- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മായാനദി കോപ്പിയടിയാണോ? ചിത്രത്തിന് ഗൊദാർദിന്റെ 'ബ്രത്ത്ലസ്'മായുള്ള സാമ്യം ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ; ആരോപണം സത്യമാണെന്നും ഗൊദാർദ് അടക്കമുള്ള ഒരു പാട്പേർ സ്വാധീനിച്ചിട്ടുണ്ടെന്നും ആഷിക് അബു; ഇത് സ്വാധീനമല്ല അനുകരണം തന്നെയാണെന്നും വിമർശനം
കോഴിക്കോട്: മികച്ച പ്രേക്ഷക അഭിപ്രായവുമായ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് പ്രശസ്ത സംവിധായകൻ ആഷിക്ക് അബുവിന്റെ മായാനദി. അടുത്തകാലത്തുകണ്ട എറ്റവും മികച്ച സിനിമയായി വിവിധ കോണുകളിൽനിന്നും നിരൂപണം ഉയരുമ്പോഴും ചിത്രം അനുകരണമാണെന്ന ആരോപണവും സോഷ്യൽ മീഡിയിൽ ഉയരുന്നുണ്ട്. ഫ്രഞ്ച് നവതരംഗ സിനിമക്കാരിൽ പ്രധാനിയായ ഗൊദാർദിന്റെ 'ബ്രത്ത് ലസി'ന്റെ അനുകരണമാണ് മായാനദിയെന്നാണ് ആരോപണം. അതേസമയം ചിത്രം അനുകരണമല്ലെന്നും ഗൊദാർദിന്റെ സ്വാധീനമുണ്ടെന്ന ആരോപണം സത്യമാണെന്നുമാണ് സംവിധായകൻ ആഷിക്ക് അബുവിന്റെ പ്രതികരണം. ഗൊദാർദ് അടക്കമുള്ള നിരവധി മാസ്റ്റേഴ്‌സിന്റെ സ്വാധീനം ചിത്രത്തിലുണ്ട്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പ്രിയദർശന്റെ 'ചിത്രം' എന്ന സിനിമപോലും മയാനദിയുടെ റഫറൻസായി ഉപയോഗിച്ചിട്ടുണ്ടെന്നും ആഷിക്ക് അബു പറയുന്നു. പക്ഷേ സ്വാധീനമല്ല കഥയിലും മറ്റും വ്യക്തമായ അനുകരണമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ പല ഫിലിം ഫെസിററുവലുകളിലും ബ്രത്ത്‌ലെസ് പ്രദർശിപ്പിച്ചിട്ടുണ
കോഴിക്കോട്: മികച്ച പ്രേക്ഷക അഭിപ്രായവുമായ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് പ്രശസ്ത സംവിധായകൻ ആഷിക്ക് അബുവിന്റെ മായാനദി. അടുത്തകാലത്തുകണ്ട എറ്റവും മികച്ച സിനിമയായി വിവിധ കോണുകളിൽനിന്നും നിരൂപണം ഉയരുമ്പോഴും ചിത്രം അനുകരണമാണെന്ന ആരോപണവും സോഷ്യൽ മീഡിയിൽ ഉയരുന്നുണ്ട്.
ഫ്രഞ്ച് നവതരംഗ സിനിമക്കാരിൽ പ്രധാനിയായ ഗൊദാർദിന്റെ 'ബ്രത്ത് ലസി'ന്റെ അനുകരണമാണ് മായാനദിയെന്നാണ് ആരോപണം. അതേസമയം ചിത്രം അനുകരണമല്ലെന്നും ഗൊദാർദിന്റെ സ്വാധീനമുണ്ടെന്ന ആരോപണം സത്യമാണെന്നുമാണ് സംവിധായകൻ ആഷിക്ക് അബുവിന്റെ പ്രതികരണം. ഗൊദാർദ് അടക്കമുള്ള നിരവധി മാസ്റ്റേഴ്‌സിന്റെ സ്വാധീനം ചിത്രത്തിലുണ്ട്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പ്രിയദർശന്റെ 'ചിത്രം' എന്ന സിനിമപോലും മയാനദിയുടെ റഫറൻസായി ഉപയോഗിച്ചിട്ടുണ്ടെന്നും ആഷിക്ക് അബു പറയുന്നു.
പക്ഷേ സ്വാധീനമല്ല കഥയിലും മറ്റും വ്യക്തമായ അനുകരണമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ പല ഫിലിം ഫെസിററുവലുകളിലും ബ്രത്ത്‌ലെസ് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് കണ്ടവർക്കും വിക്കീപീഡിയ പോലുള്ളവയിൽ നോക്കി ബ്രത്ത്‌ലെസിന്റെ കഥാസാരം നോക്കുന്നവർക്കും ഇക്കാര്യം പെട്ടെന്ന് ബോധ്യപ്പെടും.മായനദിയിലെ അതേ കഥയാണ് തുടക്കത്തിലും അവസാനത്തിലും ബ്രത്ത്‌ലെസിനും. മായനദിയിലെ മാത്തനെപ്പോലെ തന്നെ ക്രിമിനൽ സ്വഭാവമുള്ള ബ്രത്ത്‌ലെസിലെ നായകൻ മൈക്കൽ കാർ തട്ടിക്കൊണ്ടുപോകുന്നിനിടെ പൊലീസുകാരൻ കൊല്ലപ്പെടുന്നിടത്താണ് ചിത്രം തുടങ്ങുന്നത്.
തുടർന്ന് മൈക്കൽ തന്റെ കാമുകി താമസിക്കുന്ന നഗരത്തിൽ എത്തുന്നു.അങ്ങനെ കാമുകിയുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുവരവെ അവസാനം, അവളുടെ വഞ്ചനമൂലം പൊലീസ് എത്തുകയും, പൊലീസ് അയാളെ വെടിവെച്ച് കൊല്ലുകയും ചെയ്യുന്നതാണ് ബ്രത്ത്‌ലസിന്റെ പ്രമേയം. ഒറ്റനോട്ടത്തിൽ തന്നെ മായാനദിയുടെ പ്രമേയവും ഇതുതന്നെയാണ്. ഇവിടെ കാമുകി വഞ്ചിക്കുന്നില്ലെന്ന് മാത്രം. മനുഷ്യന്റെ അതിജീവനത്വര തൊട്ട് ക്രിമിനൽവത്കകരണവും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യവുമെല്ലാം ബ്രത്ത്‌ലെസിലുമുണ്ട്.
എഴുത്തുകാരി അനുപാപ്പച്ചനെപ്പോലുള്ളവർ പറയുന്നത് പ്രമേയത്തിൽ മാത്രമല്ല ആഖ്യാനത്തിലും ബ്രത്ത്‌ലെസിനോട് മായാനദിക്ക് കടുത്ത സാമ്യമുണ്ടെന്നാണ്.എന്നിട്ടും ചിത്രത്തിന്റെ ടൈറ്റിലുകളിൽ എവിടെയും ഈ പ്രചോദനം വെളിപ്പെടുത്തിയില്‌ളെന്നും അനു എഴുതുന്നു.പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
'ജംപ് കട്ടുകളും അതി സമീപമുഖഭാവങ്ങളും വളരെ ചടുലമായ ക്യാമറാ ചലനങ്ങളും ഒക്കെ ചേർന്ന് സിനിമയുടെ ഫോമിനെ പരീക്ഷണാത്മകമായി ഉപയോഗിച്ച സിനിമ കൂടിയാണ് ബ്രെത് ലസ്. പ്രണയവും വഞ്ചനയും നാടകീയമായ ട്വിസ്റ്റുകളും ബ്രെത് ലെസിനെ ആകാംക്ഷയോടെ കാണാൻ പ്രേരിപ്പിക്കും.ചെറിയ സ്‌പേസിന്റെ പരിമിതിയെ ബുദ്ധിപൂർവമായ ക്യാമറാ നിലയും നടീനടന്മാരുടെ ചലന സംവിധാനവും വഴി ഗൊദാർദ് മറികടന്നത് ഇന്നും അത്ഭുതപ്പെടുത്തും.
മായാനദി ബ്രത് ലെസിന്റെ അനുവർത്തനമാണെന്ന് അണിയറ പ്രവർത്തകർപറയുകയോ ചിത്രത്തിലെവിടേയും രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചിത്രത്തിന്റെ അടിസ്ഥാന പ്രമേയത്തിന് ആ ക്‌ളാസിക് ചിത്രവുമായി സാമ്യമുണ്ട്.ചലച്ചിത്ര സാക്ഷരതയിൽ ഏറെ മുന്നിൽ നൽക്കുന്ന മലയാളി പ്രേക്ഷകർ അത്തരം മറച്ചു പിടിക്കലുകൽ കണ്ടത്തെുന്നതിൽ ഹരം പിടിക്കുമെന്നത് തീർച്ച!'-അനു ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ബ്രത്ത്‌ലെസ് തങ്ങളെ സ്വാധീനിച്ചിട്ടില്‌ളെന്ന് എവിടെയും പറഞ്ഞിട്ടില്‌ളെന്നാണ് ചിത്രത്തിന്റെ എഴുത്തുകാരൻ ശ്യാം പുഷ്‌ക്കരനും പറയുന്നത്.ചിത്രത്തിൽ ഗൊദാർദിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് ഫേസ്‌ബുക്കിലെ സിനിമാ കൂട്ടായ്മായായ സിനിമാ പാരഡീസോ ക്‌ളബിന് അനുവദിച്ച അഭിമുഖത്തിൽ ശ്യാംപുഷ്‌ക്കരനും പറയുന്നത്.