- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: മാവോയിസ്റ്റ് നേതാവ് സാവിത്രിയെ കോടതി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. തലശേരി ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യനാണ് ജനവരി ഒന്ന് വരെ സാവിത്രിയെ പേരാവൂർ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.നേരത്തെ പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ട് പ്രകാരം തിങ്കളാഴ്ച സാവിത്രിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് ഉത്തരവിട്ടത്.
കേളകം പൊലീസിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ സാവിത്രിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ചൂണ്ടികാട്ടി പേരാവൂർ ഡി.വൈ.എസ് പി എ.വി. ജോൺ ഹർജി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ജനവരി ഒന്ന് വരെ കസ്റ്റഡിയിൽ നൽകിയത്. തലശേരി ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സബാസ്റ്റ്യനാണ് ഉത്തരവിട്ടത്. നവംബർ 10 നാണ് വയനാട് കർണാടക അതിർത്തിയിൽ നിന്ന് മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം ബി.ജി. കൃഷ്ണമൂർത്തിയും സാവിത്രിയും എടി എസിന്റെ പിടിയിലായത്.
Next Story