ഡിജിറ്റൽ മാധ്യമ രംഗത്തെ നവാഗതരായ മീഡിയ വിങ്സ്, സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി അകറ്റാൻ സൗജന്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഓൺലൈൻ പഠനകാലം കഴിഞ്ഞെത്തുന്ന പൊതു പരീക്ഷയുടെ ആശങ്കകൾ അകറ്റാനായി ഒരുക്കുന്ന വെബിനാറിൽ പ്രശസ്ത ലൈഫ് സ്‌കിൽസ് കോച്ച് നിസ്സാം എ പി (സിജി ഇന്ത്യയുടെ ജനറൽ സെക്രട്ടറി) കുട്ടികളുമായി സംവദിക്കുന്നതാണ്.

മാർച്ച് 27 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6 : 30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങളും രജിസ്‌ട്രേഷൻ ലിങ്കും https://mediawings.in/fearless-exam/ എന്ന പേജിൽ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.