- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോ സംരക്ഷണത്തിന്റെ പേരിൽ ദളിതർക്കെതിരായ ആക്രമണം ചർച്ചചെയ്യാൻ അനുവദിച്ചില്ല; എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ച് മായാവതി; രാജിക്കത്ത് ഇന്ന് തന്നെ കൊടുത്തയക്കുമെന്നും പ്രഖ്യാപനം
ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെ പേരിൽ ദളിതർക്കെതിരായ ആക്രമണം ചർച്ചചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എംപി സ്ഥാനം രാജിവെക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ദളിത് വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ നിന്ന് അവർ രാവിലെ ഇറങ്ങിപ്പോകുകയുണ്ടായി.തുടർന്ന് യുപി സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ദളിത് വിഷയം ചർച്ചചെയ്യാൻ പോലും അനുവദിക്കാത്ത സഭയിൽ ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ ആരോപിച്ചത്. തുടർന്നാണ് ഇക്കാരണത്താൽ എംപി സ്ഥാനം രാജിവെക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചത്. യു.പിയിൽ നടക്കുന്നത് ഗുണ്ടാരാജാണെന്നും അവർ പറഞ്ഞു. രാജിക്കത്ത് ഇന്ന് തന്നെ ചെയർമാന് ദൂതൻ വശം കൊടുത്തയക്കുമെന്നും മായാവതി പ്രഖ്യാപിച്ചു. സഭയിൽ സംസാരിച്ചുകൊണ്ടിരിക്കെ ഡെപ്യൂട്ടി ചെയർമാൻ ഇടപെട്ടപ്പോൾ പ്രതിഷധിച്ച് അവർ ഇറങ്ങിപ്പോകുയായിരുന്നു.
ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെ പേരിൽ ദളിതർക്കെതിരായ ആക്രമണം ചർച്ചചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എംപി സ്ഥാനം രാജിവെക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.
ദളിത് വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ നിന്ന് അവർ രാവിലെ ഇറങ്ങിപ്പോകുകയുണ്ടായി.
തുടർന്ന് യുപി സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ദളിത് വിഷയം ചർച്ചചെയ്യാൻ പോലും അനുവദിക്കാത്ത സഭയിൽ ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ ആരോപിച്ചത്. തുടർന്നാണ് ഇക്കാരണത്താൽ എംപി സ്ഥാനം രാജിവെക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചത്.
യു.പിയിൽ നടക്കുന്നത് ഗുണ്ടാരാജാണെന്നും അവർ പറഞ്ഞു. രാജിക്കത്ത് ഇന്ന് തന്നെ ചെയർമാന് ദൂതൻ വശം കൊടുത്തയക്കുമെന്നും മായാവതി പ്രഖ്യാപിച്ചു. സഭയിൽ സംസാരിച്ചുകൊണ്ടിരിക്കെ ഡെപ്യൂട്ടി ചെയർമാൻ ഇടപെട്ടപ്പോൾ പ്രതിഷധിച്ച് അവർ ഇറങ്ങിപ്പോകുയായിരുന്നു.