- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാ അനുമതി നിഷേധിച്ചതിലെ രേഖകൾ പരിശോധിച്ച് തീരുമാനം; മീഡിയാവണ്ണിന്റെ ഹർജി തള്ളി ഹൈക്കോടതി; ജസ്റ്റീസ് നഗരേഷിന്റെ ഉത്തരവോടെ ചാനൽ സംപ്രേഷണം വീണ്ടും തടസ്സമാകും; കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ ഗുരുതരമെന്നും കോടതി; അപ്പീൽ നൽകാൻ ചാനലും; കേന്ദ്രം പൂട്ടുന്ന ആദ്യ മലയാളം ചാനലായി മീഡിയാവൺ
കൊച്ചി: മീഡിയാവണ്ണിന്റെ സംപ്രേഷണ വിലക്ക് തുടരും. കേന്ദ്ര പ്രക്ഷേപണം മന്ത്രലായം ലൈസൻസ് പുതുക്കാത്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മീഡിയാവൺ നൽകിയ ഹർജി തള്ളി. ഇതോടെ സംപ്രേഷണ വിലക്ക് തുടരും. ഹൈക്കോടതി വിധിക്കെതിരെ മീഡിയാവൺ സുഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ ഹർജി നൽകും.
ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയിരുന്നു. ഇതു പരിശോധിച്ചാണ് തീരുമാനം. മീഡിയ വൺ ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. വാർത്താവിനിമയ മന്ത്രാലയവും മീഡിയ വൺ സ്ഥാപനവും തമ്മിലുള്ളതാണ് കേസെന്നും ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗ രേഖകൾ കാലാകാലങ്ങളിൽ പുനപരിശോധിക്കാറുണ്ട്. ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മീഡിയാവൺ ഹർജി തള്ളിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ ഗൗരവതരമാണെന്നും ഹൈക്കോടതി ജസ്റ്റീസ് നഗരേഷ് വിശദീകരിച്ചിട്ടുണ്ട്. ഇതും ചാനലിന് തിരിച്ചടിയാണ്. ചാനൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നുമായിരുന്നു മീഡിയാവൺ ചാനലിനായി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ചാനലിന്റെ പ്രവർത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറൻസിനുമായി അപേക്ഷ നൽകിയെങ്കിലും ഇത് നിരസിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഒരു തവണ ലൈസൻസ് നൽകിയാൽ അത് ആജീവനാന്തമായി കാണാൻ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളിൽ കാലാനുസൃത പരിശോധനകൾ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഭിഭിഷകന്റെ വാദം. ഇതാണ് അംഗീകരിക്കപ്പെട്ടത്. കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300 ൽ അധികം ജീവനക്കാരുടെ ഉപജീവനമാണ് ഇല്ലാതാക്കുന്നതെന്നും കേസിൽ കക്ഷിചേർന്ന് മീഡിയാവൺ എഡിറ്ററും പത്രപ്രവർത്തക യൂനിയനും കോടതിയെ അറിയിച്ചിരുന്നു.
ചാനലിന് അനുമതി നിഷേധിക്കാനിടയാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകൾ കേന്ദ്രസർക്കാർ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. തുടർന്ന് ഇത് പരിശോധിച്ച ശേഷം തുറന്ന കോടതിയിൽ വിധി പറയാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇന്ന് 10.15ഓടെ വിധി പറയുകയായിരുന്നു. സുരക്ഷാ കാരണം പറഞ്ഞ് സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കൽ അപേക്ഷ നിരസിച്ച് ചാനൽ എന്നെന്നേക്കുമായി പൂട്ടികെട്ടുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നാണ് ഉയരുന്ന വിലയിരുത്തൽ.
സംപ്രേഷണം അടിയന്തിരമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ചാനൽ കമ്പനിക്ക് കത്ത് നൽകുകയായിരുന്നു. ശബരിമല ചെമ്പോല വിവാദത്തിൽ കുടുങ്ങിയ ചാലിനുൾപ്പെടെ ഭാവിയിൽ മീഡിയാ വണ്ണിനെതിരായ ഈ നടപടി പ്രശ്നമാകാൻ സാധ്യതയുണ്ട്. മുഖം മാറ്റത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മീഡിയാ വണ്ണിനെ തേടി കേന്ദ്ര നീക്കമെത്തുന്നത്. അത്യാധുനിക സംവിധാനങ്ങളുമായി വാർത്ത പ്രക്ഷേപണത്തിൽ തരംഗമാവുകയായിരുന്നു മീഡിയാവൺ. കൊച്ചിയിൽ നിന്നും കോഴിക്കോടു നിന്നും അവതരാകരെ ഒരുമിച്ച് എത്തിക്കുന്ന ഡിജിറ്റൽ വിസ്മയം മീഡിയാ വൺ അവതരിപ്പിച്ചിരുന്നു.
ഇതിനൊപ്പം മാതൃൃഭൂമി ന്യൂസിൽ നിന്ന് സ്മൃതി പരുത്തിക്കാടിനെ എത്തിച്ചും വാർത്തകളും വിശകലനങ്ങളും ചർച്ചയാക്കാനും ആഗ്രഹിച്ചു. കേരളത്തിലെ ആദ്യ മൂന്നിലേക്ക് കുതിക്കുകയായിരുന്നു മീഡിയാ വണ്ണിന്റെ ലക്ഷ്യം. ഇതിനിടെയാണ് ലൈസൻസ് പോലും നഷ്ടമാകുന്നത്. മിഡിയാ വണ്ണിന് ചെയ്ത കുറ്റത്തിന് മാത്രം ശിക്ഷ കൊടുക്കാതെ അതിനെ പൂട്ടിക്കാനുള്ള സാഹചര്യമാണ് കേന്ദ്രം ഒരുക്കിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
മാധ്യമം ബ്രോഡ്കാസ്റ്റിങ് കമ്പനി ലിമിറ്റഡിന് 2011 സപ്തംബർ 30നാണ് ചാനൽ ഓപ്പറേറ്റ് ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അനുമതി നൽകിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് പ്രകാരമായിരുന്നു പത്തുവർഷത്തേക്കുള്ള അനുമതി. അതനുസരിച്ച് കമ്പനി 2021 മെയ് മാസം മൂന്നിന് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകി. 2021 സപ്തംബർ 30 മുതൽ പത്തുവർഷത്തേക്ക് അതായത് 2031 വരെ പുതുക്കാനുള്ള അപേക്ഷയായിരുന്നു നൽകിയത്.
എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നൽകാൻ തയ്യാറായില്ലെന്നാണ് ഐ ആൻഡ് ബി മന്ത്രാലയം സ്ഥാപത്തിന് നൽകിയ കത്തിൽ വിശദീകരിച്ചു. അനുമതി റദ്ദു ചെയ്യാതിരിക്കാൻ എന്തെങ്കിലും ന്യായം പറയാനുണ്ടെങ്കിൽ അത് വിശദീകരിക്കാനായി കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ജനുവരി അഞ്ചാം തീയതി കമ്പനിക്ക് നൽകി. മീഡിയ വൺ കമ്പനി ജനുവരി 19ന് ഈ കത്തിന് മറുപടിയും നൽകി. അനുമതി നിഷേധിക്കാൻ മാത്രമുള്ള എന്ത് സുരക്ഷാകാരണമാണ് കമ്പനിക്കെതിരായുള്ളത് എന്നത് അറിയുന്നില്ലെന്നും അതിനാൽ നീക്കം ഉപേക്ഷിക്കണമെന്നും കമ്പനിയുടെ മറുപടിയിൽ പറഞ്ഞിരുന്നു.
ഈ മറുപടിയാണ് തൃപ്തികരമല്ലെന്ന് കണ്ട് ചാനൽ പ്രവർത്തനം തടഞ്ഞത്. സാധാരണ ഡയറക്ടർമാരുടെ വിവരങ്ങൾ നോക്കിയാണ് സുരക്ഷാ അനുമതി ആഭ്യന്തര വകുപ്പ് നൽകാറുള്ളത്. മീഡിയാ വൺ ചാനലിന് വിനയായത് ഇത്തരം എന്തെങ്കിലും പ്രശ്നമാണോ എന്ന് പോലും അവർക്ക് അറിയില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ പോയത്. എന്നാൽ കോടതിയും ചാനലിന് അനുകൂലമായില്ല. ഇതോടെയാണ് ചാനൽ പൂട്ടേണ്ട സാഹചര്യമുണ്ടാകുന്നത്. അടിയന്തരമായി സുപ്രീംകോടതിയിൽ മീഡിയാവൺ അപ്പീൽ നൽകിയേക്കും.
മറുനാടന് മലയാളി ബ്യൂറോ