന്നു.