- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം എമ്പാടുമുള്ള തൊഴിലാളികൾ ആഘോഷവുമായി തെരുവിലിറങ്ങി; പാരീസിൽ നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കി; ഇസ്താംബൂൡും തുർക്കിയിലും പാരീസിലുമായി ഏറ്റുമുട്ടൽ; ലണ്ടനിലും ന്യൂയോർക്കിലും ലക്ഷങ്ങൾ അണിനിരന്ന റാലി; സിഐടിയുവും എഐസിടിയുവും സംയുക്തമായി നടത്തിയ റാലിയിലിൽ നിലച്ച് തിരുവനന്തപുരം: ഇന്നലെ ലോകം ഒരുപോലെ മെയ്ദിനം ആഘോഷിച്ചത് ഇങ്ങനെ
ലോകത്തെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ അവകാശത്തെ കുറിച്ച് മുദ്രാവാക്യം വിളിച്ചു കൊണ്ട് പ്രതിഷേധ റാലികളും മാർച്ചുകളുമായി തെരുവിലിറങ്ങി. തൊഴിലാളി ദിനത്തിന്റെ സന്ദേശവുമായി തൊഴിലാളികൾ തെരുവിലിറങ്ങിയപ്പോൾ പലയിടത്തും അക്രമാസക്തമായി. ചില രാജ്യങ്ങളിൽ സമാധാനപരമായി റാലികൾ നടത്തിയപ്പോൾ മറ്റു ചില സ്ഥലങ്ങളിൽ പ്രകടനങ്ങളിൽ ജനം അക്രമാസക്തമാവുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. പാരീസിലും ഇസ്താംബൂൡും തുർക്കിയിലും റാലി അക്രമാസക്തമാവുകയും തീ വയ്‌പ്പും അടിപിടിയിലും അവസാനിക്കുകുയം ചെയ്തു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ആക്രമണം നടത്തിയ 200ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജലപീരങ്കിയും കണ്ണീർ വാതകവും ജനങ്ങൾക്ക് നേരെ പ്രയോഗിച്ചു. അക്രമകാരികൾ പലരും ലക്ഷ്യം വെച്ചതും തകർത്തതും മക് ഡൊണാൾഡ്‌സും ബാങ്കുകളുമാണ്. ആക്രമണം വ്യാപകമായതോടെ ഉച്ചതിരിഞ്ഞാണ് 200ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നിട്ടും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായി. റെനോ കാറിന്റെ ഷോറുമും കാറുകളും മക്‌ഡൊണാൾഡ്‌സും ജനം അഗ്നിക്കിരയാക്കി. ഫ്രാൻ
ലോകത്തെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ അവകാശത്തെ കുറിച്ച് മുദ്രാവാക്യം വിളിച്ചു കൊണ്ട് പ്രതിഷേധ റാലികളും മാർച്ചുകളുമായി തെരുവിലിറങ്ങി. തൊഴിലാളി ദിനത്തിന്റെ സന്ദേശവുമായി തൊഴിലാളികൾ തെരുവിലിറങ്ങിയപ്പോൾ പലയിടത്തും അക്രമാസക്തമായി. ചില രാജ്യങ്ങളിൽ സമാധാനപരമായി റാലികൾ നടത്തിയപ്പോൾ മറ്റു ചില സ്ഥലങ്ങളിൽ പ്രകടനങ്ങളിൽ ജനം അക്രമാസക്തമാവുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. പാരീസിലും ഇസ്താംബൂൡും തുർക്കിയിലും റാലി അക്രമാസക്തമാവുകയും തീ വയ്‌പ്പും അടിപിടിയിലും അവസാനിക്കുകുയം ചെയ്തു.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ആക്രമണം നടത്തിയ 200ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജലപീരങ്കിയും കണ്ണീർ വാതകവും ജനങ്ങൾക്ക് നേരെ പ്രയോഗിച്ചു. അക്രമകാരികൾ പലരും ലക്ഷ്യം വെച്ചതും തകർത്തതും മക് ഡൊണാൾഡ്‌സും ബാങ്കുകളുമാണ്. ആക്രമണം വ്യാപകമായതോടെ ഉച്ചതിരിഞ്ഞാണ് 200ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നിട്ടും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായി. റെനോ കാറിന്റെ ഷോറുമും കാറുകളും മക്‌ഡൊണാൾഡ്‌സും ജനം അഗ്നിക്കിരയാക്കി.
ഫ്രാൻസിൽ തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ചിൽ 1500ഓളം പേർ മുഖംമൂടി ധരിച്ചെത്തി ആക്രമണങ്ങൾ അഴിച്ചു വിട്ടു. ഫ്രഞ്ച് യൂണിയനുകൾ നടത്തിയ മെയ് ദിന റാലിയിൽ 55,000 തൊഴിലാളികള്ൾ അണി നിരന്നു. തൊഴിൽ സാഹചര്യവും പെൻഷൻ അവകാശവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ അക്രമാസക്തരായി. ടർക്കിയിലും ജനം അക്രമാസക്തമായി. ഫിലിപ്പൈൻസിൽ 5,000ത്തോളം ജനങ്ങളാണ് വിവിധ ഗ്രൂപ്പുകളായി മനിലയിലെ പ്രസിഡൻഷ്യൽ പാലസിന് മുന്നിൽ റാലി നടത്തിയത്.
ഫിലിപ്പൈൻ പ്രസിഡന്റിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഷോർട്ട് ടേം എംപ്ലോയ്‌മെന്റ് നിർത്തലാക്കുന്നതും കോൺ്ട്രാക്ടുകൾ നിർത്തലാക്കുന്നതിലും പരാജയപ്പെട്ടൈന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ റാലികൾ നടത്തിയത്. കുറഞ്ഞ വേതനം, തൊഴിലില്ലായ്മ, ട്രേഡ് യൂണിയനുകളുടെ നിയന്ത്രണം എന്നീ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.
മിനിമം വേതനം വർദ്ധിപ്പിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് സൗത്തുകൊറിയയിലും ആയിരക്കണക്കിന് തൊഴിലാളികൾ സി ഔളിലേക്ക് മാർച്ച് നടത്തി. 10,000ത്തിന് മുകളിൽ പേരാണ് ഇവിടെ പതിഷേധിച്ചത്. ഇൻഡോനേഷ്യയിലും പ്രസിഡന്റിന്റെ വസതിക്കു മുന്നിൽ പതിനായിരങ്ങൾ റാലി നടത്തി. ജക്കാർത്ത ജാവ തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്‌ലവരാണ് പ്രധാനമായും റാലിക്കെത്തിയത്. വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നത് നിർത്തലാക്കണമെന്നും സ്വദേശികൾക്ക് അവസരം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിഐടിയുവും എഐസിടിയുവും സംയുക്തമായി നടത്തിയ റാലിയിലിൽ തിരുവനന്തപുരവും നിലച്ചു. നിരവധി തൊഴിലാളികളാണ് ഇവിടെ നടന്ന റാലികളിലും പങ്കെടുത്തത്.