- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി ഫോർ ഡാൻസ് വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കിന് പരിഹസിച്ച് അവതാരകരും ജഡ്ജും; പണ്ഡിറ്റ് സുന്ദരനല്ലെന്ന് അധിക്ഷേപിച്ച് പ്രസന്ന മാസ്റ്റർ: മഴവിൽ മനോരമയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയ
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കിന് പരിഹസിച്ച അവതാരകർക്കും ജഡ്ജിനുമെതിരെ സോഷ്യൽ മീഡിയ. സന്തോഷ് പണ്ഡിറ്റ് പണി എന്ന തലക്കെട്ടിൽ മഴവിൽ മനോരമ പോസ്റ്റ് ചെയ്ത വീഡിയോയെ വിമർശിച്ചാണ് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കറ്റ് പരിഹസിക്കുന്നത് കാണാം. ഇതോടെയാണ് പൂര തെറിയുമായി സോഷ്യൽ മീഡിയ ഒന്നടങ്കം സന്തോഷ് പണ്ഡിറ്റിന് അനുകൂലമായി രംഗത്ത് എത്തിയത്. ഡി ഫോർ ഡാൻസ് വേദിയിൽ എത്തിയ പ്രയാഗ മാർട്ടിന് 'കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി' എന്ന തലക്കെട്ടിലാണ് മഴവിൽ മനോരമ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയും ചാനൽ മാപ്പു പറയണമെന്നാവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഈ ഷോയിൽ പ്രയാഗ പങ്കെടുത്ത ഒരു ഗെയിമിൽെ സന്തോഷ് പണ്ഡിറ്റ് എന്നെഴുതിയ ഒരു പ്ലക്കാർഡ് പ്രയാഗയ്ക്ക് കൊടുക്കുന്നു. ആരുടെ പേരാണ് എഴുതിയിരിക്കുന്നതെന്ന് പ്രയാഗയ്ക്ക് മാത്രം കാണാൻ കഴിയുന്നില്ല. ഈ പ്ലക്കാർഡിൽ ആരുടെ പേരാണെന്ന
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കിന് പരിഹസിച്ച അവതാരകർക്കും ജഡ്ജിനുമെതിരെ സോഷ്യൽ മീഡിയ. സന്തോഷ് പണ്ഡിറ്റ് പണി എന്ന തലക്കെട്ടിൽ മഴവിൽ മനോരമ പോസ്റ്റ് ചെയ്ത വീഡിയോയെ വിമർശിച്ചാണ് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്.
വീഡിയോയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കറ്റ് പരിഹസിക്കുന്നത് കാണാം. ഇതോടെയാണ് പൂര തെറിയുമായി സോഷ്യൽ മീഡിയ ഒന്നടങ്കം സന്തോഷ് പണ്ഡിറ്റിന് അനുകൂലമായി രംഗത്ത് എത്തിയത്. ഡി ഫോർ ഡാൻസ് വേദിയിൽ എത്തിയ പ്രയാഗ മാർട്ടിന് 'കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി' എന്ന തലക്കെട്ടിലാണ് മഴവിൽ മനോരമ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയും ചാനൽ മാപ്പു പറയണമെന്നാവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.
ഈ ഷോയിൽ പ്രയാഗ പങ്കെടുത്ത ഒരു ഗെയിമിൽെ സന്തോഷ് പണ്ഡിറ്റ് എന്നെഴുതിയ ഒരു പ്ലക്കാർഡ് പ്രയാഗയ്ക്ക് കൊടുക്കുന്നു. ആരുടെ പേരാണ് എഴുതിയിരിക്കുന്നതെന്ന് പ്രയാഗയ്ക്ക് മാത്രം കാണാൻ കഴിയുന്നില്ല. ഈ പ്ലക്കാർഡിൽ ആരുടെ പേരാണെന്ന് പ്രയാഗ പറയണം. ഇതിനായി ചില ക്ലൂ കൊടുക്കും.
'ഈ വ്യക്തി സുന്ദരനാണോ?' എന്ന പ്രയാഗയുടെ ചോദ്യത്തിന് പ്രസന്ന മാസ്റ്റർ 'അല്ല' എന്ന ഉത്തരം നൽകിയതിനും 'കട്ടപ്പ' എന്ന ബഫൂൺ കഥാപാത്രം സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കും വിധം സംസാരിച്ചതിനുമെതിരെയാണ് വിമർശനമുയർന്നിരിക്കുന്നത്. 'ഈ വ്യക്തിത്വത്തെ ഇത്രയും അപമാനിക്കണോ. അയാൾ എത്രയോ നല്ല വ്യക്തിത്വം ആണ്. മറ്റു പലരേയും വെച്ച് നോക്കുമ്പോൾ' ഇങ്ങനെ പോകുന്നു പ്രതികരണം. നാനൂറിൽപരം കമന്റുകളാണ് ഇതിനെതിരെ ഇപ്പോൾ തന്നെ വന്നിരിക്കുന്നത്.