- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപിക്ക് എങ്ങനെ ഇത്രയധികം വോട്ടുകൾ നേടാനായി? യുപി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്തിയെന്ന് മായാവതി; ബാലറ്റ് പേപ്പറിലൂടെ വീണ്ടും തെരഞ്ഞെടുപ്പു നടത്താൻ അമിത് ഷായ്ക്ക് ധൈര്യമുണ്ടോയെന്നും ബിഎസ്‌പി നേതാവിന്റെ വെല്ലുവിളി
ലക്‌നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ വോട്ടിങ് യന്ത്രത്തെ കുറ്റംപറഞ്ഞു ബഹുജൻ സമാജ്‌വാദി പാർട്ടി(ബിഎസ്‌പി) നേതാവ് മായാവതി. ഏതു ബട്ടൺ അമർത്തിയാലും ബിജെപിക്കു വോട്ടു ലഭിക്കുന്ന രീതിയിൽ യന്ത്രങ്ങൾ ക്രമീകരിച്ചുവെന്ന് മായാവതി കുറ്റപ്പെടുത്തി. ഒന്നുകിൽ യന്ത്രങ്ങൾ ബിജെപി ഇതര വോട്ടുകൾ സ്വീകരിക്കില്ല. അല്ലെങ്കിൽ മറ്റു പാർട്ടികളുടെ വോട്ടുകൾകൂടി ബിജെപിക്കു ലഭിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങളെപ്പോലും അതിശയിപ്പിച്ചുകൊണ്ട് ബിജെപി കനത്ത വിജയം നേടുന്നതായ വാർത്തകൾക്കിടയിൽ മുൻ മുഖ്യമന്ത്രി കൂടിയായ മായാവതി പ്രതികരിച്ചു. യുപിയിലെ 403 അംഗ അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്‌പി കേലവം 17 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എക്‌സിറ്റ് പോളുകളിൽ 80 സീറ്റുവരെ മായാവതിക്കു പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ബിഎസ്‌പിയും ഭരണം നടത്തുന്ന എസ്‌പിയും തകർന്നടിയുകയായിരുന്നു. എസ്‌പിയും കോൺഗ്രസും ചേർന്നുള്ള സഖ്യത്തിന് 73 സീറ്റുകളിൽ ലീഡുണ്ട്. വോട്ടിങ് യന്ത്ര
ലക്‌നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ വോട്ടിങ് യന്ത്രത്തെ കുറ്റംപറഞ്ഞു ബഹുജൻ സമാജ്‌വാദി പാർട്ടി(ബിഎസ്‌പി) നേതാവ് മായാവതി. ഏതു ബട്ടൺ അമർത്തിയാലും ബിജെപിക്കു വോട്ടു ലഭിക്കുന്ന രീതിയിൽ യന്ത്രങ്ങൾ ക്രമീകരിച്ചുവെന്ന് മായാവതി കുറ്റപ്പെടുത്തി.
ഒന്നുകിൽ യന്ത്രങ്ങൾ ബിജെപി ഇതര വോട്ടുകൾ സ്വീകരിക്കില്ല. അല്ലെങ്കിൽ മറ്റു പാർട്ടികളുടെ വോട്ടുകൾകൂടി ബിജെപിക്കു ലഭിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങളെപ്പോലും അതിശയിപ്പിച്ചുകൊണ്ട് ബിജെപി കനത്ത വിജയം നേടുന്നതായ വാർത്തകൾക്കിടയിൽ മുൻ മുഖ്യമന്ത്രി കൂടിയായ മായാവതി പ്രതികരിച്ചു.
യുപിയിലെ 403 അംഗ അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്‌പി കേലവം 17 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എക്‌സിറ്റ് പോളുകളിൽ 80 സീറ്റുവരെ മായാവതിക്കു പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ബിഎസ്‌പിയും ഭരണം നടത്തുന്ന എസ്‌പിയും തകർന്നടിയുകയായിരുന്നു. എസ്‌പിയും കോൺഗ്രസും ചേർന്നുള്ള സഖ്യത്തിന് 73 സീറ്റുകളിൽ ലീഡുണ്ട്.
വോട്ടിങ് യന്ത്രത്തിന് തകരാണ്ടെന്നും തെരഞ്ഞെടുപ്പു വീണ്ടും നടത്താൻ ധൈര്യമുണ്ടോയെന്നും ബിജെപി അധ്യക്ഷൻ അമിത് ഷായെ മായാവതി വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ പഴയമട്ടിൽ പേപ്പർബാലറ്റുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പു നടത്താൻ തയാറുണ്ടോയെന്നാണ് മായാവതി അമിത് ഷായോടു ചോദിച്ചത്.
മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ബിജെപിക്കു ഭൂരിപക്ഷം ലഭിച്ചതിനു കാരണം വോട്ടിങ് യന്ത്രത്തിലെ തകരാറാണെന്നു മായാവതി ചൂണ്ടിക്കാട്ടി. അമേരിക്കപോലും വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്നില്ല. ബിജെപി ഭൂരിപക്ഷം നേടിയ ഉത്തരാഖണ്ഡിലും വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നതായി മായാവതി ആരോപിച്ചു.