- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്സൈറ്റിൽ
തിരുവനന്തപുരം: ബോളിവുഡിന് സമാനമായി മോളിവുഡിലും മീ ടൂ കൊടുങ്കാറ്റ് വീശുകയാണ്. കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനത്തിനിടെ, നടി അർച്ചന പത്മിനി 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിന്റെ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചിരുന്നു. ഇതിന് പിന്നാലെ പേരുവെളിപ്പെടുത്താത്ത ഒരുനടി നടൻ അലൻസിയർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിലാണ് യുവതിയുടെ വെളിപ്പെടുത്തൽ വന്നത്. താൻ തുടക്കക്കാരിയായ നടിയാണ്. അവിവാഹിതയാണ്. സ്വന്തം സ്വത്വവും കഴിവും തെളിയിക്കാൻ വേണ്ടി പ്രയത്‌നിക്കുന്ന സ്ത്രീയാണ്. ഇക്കാരണത്താലാണ് പേര് വെളിപ്പെടുത്താത്തതെന്ന് നടി ആമുഖമായി പറയുന്നു. 'എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലൻസിയർക്കൊപ്പം ആദ്യത്തേതും. അത് അവസാനത്തേതായിരിക്കുമെന്നും എനിക്കുറപ്പാണ്. അദ്ദേഹത്തെ നേരിൽ കാണും വരെ കലാകാരനെന്ന നിലയിൽ വളരെ ബഹുമാനമുള്ള വ്യക്തിയായിരുന്നു. എന്നാൽ, നമ്മുടെ ചുറ്റും നടക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ പുരോഗമനപരവും, സ്വതന്ത്രവുമായ നിലപാടുകൾ ആ വഷളത്തരം മറച്ചുവയ്ക
തിരുവനന്തപുരം: ബോളിവുഡിന് സമാനമായി മോളിവുഡിലും മീ ടൂ കൊടുങ്കാറ്റ് വീശുകയാണ്. കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനത്തിനിടെ, നടി അർച്ചന പത്മിനി 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിന്റെ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചിരുന്നു. ഇതിന് പിന്നാലെ പേരുവെളിപ്പെടുത്താത്ത ഒരുനടി നടൻ അലൻസിയർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിലാണ് യുവതിയുടെ വെളിപ്പെടുത്തൽ വന്നത്.
താൻ തുടക്കക്കാരിയായ നടിയാണ്. അവിവാഹിതയാണ്. സ്വന്തം സ്വത്വവും കഴിവും തെളിയിക്കാൻ വേണ്ടി പ്രയത്‌നിക്കുന്ന സ്ത്രീയാണ്. ഇക്കാരണത്താലാണ് പേര് വെളിപ്പെടുത്താത്തതെന്ന് നടി ആമുഖമായി പറയുന്നു.
'എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലൻസിയർക്കൊപ്പം ആദ്യത്തേതും. അത് അവസാനത്തേതായിരിക്കുമെന്നും എനിക്കുറപ്പാണ്. അദ്ദേഹത്തെ നേരിൽ കാണും വരെ കലാകാരനെന്ന നിലയിൽ വളരെ ബഹുമാനമുള്ള വ്യക്തിയായിരുന്നു. എന്നാൽ, നമ്മുടെ ചുറ്റും നടക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ പുരോഗമനപരവും, സ്വതന്ത്രവുമായ നിലപാടുകൾ ആ വഷളത്തരം മറച്ചുവയ്ക്കാനുള്ള മുഖംമൂടി മാത്രമാണെന്ന് എനിക്ക് മനസ്സിലായി.
ആദ്യസംഭവം ഊൺമേശയിൽ വച്ചായിരുന്നു. ഞങ്ങൾ മൂന്നുപേരുണ്ടായിരുന്നു. ഞാനും അലൻസിയറും ഒരുസഹനടനും. തന്നേക്കാൾ വലിയ ഒരുതാരം സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെ എന്ന് വിവരിക്കുകയായിരുന്നു അലൻസിയർ. അതിനിടെ അദ്ദേഹം എന്റെ മാറിടത്തിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ഞാൻ ആകെ അസ്വസ്ഥയായി. എല്ലാവരോടും കൂടുതൽ അടുത്തിടപഴകാനും കാര്യങ്ങളെ ലാഘവത്തോടെ കാണാനുമൊക്കെ അദ്ദേഹം ഉപദേശിച്ചുകൊണ്ടിരുന്നു. ഞാൻ പ്രതികരിച്ചില്ല. എന്നാൽ, അയാൾക്കൊപ്പം ഞാൻ സുരക്ഷിതയല്ലെന്ന് എനിക്ക് തോന്നി.
രണ്ടാമത്തെ സംഭവം എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു. വേറൊരു നടിക്കൊപ്പം അയാൾ എന്റെ മുറിയിലേക്ക് ഇടിച്ചുകയറി. നമ്മുടെ ശരീരത്തെ അറിയണം, കലാകാരന്മാർ സ്വതന്ത്രരായിരിക്കുണം എന്നിങ്ങനെ പോയി സാരോപദേശം. നാടകപശ്ചാത്തലമുണ്ടായിട്ടും, ഞാൻ ഇത്ര ദുർബലയായി പോയതിന്റെ പേരിൽ എന്നെ കളിയാക്കി. അയാളെ പിടിച്ച് മുറിക്ക് പുറത്താക്കണമെന്നാണ് എനിക്ക് തോന്നിയത്. മറ്റൊരു നടി കൂടി മുറിയിലുളേളതുകൊണ്ടും, അയാളുടെ സീനിയോരിറ്റിയെ മാനിച്ചും ഞാൻ ഒന്നും ചെയ്തില്ല.
എന്റെ ആർത്തവസമയത്താണ് മൂന്നാമത്തെ സംഭവം. ക്ഷീണം മൂലം സംവിധായകന്റെ അനുമതിയോടെ ഞാൻ മുറിയിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ മുറിയുടെ പുറത്തുമുട്ടുകേട്ടു. ഡോർ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയറാണ്. ടെൻഷൻ അടിച്ചിട്ട് ഞാൻ അപ്പോൾ തന്നെ സംവിധായകനെ വിളിച്ച സഹായം തേടി. ആരെയെങ്കിലും അങ്ങോട്ട് അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം തുടർച്ചയായി വാതിലിൽ മുട്ടുകയും, തൊഴിക്കുകയുമായിരുന്നു അയാൾ. അവസാനം ഞാൻ കതക് തുറന്നു. ചാടിയിറങ്ങി ഓടിയാലോ എന്ന് വിചാരിച്ചു.
ഈ സമയത്ത് ഡയറക്ടറുമായുള്ള ഫോൺകോൾ ഞാൻ ആക്ടീവായി തന്നെ വച്ചിരിക്കുകയായിരുന്നു. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം അത് കേൾക്കണമെന്ന ഉദ്ദേശത്തോടെ. ഞാൻ കതക് തുറന്നയുടൻ, അലൻസിയർ മുറിയിൽ തള്ളിക്കയറി ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിരുന്നു. ഞാൻ ആകെ പേടിച്ച് ടെൻഷനടിച്ച് അവിടെ നിന്നു. അയാൾ എന്റെ കട്ടിലിരുന്നുകൊണ്ട് പഴയ സാരോപദേശം തുടർന്നു. നാടക ആർട്ടിസ്റ്റുകൾ എത്ര ശക്തരായിരിക്കണം എന്നും മറ്റും. പിന്നീട് കട്ടിലിൽ നിന്നെഴുന്നേറ്റ് എന്റെയടുത്തേക്ക് നടന്നുവന്നു. കടക്കുപുറത്ത് എന്നുപറയാനാവാതെ എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. അപ്പോഴാണ് ഡോർ ബെൽ അടിച്ചത്.
ഇത്തവണ അയാളാണ് ഞെട്ടിയത്. ഡോർ തുറന്നപ്പോൾ അസിസ്‌ററൻന്റ് ഡയറക്ടറെ കണ്ട് എനിക്ക് ആശ്വാസം തോന്നി. അടുത്ത ഷോട്ടിൽ അലൻസിയർ ഉണ്ടെന്നും എല്ലാവരും കാത്തിരിക്കുകയാണെന്നും പറഞ്ഞു. ആദ്യം തന്നെ അറിയിച്ചില്ലെന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും അലൻസിയറിന് പോകേണ്ടി വന്നു.
നാലാമത്തെ സംഭവം ഒരുപൊതുസുഹൃത്ത് ഊണിന് വിളിച്ചപ്പോഴായിരുന്നു. ടേബിളിൽ ഉണ്ടായിരുന്ന അലൻസിയർ മീൻ കറിയാണ് ഓർഡർ ചെയ്തത്. മീൻ കറിയിൽ നിന്ന് ഓരോ കഷണവും എടുത്ത് കഴിച്ച് വിരൽ നക്കിക്കൊണ്ട് അയാൾ മീനിനെയും സ്ത്രീയുടെ ശരീരത്തെയും തമ്മിൽ താരതമ്യപ്പെടുത്തുകയായിരുന്നു. ഈ സമയത്തെല്ലാം അയാൾ എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാനും സുഹൃത്തും വളരെ വേഗം ടേബിളിൽ നിന്ന് എഴുന്നേറ്റുപോയി. അതേദിവസം തന്നെ, ഷൂട്ട് നടക്കുന്നതിനിടെ, അയാൾ എന്നെയും സെറ്റിലുണ്ടായിരുന്ന മറ്റുപെൺകുട്ടികളെയും തുറിച്ചുനോക്കുകയും, മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികൾ കാണിക്കുകയും ചെയ്തു. അന്ന വൈകിട്ട് ഒരുപാർട്ടിയുണ്ടായിരുന്നു. സ്ത്രീകളുടെ അടുത്തുപോയി അവരുടെ ശരീരത്തെ കുറിച്ചും സെക്‌സുമൊക്കെ സംസാരിക്കുന്നത് കണ്ടു. എന്റെ അടുത്തുവരാൻ ശ്രമിച്ചപ്പോഴൊക്കെ അയാളെ ഞാൻ ഒഴിവാക്കി. തന്നെ ചെറുക്കുന്ന സ്ത്രീകളെയൊക്കെ അയാൾ അപമാനിക്കുന്നതും കാണാമായിരുന്നു.
മറ്റൊരു ദിവസം രാത്രി വൈകി ഷൂട്ടിങ് കഴിഞ്ഞ് റൂമിൽ ഞാൻ ഉറങ്ങുകയായിരുന്നു. എന്റെ കൂട്ടുകാരിയും അന്ന് റൂമിലുണ്ടായിരുന്നു. അപ്പോഴാണ് ബെല്ലടിച്ചത്. അവൾ പോയി വാതിൽ തുറന്നപ്പോൾ അലൻസിയറാണ്. രാവിലെ 6 മണിയായി കാണും. അൽപസമയം അവർ തമ്മിൽ സംസാരിച്ച ശേഷം അയാൾ പോയി. ഉറക്കം പോയതുകൊണ്ട് എന്റെ കൂട്ടുകാരി ഉടൻ കുളിക്കാൻ വേണ്ടി ബാത്ത്‌റൂമിൽ പോയി. എന്നാൽ റൂം ലോക്ക് ചെയ്യാൻ മറന്നുപോയി. പെട്ടെന്ന് അലൻസിയർ മുറിയിലേക്ക് കയറി വന്ന് ബെഡ്ഷീറ്റിൽ എന്റെ പിന്നിലായി വന്നുകിടന്നു. എന്നിട്ട് നീ ഉറക്കമാണോയെന്ന് ചോദിച്ചു. ഞാൻ ചാടിയെണീറ്റപ്പോൾ, എന്റെ കൈയിൽ പിടിച്ച് കുറച്ചുനേരം കൂടി കിടക്കാൻ പറഞ്ഞു. ഞാൻ ഉറക്കെ അലറിവളിച്ചു. ബാത്ത്‌റൂമിലായിരുന്ന കൂട്ടുകാരിയും ഇത് കേട്ട് എന്താണവിടെ സംഭവിക്കുന്നതെന്ന് വിളിച്ചുചോദിച്ചു. താൻ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ ്അലൻസിയർ ഉടൻ സ്ഥലം കാലിയാക്കി. സംഭവം അറിഞ്ഞപ്പോൾ, അവളും ഞെട്ടിപ്പോയി. അവൾ അലൻസിയറെ വിളിച്ചുചോദിച്ചെങ്കിലും അയാൾ വെറുതെ ഒഴിഞ്ഞുമാറിക്കളിച്ചു.
ഈ ദുരനുഭവത്തിൽ ഞങ്ങൾ പരാതി പറഞ്ഞപ്പോൾ സംവിധായകൻ അലൻസിയറിനെ ചോദ്യം ചെയ്തു. ആദ്യചിത്രമെടുക്കുന്ന സംവിധായകന്റെ ചോദ്യം ചെയ്യൽ അലൻസിയറിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് സെററിൽ മോശമായി പെരുമാറിക്കൊണ്ടായിരുന്നു അയാളുടെ പ്രതികാരം. ഷോട്ടുകൾ തെറ്റിക്കുക കണ്ടിന്യൂറ്റി തെറ്റിക്കുക, മദ്യപിച്ചുകൊണ്ട് സെറ്റിൽ വരിക, സഹനടന്മാരെ പരിഹസിക്കുക ഇങ്ങനെ പോയി വിക്രിയകൾ. ഈ ചിത്രത്തിലും, മറ്റു ചിത്രങ്ങളിലും അലൻസിയറിനൊപ്പം അഭിനയിച്ച മറ്റുപല സ്ത്രീകൾക്കും ഇത്തരം ധാരാളം സംഭവങ്ങൾ പറയാനുണ്ട്. വളരെയധികം മാനസികസംഘർഷത്തിന് ശേഷമാണ് ഞാൻ ഇതുകുറിക്കുന്നത്. എന്നെ പോലെ ദുരനുഭവമുണ്ടായ മറ്റുസ്ത്രീകൾക്കും ഇതുപോലെ കുറിക്കാൻ സമയം വേണ്ടി വരും.'