ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായി സഖ്യം ചേരുമെന്ന് ബിഎസ്‌പി നേതാവ് മായാവതി. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാർട്ടികളും ചർച്ച ചെയ്തു തീരുമാനിച്ചശേഷം ഇക്കാര്യം ഔഗ്യോഗികമായി പ്രഖ്യാപിക്കുവെന്നും മായാവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരുവിൽ ജനതാദൾ എസിനായി പ്രചാരണത്തിന് എത്തിയതായിരുന്നു മായാവതി.

കഴിഞ്ഞ ഉത്തർപ്രദേശ് ലോക്‌സഭ ഉപതെരഞ്ഞടുപ്പിൽ എസ്‌പി, ബിഎസ്‌പി സഖ്യം വിജയം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് മായാവതിയുടെ വെളിപ്പെടുത്തൽ. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോഖ്പുരും ഉപമുഖ്യമന്ത്രി കേശവ് പ്രധാൻ മൗര്യയുടെ ഫുൽപുരും ബിജെപിക്കു നഷ്ടമായിരുന്നു.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി, ജനതാദൾ എസുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.