- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂങ്കത്ത് ജോൺസണെ രക്ഷപ്പെടുത്തിയത് ജോസഫൈൻ; സുഹൃത്തിനെ 2016ൽ ബലാത്സംഗം ചെയ്തത് അച്ഛന്റെ പ്രായമുള്ളയാൾ; നിങ്ങളുടെ ഫോണിൽ ഫോട്ടോ ഉണ്ടെങ്കിൽ അന്വേഷണം; പ്രതിയുടെ ഫോൺ പിടിച്ചെടുക്കില്ലെന്ന് പറഞ്ഞ് പീഡകനെ വെറുതെ വിട്ടു; വെളിപ്പെടുത്തലുമായി മയൂഖാ ജോണി
തൃശൂർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കായികതാരം മയൂഖാ ജോണി. തന്റെ സുഹൃത്ത് മുമ്പൊരിക്കൽ ബലാത്സംഗത്തിന് ഇരയായെന്നും പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്നുമാണ് പരാതി. തൃശൂരിൽ വാർത്താ സമ്മേളനം നടത്തിയാണ് മയൂഖാ ജോണി ഇക്കാ്യം പറഞ്ഞത്.
ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്നാണ് മയൂഖ ജോണിയുടെ വെളിപ്പെടുത്തൽ. ഇപ്പോഴും പ്രതി പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മയൂഖ ആരോപിച്ചു. ഇതുസംബന്ധിച്ച് എസ്‌പി. പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പൊലീസിൽ നിന്ന് ഉണ്ടായത്. വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന എം.സി.ജോസഫൈൻ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.
പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കയറി പ്രതി ബലാത്സംഗം ചെയ്യുകയും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക-രാഷ്ട്രീയ പിൻബലവുമുള്ള വ്യക്തിയാണ് പ്രതിയെന്നും ഇയാൾ സ്വാധീനം ഉപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു. ഇരയ്‌ക്കൊപ്പം എത്തിയാണ് മയൂഖാ ജോണി വാർത്താ സമ്മേളനം നടത്തിയത്.
ബലാത്സംഗത്തിന് ഇരയായ തന്റെ സുഹൃത്തിന് നീതി കിട്ടിയില്ല. വിവാഹിതയായ യുവതിയെ ഇയാൾ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്നാണ് മയൂഖാ ജോണിയുടെ വെളിപ്പെടുത്തൽ. പൊലീസിൽ പരാതി കൊടുത്തതിന് പിന്നാലെ ഭീഷണിയും തുടങ്ങി. അച്ഛന്റെ പ്രായമുള്ള ആളായിരുന്നു പീഡകൻ. അന്ന് ഇയാൾ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും പകർത്തി. ഇതുപയോഗിച്ച് ബ്ലാക് മെയിൽ ചെയ്തപ്പോഴാണ് പരാതിയുമായി പൊലീസിൽ എത്തിയത്.
ചൂങ്കത്ത് ജോൺസണിനെതിരെ ആളൂർ പൊലീസിലാണ് പരാതി നൽകിയത്. 2016ലായിരുന്നു ബലാത്സംഗം. അന്ന് പെൺകുട്ടി പരാതി കൊടുത്തില്ല. അവിവാഹിതയായ പെൺകുട്ടി ഏറെ മാനസിക പീഡനം അനുഭവിക്കുകയും ചെയ്തു. 2018ൽ വിവാഹം ചെയ്തു. ഇതിന് ശേഷവും ഭീഷണി തുടർന്നു. ഇതോടെ ഭർത്താവിന്റെ പിന്തുണയോടെയാണ് പരാതി നൽകിയത്.
തന്റെ ബെസറ്റ് ഫ്രണ്ടായിരുന്നു ആ കുട്ടി. താൻ കൂടി പറഞ്ഞിട്ടാണ് പൊലീസിൽ പരാതി കൊടുത്തത്. എന്നാൽ പിന്നീട് മാനസിക പീഡനമായിരുന്നു. ആദ്യമെല്ലാം എല്ലാ തെളിവുണ്ടെന്ന് പറഞ്ഞ പൊലീസ് പിന്നീട് തെളിവില്ലെന്ന് പറഞ്ഞു. സാമ്പത്തിക പിൻബലവും രാഷ്ട്രീയ സ്വാധീനവുമുള്ള ക്രിമിലായിരുന്നു പ്രതി. അതുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് മയൂഖാ ജോണി ആരോപിക്കുന്നു.
ജെനുവിൻ കേസാണെന്ന് പറഞ്ഞ പൊലീസ് പിന്നീട് നിലപാട് മാറ്റി. നിങ്ങളുടെ ഫോണിൽ തെളിവുണ്ടെങ്കിൽ അന്വേഷണം ആകാം. അല്ലാതെ പ്രതിയുടെ ഫോൺ പിടിച്ചെടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ ന്യായം. റൂറൽ എസ് പിയായിരുന്ന പൂങ്കുഴലിക്കും പരാതി നൽകിയെന്ന് മയൂഖാ ജോണി പറയുന്നു. പൊലീസ് ഇരയെ സഹായിച്ചില്ല. സിസിടിവി ദൃശ്യങ്ങൾ പോലും തെളിവായി എടുത്തില്ലെന്നും മയൂഖാ ജോണി കണ്ണീരോടെ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തി.
കേരളം കായിക ലോകത്തിന് സമ്മാനിച്ച പ്രതിഭകളിൽ ഒരാളാണ് മയൂഖാ ജോണി. ലോങ് ജംമ്പിലും ട്രിപ്പിൾ ജംമ്പിലെ ഏറെ അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭ. അതുകൊണ്ട് തന്നെ പൊലീസിനെതിരായ ഈ ആരോപണങ്ങൾ ഏറെ പ്രസക്തവുമാണ്. പീഡന പരാതികളിൽ സ്വാധീനമുള്ള പ്രതികൾ രക്ഷപ്പെടുന്നുവെന്നതിന് തെളിവാണ് ആളൂരിലെ ഈ സംഭവവും.
മറുനാടന് മലയാളി ബ്യൂറോ