- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പത്തനംതിട്ട ജില്ലയിൽ വിജയപ്രദമായ രീതിയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി. ഈ പദ്ധതിയിൽ ഏറെ പ്രാധാന്യമുള്ള ഒരു ഘടകമാണ് റെയ്ൻ ഷെൽറ്റർ അഥവാ മഴമറ. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടികളിൽ ഉൾപ്പെട്ടിട്ടുള്ള പദ്ധതിയാണിത്.
നമ്മുടെ കാലാവസ്ഥ അനുസരിച്ച് എല്ലാ കാലത്തും ഒരേപോലെ വിജയകരമായി പച്ചക്കറി കൃഷി ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. പ്രധാനകാരണം മഴയാണ്. മഴക്കാലത്തും പച്ചക്കറി കൃഷി ചെയ്യാമെന്ന ഉത്തമലക്ഷ്യത്തോടെ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതികൂടിയാണ് മഴമറ.
മഴക്കാലത്തും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി റെയ്ൻ ഷെൽറ്റർ ഒന്നിന് (100 സ്ക്വയർ മീറ്റർ) 50,000 രൂപ ഗവൺമെന്റ് ധനസഹായം നൽകുന്നു. 2021-21 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 53 എണ്ണം (5300 സ്ക്വയർ മീറ്റർ) റെയ്ൻ പെറ്റഡറുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ലക്ഷ്യത്തേക്കാളേറെ നേട്ടം കൈവരിക്കാൻ സാധിച്ചു. 1722 സ്ക്വയർ മീറ്റർ റെയ്ൻ ഷെൽറ്ററാണ് അധികമായി നിർമ്മിച്ചത്.
2020-21 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 7022 സ്ക്വയർ മീറ്റർ റെയ്ൻ ഷെൽറ്ററുകൾ (87 എണ്ണം) നിർമ്മാണം പൂർത്തീകരിച്ചു. 2021- 22 സാമ്പത്തിക വർഷത്തിൽ ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത് 5300 സ്ക്വയർ മീറ്റർ റെയ്ൻ ഷെൽറ്ററുകളാണ്.