- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിൽ വീണ്ടും വൻ മയക്കു മരുന്നു വേട്ട; ചാവക്കാട് 10.30 ലക്ഷം രൂപയുടെ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും; പൊന്നാനിയിൽ വിതരണം ചെയ്ത ശേഷം ചാവക്കാട് വിതരത്തിന് എത്തിച്ചപ്പോൾ പൊലീസ് പൊക്കി
ചാവക്കാട്: തൃശ്ശൂർ ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട. ചാവക്കാട് വെച്ച് 10.30 ലക്ഷം രൂപയുടെ എം.ഡി.എം.എയും കഞ്ചാവും പൊലീസ് പിടികൂടി. മയക്കുമാരുന്നുമായി കാറിൽ യാത്ര ചെയ്ത രണ്ട് പേരാണ് അറസ്റ്റിലായത്. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മാനാടിയിൽ ഷിനാജ് (42), ആനിക്കലോടിയിൽ രാജീവ് (47) എന്നിവരെയാണ് ചാവക്കാട് പൊലീസ് നഗരത്തിൽ വെച്ച് പിടികൂടിയത്.
150 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവും 90,000 രൂപയും ഒരു കത്തിയും ഇവരിൽ നിന്ന് പൊലീസ് പിടികൂടി. ചാവക്കാട് ഇൻസ്‌പെക്ടർ എസ്.എ.ഒ കെ.എസ്. സെൽവരാജ്, ഗുരുവായൂർ കണ്ടാണശേരി എസ്‌ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ അനസ്, രഞ്ജിത്ത് ലാൽ, അനു വിജയൻ എന്നിവരാണ് സംഘത്തെ പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് പൊന്നാനിയിൽ വിതരണം ചെയ്ത ശേഷം ചാവക്കാട് നഗരത്തിൽ വിതരണത്തിനായി എത്തിച്ചപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച്ച പുലർചെ അഞ്ചോടെയാണ് സംഭവം. പിടികൂടിയ എം.ഡി.എം.എക്ക് പത്ത് ലക്ഷം രൂപയും കഞ്ചാവിന് 30,000 രൂപയും വില വരുമെന്ന് ഗുരുവായൂർ എ.സി.പി കെ.ജി സുരേഷ് പറഞ്ഞു.
അതിനിടെ തിങ്കളാഴ്ച കൊടകരയിൽ നടന്ന കഞ്ചാവ് വേട്ടയിൽ പിടികൂടിയ കൊടുങ്ങല്ലൂർ ചന്തപ്പുര മണപ്പാട്ട് ലുലു (32), വടക്കാഞ്ചേരി പെരിങ്ങണ്ട കർകുരുവീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ സലിം (37) റിമാൻഡ് ചെയ്തു. ലഹരിക്കെതിരെ മിഷൻ ഡാഡ് (ഡ്രൈവ് എഗെയ്ൻസ്റ്റ് ഡ്രഗ്സ് ) ജില്ലയിൽ രൂപീകരിച്ചതിന് ശേഷമുള്ള സംസ്ഥാന പൊലീസ് ചരിത്രത്തിലെ ആദ്യത്തെ വലിയ കഞ്ചാവ് വേട്ടയാണ് തിങ്കളാഴ്ച നടന്നത്.
കഞ്ചാവ്വിപണന ശൃംഖലയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ചരക്ക് ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 460 കിലോ കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് സി ഐ ജയേഷ് ബാലനും സംഘവും പിടികൂടിയിരുന്നു. മാർച്ച് രണ്ടിന് ആറ് കിലോ കഞ്ചാവുമായി മനക്കുളങ്ങര സ്വദേശിയും പിടിയിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ