- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യുയോർക്കിൽ എത്തിയ സുഷമ സ്വരാജിന് നിന്നുതിരിയാൻ നേരമില്ല; ആദ്യ ദിവസം കണ്ടത് എട്ട് രാജ്യങ്ങളുടെ വിദേശമന്ത്രിമാരെ; എല്ലാ രാജ്യങ്ങളിലെയും വിദേശ കാര്യമന്ത്രിമാർക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രിയെ പരിചയപ്പെടാൻ മോഹം; ഇന്ത്യയിൽ മാത്രമല്ല, ലോകത്തും സുഷമ താരം തന്നെ
ന്യൂയോർക്ക്: 'ഏറെക്കാലമായി ആരാധനയോടെ കണ്ടിരുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. വളരെ ഗുണകരമായിരുന്നു ചർച്ചകൾ'- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക ട്രംപ് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്വിറ്ററിൽ കുറിച്ചതാണിത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ സുഷമ സ്വരാജിനോട് മറ്റു രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾക്കും ഇതേ ആദരവാണ്. ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന സുഷമ, ലോകത്തേറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന വിദേശകാര്യ മന്ത്രിമാരിലൊരാളുമാണെന്ന് ഈ സമ്മേളനം വെളിപ്പെടുത്തുന്നു. യുഎൻ ജനറൽ അസംബ്ലിയുടെ ആദ്യദിനം എട്ടു രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യമന്ത്രിമാർ സുഷമയുമായി കൂടിക്കാഴ്ച നടത്തി. മെക്‌സിക്കോ, നോർവേ, ബെൽജിയം, ടുണീഷ്യ, ബഹ്‌റൈൻ, ലാത്വിയ, യു.എ.ഇ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി ഉഭയകക്ഷി ബന്ധം മെച്ചപ
ന്യൂയോർക്ക്: 'ഏറെക്കാലമായി ആരാധനയോടെ കണ്ടിരുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. വളരെ ഗുണകരമായിരുന്നു ചർച്ചകൾ'- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക ട്രംപ് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്വിറ്ററിൽ കുറിച്ചതാണിത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ സുഷമ സ്വരാജിനോട് മറ്റു രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾക്കും ഇതേ ആദരവാണ്. ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന സുഷമ, ലോകത്തേറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന വിദേശകാര്യ മന്ത്രിമാരിലൊരാളുമാണെന്ന് ഈ സമ്മേളനം വെളിപ്പെടുത്തുന്നു.
യുഎൻ ജനറൽ അസംബ്ലിയുടെ ആദ്യദിനം എട്ടു രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യമന്ത്രിമാർ സുഷമയുമായി കൂടിക്കാഴ്ച നടത്തി. മെക്‌സിക്കോ, നോർവേ, ബെൽജിയം, ടുണീഷ്യ, ബഹ്‌റൈൻ, ലാത്വിയ, യു.എ.ഇ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. എല്ലാ രാജ്യങ്ങളും ഇന്ത്യയുമായി ഏതൊക്കെ രീതിയിൽ സഹകരിക്കാമെന്ന കാര്യങ്ങളാണ് മന്ത്രിയുമായി ചർച്ച ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ടുണീഷ്യൻ വിദേശകാര്യമന്ത്രി ഖെമെയ്‌സ് ജിനൗയിമായി ആദ്യഘട്ട ചർച്ചകളാണ് സുഷമ നടത്തിയത്. ഒക്ടോബർ 30,31 തീയതികളിൽ ഇരുനേതാക്കളും വീണ്ടും ന്യൂഡൽഹിയിൽ കണ്ടുമുട്ടുന്നുണ്ട്. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫാർമ, ടെക്‌സ്‌റ്റൈൽ ബയോടെക്‌നോളജി, ഊർജം, ഐ.ടി തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ഇന്ത്യയിൽനിന്ന് ഫാർമ ഉത്പന്നങ്ങൾ, പ്രത്യേകിച്ചും വാക്‌സിനുകൾ ടുണീഷ്യയിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യാനുള്ള സാഹചര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കിയതായി വക്താവ് പറഞ്ഞു.
യു.എ.ഇയിൽനിന്നുള്ള കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ചാണ് അവിടുത്തെ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയേദ് അൽ നഹ്യാനുമായി സുഷമ ചർച്ച ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോൾ 52.8 ബില്യൺ ഡോളറിന്റെ വ്യാപാരമാണുള്ളത്. ഇതെങ്ങനെ വർധിപ്പിക്കാമെന്നതുസംബന്ധിച്ചും ചർച്ച നടന്നു. വിദേശകാര്യമന്ത്രി തലത്തിൽ സംയുക്തമായി നീങ്ങുന്നതിന്റെ സാധ്യതകൾ ബഹ്‌റൈൻ മന്ത്രി ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുമായുള്ള ചർച്ചയിൽ വിഷയമായതായും രവീഷ് കുമാർ പറഞ്ഞു.
നവംബർ ആദ്യവാരം നടക്കുന്ന വേൾഡ് ഫുഡ് എക്‌സ്ട്രാവാഗൻസയിൽ ഇന്ത്യയുടെ പങ്കാളിയായ ഡെന്മാർക്കുമായുള്ള അടുത്ത ജോയന്റ് കമ്മിഷൻ ചേരുന്നത് സംബന്ധിച്ചാണ് ഡാനിഷ് വിദേശകാര്യമന്ത്രി ആന്ദ്രെ സാമുവൽസണുമായി സുഷമ ചർച്ച ചെയ്തത്. ഡാനിഷ് നിക്ഷേപത്തെയും സുഷമ സ്വാഗതം ചെയ്തു. വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ലാത്വിയൻ വിദേശകാര്യമന്ത്രി എഡ്ഗാർസ് റിങ്കെവിക്‌സുമായി മന്ത്രി ചർച്ച ചെയ്തത്.