- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ അഞ്ചാം പനി മുന്നറിയിപ്പ്
മെൽബൺ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ അഞ്ചാം പനി മുന്നറിയിപ്പ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. ഹോളിഡേയ്ക്ക് വിദേശത്തു പോയി മടങ്ങി വന്ന പെർത്തിലെ ഒരാൾക്ക് വൈറസ് ബാധ കണ്ടതിനെത്തുടർന്നാണ് അധികൃതർ അഞ്ചാം പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നൂറു കണക്കിന് വെസ്റ്റ് ഓസ്‌ട്രേലിയൻ സ്വദേശികൾ അഞ്ചാംപനി വൈറസ് ബാധിതരായേക്കാമെന്നാണ് ഹെൽത്ത് ഡ
മെൽബൺ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ അഞ്ചാം പനി മുന്നറിയിപ്പ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. ഹോളിഡേയ്ക്ക് വിദേശത്തു പോയി മടങ്ങി വന്ന പെർത്തിലെ ഒരാൾക്ക് വൈറസ് ബാധ കണ്ടതിനെത്തുടർന്നാണ് അധികൃതർ അഞ്ചാം പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നൂറു കണക്കിന് വെസ്റ്റ് ഓസ്‌ട്രേലിയൻ സ്വദേശികൾ അഞ്ചാംപനി വൈറസ് ബാധിതരായേക്കാമെന്നാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
നവംബർ അവസാനം ബാലിയിൽ ഹോളിഡേ ആഘോഷിക്കാൻ പോയ പെർത്ത് സ്വദേശി തിരിച്ചെത്തിയത് അഞ്ചാം പനി ബാധിതനായിട്ടായിരുന്നു. വൈറസ് ബാധിച്ച ശേഷം അഞ്ചു ദിവസത്തേയ്ക്കാണ് രോഗം പകരുന്നത്. ഈ സമയത്ത് വൈറസ് ബാധയുടെ ലക്ഷണങ്ങൾ ശരീരത്തു കാണിക്കുകയുമില്ല. ദേഹത്ത് തടിപ്പുകൾ പ്രത്യക്ഷപ്പെട്ട് നാലു ദിവസത്തേയ്ക്കും പനി ബാധിക്കും. വളരെ വേഗത്തിൽ ബാധിക്കുന്ന അഞ്ചാം പനിക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്നാണ് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. പോൾ ആംസ്‌ട്രോംഗ് പറയുന്നത്.
രോഗിയുമായി നേരിട്ട് സമ്പർക്കമില്ലെങ്കിൽ കൂടി പനി പകരാവുന്നതാണ്. രോഗം ബാധിച്ചയാളുമായി ഒരു മുറിയിൽ കഴിയുന്നതും രോഗം പകരുന്നതിന് ഇടയാക്കും. പനിക്കെതിരേ വാക്‌സിനേഷൻ എടുത്തിട്ടില്ലാത്തവർക്ക് പെട്ടെന്ന് രോഗം പകരുമെന്നും ഡോ. ആംസ്‌ട്രോംഗ് പറയുന്നു. ഓസ്‌ട്രേലിയയിലുള്ള ഒട്ടു മിക്ക ആൾക്കാരും അഞ്ചാം പനിക്കെതിരേ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
1966-നു ശേഷം ജനിച്ചിട്ടുള്ള ചിലർക്ക് അഞ്ചാം പനിക്കുള്ള വാക്‌സിനേഷന്റെ രണ്ടു ഡോസും ലഭിച്ചിട്ടില്ലെന്ന് ഡോ. ആംസ്‌ട്രോംഗ് ചൂണ്ടിക്കാട്ടി. ഇവർക്ക് രോഗത്തിനെതിരേ വേണ്ടത്ര പ്രതിരോധ ശേഷി ഇല്ലെന്നും ഇവരുടെ കാര്യത്തിലാണ് ആശങ്കയെന്നും ഡോ. ആംസ്‌ട്രോംഗ് പറയുന്നു. തൊണ്ടവേദന, ചുമ, കണ്ണുചുമക്കൽ, മൂക്കൊലിപ്പ്, പനി എന്നിവയാണ് അഞ്ചാം പനിയുടെ ആദ്യലക്ഷണങ്ങൾ. ഏതാനും ദിവസങ്ങൾക്കകം ദേഹമാസകലം ചുവന്ന തടിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും. അഞ്ചാം പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാലുടൻ തന്നെ എമർജൻസി വിഭാഗത്തിലെത്തി മറ്റുള്ളവർക്കു കൂടി രോഗം പകരാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.