കോയമ്പത്തൂർ : മാവോയിസ്റ്റ് നേതാവ് രൂപേഷിനേയും ഭാര്യ ഷൈനയേയും കോയമ്പത്തൂർ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജൂൺ മൂന്ന് വരെയാണ് റിമാൻഡ് കാലാവധി. പൊലീസ് കസ്റ്റഡിയിൽ ഭീഷണിപെടുത്തിയെന്നും മകളെയും അമ്മയേയും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞെന്ന് രൂപേഷും ഭാര്യയും കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ഇരുവരുടെയും ക്യൂ ബ്രാഞ്ച് കസ്റ്റഡി അവസാനിപ്പിച്ച് റിമാൻഡ് ചെയ്യുകയായിരുന്നു.