- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്ടയർ ചെയ്ത ശേഷം പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് നിലനിർത്തിയിരുന്ന മായയെ ഇടക്ക് വച്ച് പുറത്താക്കി അമൃതാ ടിവി; ഒരു ബുള്ളറ്റിന് 500 രൂപയിൽ കൂടുതൽ നൽകാനാവില്ലെന്ന് പറഞ്ഞ് നടപടി; മലയാളത്തിലെ ഏറ്റവും സീനിയർ വാർത്താ വായനക്കാരിക്ക് അപമാനിതയായി മടക്കം
തിരുവനന്തപുരം: ദൂരദർശനിലൂടെ വാർത്താ അവതാരകയായെത്തി ശ്രദ്ധേയായ മുതിർന്ന മാദ്ധ്യമ പ്രവർത്തക മായാ ശ്രികുമാറിനെ അമൃതാ ടിവിയിൽ നിന്ന് പുറത്താക്കി. ചാനലിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന ന്യായം പറഞ്ഞാണ് വാർത്താ അവതരണത്തിൽ മുപ്പത് വർഷത്തിലേറെ പാരമ്പര്യമുള്ള മായാ ശ്രീകുമാറിനെ ഒഴിവാക്കുന്നത്. 58 വയസ്സായതിനെ തുടർന്ന് രണ്ട് കൊല്ലം മുമ്പ് മായാ ശ്രീകുമാർ സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്നും കരാർ അടിസ്ഥാനത്തിൽ വാർത്ത വായിക്കാൻ അവസരമൊരുക്കി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരാർ പുതുക്കാതെ മായാ ശ്രീകുമാറിനെ അമൃതാ ടിവി ഒഴിവാക്കുകയായിരുന്നു. എന്നാൽ ചാനലിലെ വിഭാഗീയതയുടെ ഇരയാണ് മായാ ശ്രീകുമാറെന്നാണ് സൂചന. പെൻഷൻ പറ്റിയ ശേഷവും മായാ ശ്രികുമാറിന്റെ ജനപ്രിയത കണക്കിലെടുത്ത് വാർത്ത വായിക്കാൻ അവസരം ഒരുക്കി. എന്നാൽ കരാർ കാലവധി പൂർത്തിയാക്കുമ്പോൾ ഇനി വേണമെങ്കിൽ ദിവസക്കൂലിക്ക് വാർത്ത വായിക്കാൻ മാനേജ്‌മെന്റ് നിർദ്ദേശിച്ചു. ഒരു ബുള്ളറ്റിന് വായിച്ചാൽ 500 രൂപ നൽകാമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ദൂരദർശനിൽ മ
തിരുവനന്തപുരം: ദൂരദർശനിലൂടെ വാർത്താ അവതാരകയായെത്തി ശ്രദ്ധേയായ മുതിർന്ന മാദ്ധ്യമ പ്രവർത്തക മായാ ശ്രികുമാറിനെ അമൃതാ ടിവിയിൽ നിന്ന് പുറത്താക്കി. ചാനലിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന ന്യായം പറഞ്ഞാണ് വാർത്താ അവതരണത്തിൽ മുപ്പത് വർഷത്തിലേറെ പാരമ്പര്യമുള്ള മായാ ശ്രീകുമാറിനെ ഒഴിവാക്കുന്നത്. 58 വയസ്സായതിനെ തുടർന്ന് രണ്ട് കൊല്ലം മുമ്പ് മായാ ശ്രീകുമാർ സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്നും കരാർ അടിസ്ഥാനത്തിൽ വാർത്ത വായിക്കാൻ അവസരമൊരുക്കി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരാർ പുതുക്കാതെ മായാ ശ്രീകുമാറിനെ അമൃതാ ടിവി ഒഴിവാക്കുകയായിരുന്നു. എന്നാൽ ചാനലിലെ വിഭാഗീയതയുടെ ഇരയാണ് മായാ ശ്രീകുമാറെന്നാണ് സൂചന.
പെൻഷൻ പറ്റിയ ശേഷവും മായാ ശ്രികുമാറിന്റെ ജനപ്രിയത കണക്കിലെടുത്ത് വാർത്ത വായിക്കാൻ അവസരം ഒരുക്കി. എന്നാൽ കരാർ കാലവധി പൂർത്തിയാക്കുമ്പോൾ ഇനി വേണമെങ്കിൽ ദിവസക്കൂലിക്ക് വാർത്ത വായിക്കാൻ മാനേജ്‌മെന്റ് നിർദ്ദേശിച്ചു. ഒരു ബുള്ളറ്റിന് വായിച്ചാൽ 500 രൂപ നൽകാമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ദൂരദർശനിൽ മുപ്പ്ത കൊല്ലം മുമ്പ് വാർത്താ വായന തുടങ്ങിയപ്പോൾ തനിക്ക് ഒരു വാർത്ത വായിക്കുന്നതിന് 500 രൂപ കിട്ടിയിരുന്നുവെന്നാണ് മായ മാനേജ്‌മെന്റിനോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ താൽപ്പര്യവുമില്ലെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കരാർ പുതുക്കാതെ പുറത്താക്കുകയായിരുന്നുവെന്ന് അമൃതാ ടിവി എച്ച് ആർ വിഭാഗത്തിൽ നിന്ന് ഈയിടെ മാറ്റിയ വ്യക്തി മറുനാടനോട് പ്രതികരിച്ചു. ഗ്രൂപ്പിസത്തിന്റെ ഇരയാണ് മായയെന്നും വിശദീകരിച്ചു.
അമൃതയിൽ ജോലി ചെയ്യുന്നതിനിടെ സഹകരണ പ്രസ്ഥാനത്തിൽ ജോലി ചെയ്ത സഹപ്രവർത്തകയാണ് മായയ്‌ക്കെതിരെ കരുക്കൾ നീക്കിയതെന്നാണ് സൂചന. അമൃതയിൽ നിന്നും ശമ്പളം വാങ്ങുമ്പോൾ തന്നെ ഒരു മാസം സഹകരണ സ്ഥാപനത്തിൽ ജോലി ചെയ്ത വ്യക്തിയാണ് എല്ലാത്തിനും കാരണം. അമൃതയിലെ ജോലി മറച്ചുവച്ചായിരുന്നു സഹകരണ സ്ഥാപനത്തിൽ ഇവർ ജോലിക്ക് ചേർന്നത്. ഇവർക്കെതിരെ അമൃതയിലെ ജീവനക്കാരിൽ ചിലർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകാനും ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി അമൃതാ ടിവിക്ക് കിട്ടിയെങ്കിലും ഒരു നടപടിയും എടുത്തില്ല. മാനേജ്‌മെന്റിലെ ഉന്നതരുമായി ചേർന്ന് ഇവരാണ് മായാ ശ്രീകുമാറിനെ പുറത്താക്കിയതെന്നും എച്ച ആറിൽ നിന്നും സ്ഥാന ചലനം കിട്ടിയ വ്യക്തി പറയുന്നു.
അമൃതാ ടിവിയിൽ രണ്ട് വർഷം മുമ്പുണ്ടായ വിവാദത്തിൽ പരിശോധനയ്ക്കായി കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷനിൽ മായാ ശ്രീകുമാറും അംഗമായിരുന്നു. എന്നാൽ സഹകരണ സ്ഥാപനത്തിൽ ജോലി കിട്ടി തട്ടിപ്പ് നടത്തിയ വ്യക്തിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മായ പ്രവർത്തിച്ചില്ല. അന്ന് മുതൽ തന്നെ മാനേജ്‌മെന്റിലെ ഒരു വിഭാഗം മായ്ക്ക് എതിരായിരുന്നു. അന്ന് തുടങ്ങിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ മായയുടെ പുറത്താകലിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. ഈ തെളിവെടുപ്പിൽ ഇരയ്ക്ക് അനുകൂലമായി നിലപാടാണ് മായ എടുത്തത്. പലപ്പോഴും സത്യം തുറന്നു പറയുകയും ചെയ്തു. ഇതോടെ തന്നെ ഇവരെ പുറത്താക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു.
മായയെ പുറത്താക്കുന്നതിനെതിരെ ന്യൂസ് വിഭാഗത്തിലെ പ്രമുഖരും ശ്രമിച്ചിരുന്നു. ഏറെ ജനകീയമായ മുഖത്തെ വാർത്താ അവതരണത്തിൽ നിന്ന് ഒഴിവാക്കുന്നത് ഗുണകരമാകില്ലെന്നായിരുന്നു നിലപാട്. ചാനലിന്റെ റേറ്റിങ് കുത്തനെ ഇടിയുകയാണ്. ഇതിനൊപ്പം മായയെ മാറ്റുന്നത് ശരിയല്ലെന്നും അത് പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണമുണ്ടാക്കുമെന്നും വാദിച്ചു. എന്നാൽ ഇതൊന്നും അംഗീകരിക്കേണ്ടെന്ന് മാനേജ്മന്റെ തീരുമാനിക്കുകയായിരുന്നു. മാതാ അമൃതാനന്ദമയീ വിദേശ പര്യടനത്തിലുള്ളപ്പോഴാണ് മായയെ പുറത്താക്കിയത്. ഈ തീരുമാനത്തിനെതിരെ മാതാ അമൃതാനന്ദമയിയുടെ അനുകൂല മനസ്സ് മായ നേടിയെടുക്കാതിരിക്കാൻ കൂടിയായിരുന്നു ഇത്.
എന്നാൽ ചാനലിനെതിരെ ഉയർന്ന പല ആരോപണങ്ങൾക്കും മായയുടെ രഹസ്യ പിന്തുണയുണ്ടായിരുന്നുവെന്നാണ് അമൃതാ ടിവിയിലെ മാനേജ്‌മെന്റിനോട് അടുപ്പമുള്ള വ്യക്തി പ്രതികരിച്ചത്. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് ദീപക് ധർമ്മടം വ്യാജ സർട്ടിഫിക്കറ്റുമായി പോയത് തുറന്നു കാട്ടിയവരോട് മായ അടുപ്പം കാട്ടി. ഈ സാഹചര്യത്തിൽ തന്നെയാണ് കരാർ തന്ത്രപരമായി പുതുക്കാത്തതെന്നാണ് ഇവരുടെ പക്ഷം. ഏതായായും അമൃതാ ടിവിയിലെ വിഭാഗീയ പ്രശ്‌നങ്ങൾക്ക് പുതിയ തലം നൽകുന്നതാണ് അമൃതാ ടിവിയിലെ മായയുടെ പുറത്താക്കൽ. മാതാ അമൃതാനന്ദമയീ അമൃതാ ടിവിയിൽ പൊളിച്ചെഴുത്തിന് ശ്രമിക്കുന്നതിനിടെയാണ് ഈ വിവാദ തീരുമാനവും.
ദൂരദർശൻ മലയാള വാർത്ത തുടങ്ങുമ്പോൾ തന്നെ അവതാരകയായി മായ ശ്രീകുമാർ മലയാളികൾക്ക് മുന്നിലെത്തി. പിന്നീട് ഏഷ്യാനെറ്റിലേക്ക് ചുവടു മാറ്റം. സിംഗപ്പൂരിൽ നിന്നായിരുന്നു ഏഷ്യനെറ്റിന്റെ ആദ്യകാലത്ത് മായ വാർത്തകൾ വായിച്ചത്. അതിന് ശേഷം മാതാ അമൃതാനന്ദമയീ ദേവിയുടെ പ്രത്യേക താൽപ്പര്യ പ്രകാരം മായ അമൃതയിലെത്തി. മായയുടെ ജനകീയ മുഖം ഉപയോഗിച്ചാണ് അമൃതാ വാർത്തകൾ ആദ്യകാലത്ത് വിപണനം നടത്തിയതും.