- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തരം അപൂർവ സൗഭാഗ്യങ്ങൾക്ക് എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാകുക? മകൾ മായയുടെ വിവാഹത്തിന്റെ വീഡിയോ ആശംസകൾ പങ്കുവെച്ച് രവി മേനോൻ
ഗാനനിരൂപകൻ രവി മേനോന്റെ മകൾ മായയും ശ്രീജിത്തും തമ്മിലുള്ള വിവാഹത്തിന് വിവിധ മേഖലകളിലെ പ്രമുഖരുടെ ആശംസാ വീഡിയോകൾ. ഈ വീഡിയോകൾ ചേർത്ത് ഒറ്റ വീഡിയോ ആയി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുകയാണ് രവി മേനോൻ. യേശുദാസ് മുതൽ മോഹൻലാലും അനൂപ് മേനോനും പി.ടി. ഉഷയും വരെ വിവാഹത്തിന് ആശംസകൾ നേർന്നു. നിങ്ങളുടെ വാക്കുകൾ സംഗീത സാന്ദ്രമായിരുന്നെങ്കിൽ എന്നാണ് ആശംസകൾക്ക് അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നത്.
രവി മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
മായയ്ക്ക് വിവാഹ മംഗളാശംസകൾ നേർന്ന സുഹൃത്തുക്കളോട് ഇത്രയേ പറഞ്ഞുള്ളൂ: 'നിങ്ങളുടെ വാക്കുകൾ സംഗീതസാന്ദ്രമായിരുന്നെങ്കിൽ...''
ആ മോഹസാഫല്യമാണ് ഈ ആശംസാ വീഡിയോ. ഗാനഗന്ധർവൻ യേശുദാസ് മുതൽ നവപ്രതിഭ ഹരിശങ്കർ വരെ, മോഹൻലാൽ മുതൽ അനൂപ് മേനോൻ വരെ, ചിത്ര മുതൽ റിമി ടോമി വരെ, പി ടി ഉഷ മുതൽ ഐ എം വിജയൻ വരെ, ഉണ്ണിമേനോൻ മുതൽ വേണുഗോപാൽ വരെ മനസ്സിൽ തൊടുന്ന വാക്കുകളുമായി നിറഞ്ഞുനിൽക്കുന്നു ഈ സ്നേഹവർഷത്തിൽ. സംഗീതവും സൗഹൃദവും വാത്സല്യവുമെല്ലാം കലർന്ന ഒരു അപൂർവ ഹൃദയാഞ്ജലി.
പാട്ടും കളിയും ചേർന്ന് പകുത്തെടുത്ത ഈ കൊച്ചുജീവിതം കനിഞ്ഞുനല്കിയ ഇത്തരം അപൂർവ സൗഭാഗ്യങ്ങൾക്ക് എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാകുക? അല്ലെങ്കിൽത്തന്നെ, കേവല നന്ദിവാക്കുകൾക്ക് ഇവിടെ എന്ത് പ്രസക്തി? ആശങ്കകൾ നിറഞ്ഞ ഈ കാലം കാത്തുവെച്ച കാരുണ്യമായി കരുതുന്നു ഈ വാക്കുകളെ. ഭംഗിവാക്കുകളല്ല, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒഴുകിയെത്തുന്നവയാണ് അവ......