തിരുവനന്തപുരം: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഡിറ്റർ പ്രമോദ് രാമൻ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകിയിരുന്ന കോൺഫിഡൻഷ്യൽ ഫയൽ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് എന്നാണ് വിധിപകർപ്പിൽ നിന്നും മനസിലാകുന്നത്. എന്നാൽ ഇത്തരമൊരു കോൺഫിഡൻഷ്യൽ ഫയലിനെക്കുറിച്ച് വാദം നടന്നപ്പോൾ പരാമർശമുണ്ടായിട്ടില്ല. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ലെന്നും പ്രമോദ് രാമൻ പറഞ്ഞു.

ദേശ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാത്തതെന്ന് ഹൈക്കോടതി വിശദീകരിച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയ വൺ ചാനൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
'കേന്ദ്ര സർക്കാർ രഹസ്യ കവറിൽ ഹാജരാക്കിയ രേഖകൾ പരിശോധിച്ചു. ദേശ സുരക്ഷക്ക് ഭീഷണിയുണ്ടായതായി ബോധ്യപ്പെട്ടു.' ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.

ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ ചാനലിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് തുടരും.സുരക്ഷാ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനുവരി 31 നാണ് മന്ത്രാലയം ചാനൽ സംപ്രേഷണം വിലക്കികൊണ്ട് ഉത്തരവിറക്കിയത്. നടപടിക്കെതിരെ മീഡിയവൺ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി തള്ളിയതിനെതിരെ ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹരജി സമർപ്പിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ വിധി വന്നത്. കേന്ദ്രസർക്കാരിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി ഹാജരായിരുന്നു. വിധിയിലെ പരാമർശം മീഡിയാവണ്ണിന് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിലെ നിയമ പോരാട്ടം നിർണ്ണായകമാകും.

ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം വിലക്കികൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. ഉത്തരവിനെതിരെ ചാനൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹർജി തള്ളിയതിനെതിരെ ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിച്ചത്. ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ചാനൽ എഡിറ്റർ പ്രമോദ് രാമനും കേരള പത്രപ്രവർത്തക യൂണിയനുമാണ് അപ്പീൽ നൽകിയിരുന്നത്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ചാനലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയായിരുന്നു ഹാജരായി. ഭരണഘടനാപരമായ പ്രശ്നമാണ് മീഡിയവൺ ഉന്നയിച്ചതെന്ന് ദുഷ്യന്ത് ദവെ വാദിച്ചു. കേന്ദ്ര സർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി ഹാജരായി.

സുരക്ഷാ കാരണങ്ങളാൽ കേന്ദ്രസർക്കാർ ലൈസൻസ് പുതുക്കി നൽകാത്തതിനെ ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രസർക്കാരിന്റെ നടപടിയിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെക്കുകയാണെന്നും ഹർജിക്കാരോട് പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ അഭിഭാഷകൻ മുദ്രവെച്ച കവറിൽ ഡിവിഷൻ ബെഞ്ച് മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിലെ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്. ജനുവരി 31 നാണ് മീഡിയാ വണ്ണിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളെ തുടർന്ന് ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റ് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളടങ്ങിയ രേഖകൾ കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു ഡിവിഷൻ ബെഞ്ചും അംഗീകരിക്കുകയായിരുന്നു.

ചാനലിനെതിരായ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നും ആദ്യ വിധി സമയത്ത് കോടതി വിലയിരുത്തിയിരുന്നു. കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവൻ ഫയലുകളും കേന്ദ്ര സർക്കാരിന്റെ അസി. സോളിസിറ്റർ ജനറൽ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറിൽ നല്കിയത് രഹസ്യരേഖകളായതിനാൽ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ചാനലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയായിരുന്നു ഹാജരായത്. കേന്ദ്ര സർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി ഹാജരായി. സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ചാനൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ ഇന്റലിജൻസ് വകുപ്പും മീഡിയാവണ്ണിനെതിരെയും ചാനൽ ഡയറക്ടർമാർക്കെതിരെയും പ്രതികൂല റിപ്പോർട്ടാണ് കേന്ദ്രത്തിന് നൽകിയതെന്നാണ് സൂചന.

പ്രാദേശിക വാർത്ത ചാനലുകളുടെ ലൈസൻസ് പുതുക്കുന്ന നടപടിയിൽ കേന്ദ്രം സർക്കാർ അതത് സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാത്തത്. ഡയറക്ടർമാരുടെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.