- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ പൊലീസിനെ കണ്ടപ്പോൾ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; അതിസാഹസികമായി പിന്തുടർന്ന് പിടികൂടിയപ്പോൾ ആഡംബര കാറിൽ നിന്ന് കണ്ടെടുത്തത് 30 ഗ്രാം എംഡിഎംഎ; കാസർകോഡ് ഹോട്ടൽ ഉടമയും പങ്കാളിയും അറസ്റ്റിൽ
കാസർകോട് : ബംഗരൂളുവിൽ നിന്നും ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. രണ്ട് യുവാക്കൾ അറസ്റ്റിലായി. ഉദുമ ഫാമിലി റെസ്റ്റോറന്റ് ഉടമയായ ഉസ്മാൻ ഹുസൈന്റെ മകൻ മൂനീർ എൻ (28), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂളിയാർ അഹമ്മദ് മൂലയടുക്കത്തിന്റെ മകൻ നിസാമൂദ്ദീൻ എ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കുണ്ടാർ പള്ളിക്ക് സമീപം സംസ്ഥാന പാതയിൽ വെച്ച് കെ എൽ 14 എ എ 5876 ഥാറിൽ കടത്തുകയായിരുന്ന 30 ഗ്രാം മാരകമായ എംഡിഎംഎ ആദൂർ എസ്ഐ ഇ രത്നാകരനും സംഘവും അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. റോഡിൽ പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതികൾ വാഹനം മറ്റൊരു വഴിയിലൂടെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പടാൻ സാധിച്ചല്ല .
ബേക്കൽ ഡി വൈ എസ് പി സികെ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അഡീഷണൽ എസ് ഐ മോഹനൻ, എ എസ് ഐ മധു, സീനീയർ സിപിഒ വിനോദ് അശോകൻ, സിപിഒമാരായ അജയ് വിൽസൺ, അശോകൻ, ഗുരുരാജ്, ഹരീഷ്, സന്ദീപ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം ലക്ഷങ്ങൾ വിലയുള്ള വാഹനം ഉപയോഗിച്ചുകടത്തിയത് വെറും മുപ്പത് ഗ്രാം മയക്കുമരുന്നാണ് കടത്തിയെന്ന വാദം പൊലീസ് മുഖവിലക്ക് എടുത്തിട്ടില്ല. കഴിഞ്ഞ 72 മണിക്കൂരിൽ ഇവരുമായി ബന്ധപെട്ട ഫോൺ കോളുകൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്ന .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്