യിരക്കണക്കിനു നിരപരാധികളെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലും തല്പരകക്ഷികളുടെ സ്വാധീനത്തിന്റെ പുറത്തും വാർത്താചാനലുകൾ അപരാധികളും കുറ്റക്കാരുമായി വിധിച്ച് ഏകപക്ഷീയമായി മാദ്ധ്യമവിചാരണ ചെയ്യുന്നതിനെതിരെ ഹൈക്കോടതിയിലെ മാദ്ധ്യമ പ്രവർത്തകരെ അവരുടെതന്നെ സുഹൃത്തുക്കളായ ഹൈക്കോടതി അഭിഭാഷകർ പലപ്രാവശ്യം ഉപദേശിച്ചതാണ്. അതൊക്കെ വാർത്താ അവതാരകന്റെ സ്വാതന്ത്ര്യം എന്നായിരുന്നു ഹൈക്കോടതിയിലെ മാദ്ധ്യമ പ്രവർത്തകരുടെ പ്രതികരണം.

മാദ്ധ്യമപ്രവർത്തകരുടെ പകയിൽ പൊലിഞ്ഞ ആയിരക്കണക്കിനു ജീവിതങ്ങളുണ്ട്. മാദ്ധ്യമങ്ങൾ എന്തുചെയ്താലും ആരെ കൊന്നു കൊലവിളിച്ചാലും അതിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ നിലവിൽ നിയമമില്ല. ഒരു സേവി മനോ മാത്യു മാത്രം പ്രതികരിച്ചു. ബാക്കിയുള്ളവരൊക്കെ അപമാനം സഹിച്ചു. പത്രങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺ സിൽ ഓഫ് ഇന്ത്യ ഉണ്ടെങ്കിൽ ദൃശ്യമാദ്ധ്യമങ്ങളെയും ന്യൂസ് ചാനലുകളെയും നിയന്ത്രിക്കാനോ അവരുടെ അതിക്രമങ്ങൾക്കെതിരെ പരാതി നൽകാനോ നിലവിൽ രാജ്യത്ത് നിയമമില്ല. ഓൺ ലൈൻ ന്യൂസ് ചാനലുകളെ നിയന്ത്രിക്കാൻ സൈബർ നിയമമുണ്ട്. പ്രസ് കൗൺസിലിനു നിയന്ത്രിക്കാനായില്ലെങ്കിൽ നിലവിലുള്ള സൈബർ നിയമങ്ങൾ വാർത്താചാനലുകൾക്കും ബാധകമാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. അതിനെതിരെ മാദ്ധ്യമങ്ങൾ പ്രതികരിക്കട്ടെ. സമരം ചെയ്യട്ടെ. അപ്പോഴാകാം ആരോഗ്യപരമായ ചർച്ചകൾ.

മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ തർക്കത്തിന് ''നിയമം കൈയിലെടുക്കുമ്പോൾ'' എന്നായിരുന്നു കലാകൗമുദിയിൽ (31/7/2016) വടയാർ സുനിൽ തലക്കെട്ടു നല്കിയത്. വിവിധ മലയാള ദിനപത്രങ്ങളിലെ തലക്കെട്ടുകളും ഫോട്ടോകളും നാം കണ്ടുകഴിഞ്ഞതാണ്. ആ വിഷയത്തെപ്പറ്റി പലതവണ ഞാൻ ലേഖനങ്ങളെഴുതിയിരുന്നു. അതിങ്ങനെയായിരുന്നു:

അഭിഭാഷക-മാദ്ധ്യമ തർക്കം എന്ത്?

സ്ത്രിയ-ഹംഗറിയുടെ ആർച്ച്സ് ഡ്യൂക്കായിരുന്ന ഫ്രാൻസിസ് ഫെർഡിനാന്റിനെ, സെർബിയൻ ദേശീയവാദിയായിരുന്ന ഗാർവിലോ പ്രിൻസിപ്പ് വധിച്ചു. ഒന്നാംലോക മഹായുദ്ധം, പൊട്ടിപ്പുറപ്പെടുവാനുള്ള പെട്ടെന്നുള്ള കാരണം. അതിനുമുമ്പ് യുദ്ധകാരണങ്ങൾ പലതുണ്ട്. യുദ്ധത്തിന് രാജ്യങ്ങൾ തയ്യാറെടുത്തിരുന്നു.

കേരളാ ഹൈക്കോടതിയിലെ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങൾ ഇത്ര രൂക്ഷമാകുവാൻ കെടുകാര്യസ്ഥത ധാരാളം. ചൊവ്വാഴ്ച (19-7-2016) ഉച്ചയ്ക്ക് തുടങ്ങിയ ചെറിയ ഉരസ്സൽ അവസാനം വൈകുന്നേരം കല്ലേറിലേക്ക്, ഒരു യുവ അഭിഭാഷകന്റെ കൈയൊടിഞ്ഞു. ബുധനാഴ്ച രാവിലെ ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ പൊതുയോഗം മീഡിയ റൂം അടച്ചുപൂട്ടുവാൻ ആവശ്യപ്പെടുന്നു. ഉച്ചയ്ക്ക് വീണ്ടും പൊതുയോഗം. ഇതിനിടെ ഹൈക്കോടതിക്കു മുമ്പിൽ മാദ്ധ്യമപ്രവർത്തകരുടെ ജാഥയും വെല്ലുവിളിയും. ഇതിന് പൊലീസ് അകമ്പടിയും. ഇതെല്ലാം ടിവിയിൽ കണ്ട് ആനന്ദിക്കുന്ന അധികൃതർ. ആ സമയത്തൊന്നും പൊലീസ് മേധാവികൾക്കോ, ഹൈക്കോടതി അധികൃതർക്കോ പൊതുനിരത്തിൽ യോഗമോ, ധർണ്ണയോ പാടില്ല എന്നുള്ള നിയമമോ കോടിതിവിധികളോ ഓർമ്മയിൽ വരുന്നില്ല. ക്രിമിനൽ നടപടിക്രമം വകുപ്പുകൾ 33 മുതൽ 145 തീർത്തും അജ്ഞാതം. ടിവിയിൽ അടിപിടികണ്ട് ആസ്വദിക്കുന്ന അധികൃതർ. അഭിഭാഷകർ, തങ്ങളുടെ ബുദ്ധിമുട്ടുകൾ, അധികൃതരെ അറിയിക്കുന്നു. അധികൃതർ മാദ്ധ്യമ സുഹൃത്തുക്കളുമായി ചായകുടിക്കുന്നു. വൈകുന്നേരം അഭിഭാഷക പൊതുയോഗം, കോടതി ബഹിഷ്‌കരണ തീരുമാനം.

പത്രമാദ്ധ്യമങ്ങളിലും ടിവി ചാനലുകളിലും വാർത്തകളുടെ പെരുമഴ! അഭിഭാഷക കലാപം, 'അഭിഭാഷകർ അഴിഞ്ഞാടി.' അഭിഭാഷകഭാഗം വിശദീകരിക്കുവാൻ ആരുമില്ല. യുവ അഭിഭാഷകർ സോഷ്യൽ മീഡിയകളിലൂടെ സത്യാവസ്ഥവെളിപ്പെടുത്തുന്നു. പത്രമാദ്ധ്യമങ്ങളിലെ വാർത്താ റിപ്പോർട്ടിങ് അടിയന്തരാവസ്ഥക്കാലത്തെ വാർത്താ വിതരണ വകുപ്പിന്റെ പ്രസ്സ് റിലീസുകൾക്ക് തുല്യം. ഏകപക്ഷീയം. വ്യാഴാഴ്ച കോടതി ബഹിഷ്‌ക്കരണം, തിരുവനന്തപുരത്ത് കൂട്ടയടി. മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥ. ക്രിമിനൽ നടപടിക്രമം വകുപ്പുകൾ 133 മുതൽ 145 വരെ വകുപ്പുകൾ അധികൃതരെ പഠിപ്പിക്കാൻ സുപ്രീംകോടതി ജസ്റ്റീസ് കുര്യൻ ജോസഫ് വേണ്ടിവന്നു. റോഡിൽ മാർഗ്ഗതടസ്സം ഉണ്ടാക്കുന്നതും യോഗം ചേരുന്നതും കുറ്റകരമാണെന്ന് അറിയില്ലാത്ത ഹൈക്കോടതി അധികൃതരും, പൊലീസ് മേധാവികളും എത്ര ദയനീയം. നിയമത്തിന്റെ നൂലിഴ കീറിമുറിക്കുന്നവർക്ക് സാമാന്യബുദ്ധി ഇല്ലെന്നുണ്ടോ? 4+4= 8 എന്നു കണ്ടുപിടിക്കുവാൻ ലോഗരിതം ടേബിൾ വേണോ?

മാദ്ധ്യമ റിപ്പോർട്ടിംഗിനും മാദ്ധ്യമ ലേഖകർക്കും വേണ്ടി ചട്ടങ്ങൾ ഉണ്ടാക്കണമെന്ന് കാണിച്ചുകൊടുത്ത പൊതുതാൽപര്യ ഹർജിയിലെ ഹർജിക്കാരന്റെ അഭിഭാഷകനാണ് ലേഖകൻ. കേസ് ഇപ്പോഴും നിലവിലുണ്ട്. അതിന് ഒരു ഇംഗ്ലീഷ് പത്ര മാദ്ധ്യമ ലേഖകന്റെ വാർത്ത റിപ്പോർട്ടിങ് ''ഹർജിക്കാരനും അഭിഭാഷകനും തങ്ങളുടെ വാർത്തകൾ കൊടുക്കുവാൻ തന്നെ സമീപിച്ചിട്ടുണ്ടെന്ന്''എത്രനല്ല റിപ്പോർട്ടിങ്!

അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പൊതുജനത്തിന്റെയും തങ്ങളുടെ പേരുകളും പടവും മാദ്ധ്യമങ്ങളിൽ വരുവാനുള്ള അഭിവാഞ്ഛ മാദ്ധ്യമ പ്രവർത്തകർ ചൂഷണം ചെയ്യുന്നില്ലേ എന്ന് സംശയം. അതിന്റെ പരിണിതഫലങ്ങളാണ് ഇതെല്ലാം?

എന്തായാലും ഭൂതത്താനെ കുടത്തിൽനിന്നും തുറന്നുവിട്ടു. ഭൂതത്താനെ തിരിച്ച് കുടത്തിൽ അടയ്ക്കുവാൻ മാന്ത്രികനായ ജസ്റ്റീസ് കുര്യൻ ജോസഫിനെ കഴിയൂ. അദ്ദേഹം ഡൽഹിയിൽനിന്ന് നേരിട്ടു വരട്ടെ, വരുമെന്ന് പ്രതീക്ഷിക്കുന്നു.

മാദ്ധ്യമ അഭിഭാഷക സംഘട്ടനത്തെപ്പറ്റിയുള്ള തുറന്ന കത്ത്

1. ബഹു. ഹൈക്കോടതി രജിസ്ട്രാർ ജനറൽ, ഹൈക്കോർട്ട്, എറണാകുളം.
2. പ്രസിഡന്റ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ, എറണാകുളം.
3. പ്രസിഡന്റ് എറണാകുളം ബാർ അസോസിയേഷൻ, എറണാകുളം,
4. സെക്രട്ടറി. പ്രസ്സ് ക്ലബ്ബ് എറണാകുളം.
5. വിവിധ ചാനൽ എഡിറ്റർമാർ.

സർ,

വിഷയം: മാദ്ധ്യമ പ്രവർത്തക - അഭിഭാഷക തർക്കം.
സൂചന: ചാനൽ - പത്രമാദ്ധ്യമ ചർച്ചകൾ.

കഴിഞ്ഞ 37 വർഷമായി, ഹൈക്കോടതിയിൽ അഭിഭാഷകനാണ് ഞാൻ. 'മനയാനി അസോസിയേറ്റ്സ്,'  എന്ന അഭിഭാഷക സ്ഥാപനത്തിലെ സീനിയർ പാർട്ട്ണറും കേരള ഹൈക്കോടതി അഡ്വേക്കേറ്റ് അസോസിയേഷൻ ലൈഫ് മെമ്പറും. പത്രമാദ്ധ്യമചാനൽ പ്രവർത്തകർക്ക് നിയമ റിപ്പോർട്ടിങ് ചട്ടങ്ങൾ ഉണ്ടാക്കണമെന്നു കാണിച്ചുകൊടുത്ത റിട്ട് ഹർജിയിൽ, (WPC 21118/2014)ഹർജിക്കാരന്റെ അഭിഭാഷകർ, മനയാനി അസോസിയേറ്റ്സാണ്.
മാദ്ധ്യമ അഭിഭാഷക തർക്കത്തിൽ ചാനലുകളും പത്രങ്ങളും നിരന്തരം പുനഃപ്രക്ഷേപണം ചെയ്യുന്ന അഭിഭാഷകന്റെ ചിത്രം എന്റെ മകനും മനയാനി അസോസിയേറ്റ്സിന്റെ പങ്കാളിയുമായ ജീവൻ മാത്യു മനയാനിയുടേതുതന്നെ.

[BLURB#1-VL]ചാനൽ ചർച്ചകൾക്ക് ചെല്ലുന്ന അഭിഭാഷകരോട് ചാനൽ വക്താക്കളുടെ പെരുമാറ്റം തീർത്തും അസഹനീയമാണ്. ഇന്നലെ (27-7-2016) കൈരളി ടി.വി.യിൽ അഡ്വ. ശാസ്താമംഗലം അജിതകുമാറിനോടുള്ള പെരുമാറ്റം സാമാന്യമര്യാദയ്ക്കു നിരക്കാത്തതുതന്നെ. മാദ്ധ്യമചർച്ചകളിൽ ഈ പെരുമാറ്റം, സീനിയർ അഭിഭാഷകനും ജൂറിസ്റ്റുമായ ശ്രീ. കെ. രാംകുമാറും മുൻ ബാർ കൗൺസിൽ മെമ്പറും, മുൻ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡണ്ടും മുൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായിരുന്ന അഡ്വ. തോമസ് എബ്രാഹവും സഹിച്ചുകഴിഞ്ഞു. ശത്രുക്കൾ വീട്ടിൽ കയറിവന്നാൽ മാന്യതയോടെ സ്വീകരിക്കുക എന്നത് വീട്ടുടമസ്ഥന്റെ മാന്യത. ചാനൽ ചർച്ചകൾക്ക് ആ മാന്യത എവിടെ? ആരാണ് മാന്യർ എന്നു പൊതുജനം താനെ മനസ്സിലാക്കിക്കൊള്ളും. അതുകൊണ്ട്, പ്രിയ സുഹൃത്തുക്കളായ രാംകുമാർ സാറിനോടും ശാസ്തമംഗലം അജിത്കുമാറിനോടും തോമസ് എബ്രഹാമിനോടും ഒരപേക്ഷ, മേലിൽ ചർച്ചകളിൽനിന്നു വിട്ടു നിൽക്കുക. എരിതീയിൽ എന്തിന് എണ്ണ ഒഴിക്കണം.

''ജനം'' ടി.വി.യിലെ പൊളിച്ചെഴുത്ത് പരിപാടി (27-07-2016) യും കണ്ടു. ഇതെല്ലാം, കണ്ടുകഴിയുമ്പോൾ എനിക്ക് ഒന്നേ പറയുവാനുള്ളു. മാദ്ധ്യമ അഭിഭാഷകർ, ചാനൽ ചർച്ച തുടർന്നോട്ടെ, അത് അവരുടെ ജീവിതവൃത്തി.

28-7-2016 ജോൺസൺ മനയാനി

വാൽക്കഷണം : രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിലും ജർമ്മൻ, ജാപ്പാനീസ് പ്രചരണവകുപ്പുകൾ, അവരുടെ യുദ്ധവിജയങ്ങൾ ആഘോഷിക്കുകയായിരുന്നു. പാവം ജർമ്മൻ, ജപ്പാൻ, ജനതകൾ അത് അപ്പാടെ വിശ്വസിച്ചു. അതേ അവസ്ഥയിലേക്ക് മാദ്ധ്യമലോകം നീങ്ങരുത്.

ജുഡീഷ്യൽ ആക്ടിവിസവും ജുഡീഷ്യൽ മരവിപ്പും ജുഡീഷ്യൽ ആക്ടിവിസത്തിന്റെ ഉത്തമോദാഹരണമാണ്, അന്തരിച്ച ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ രത്തലം മുൻസിപ്പാലിറ്റികേസ് വിധി (1980 AIR (SC) 1622). ജുഡീഷ്യൽ കഴിവില്ലായ്മയുടെ ഉത്തമോദാഹരണമാണ്, 19-7-2016 മുതൽ 4 ദിവസം നീണ്ട ഹൈക്കോടതി മുൻപിൽ നടന്ന അനിഷ്്ടസംഭവങ്ങൾ. 25-07-2016-ലെ ഡിവിഷൻ ബഞ്ച് ഉത്തരവ് അതു പൂർത്തീകരിക്കുന്നു.

19-7-2016-ന് ഉച്ചയ്ക്ക് മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരുമായുള്ള ഉരസ്സൽ. വൈകുന്നേരമായപ്പോഴേക്കും അത് യുദ്ധഭൂമിയാകുന്നു. അപ്പോഴൊന്നും ഹൈക്കോടതി അധികൃതർക്കോ, പൊലീസ് അധികാരികൾക്കോ, ക്രിമിനൽ നടപടിക്രമങ്ങൾ 133 മുതൽ 145-ന്റെ പ്രസക്തി മനസ്സിലാകുന്നില്ല. പൊതുനിരത്തിൽ കൂട്ടംകൂടുകയോ സമ്മേളനങ്ങൾ നടത്തുകയോ ചെയ്യരുതെന്നുള്ള നിയമവിധികളോ ഓർമ്മയിൽ വരുന്നില്ല. വെള്ളിയാഴ്ച (22-07-2016) രാവിലെ ക്രിമിനൽ നടപടിക്രമം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു. 25-07-2016 ഹൈക്കോടതി സ്വമേധയ, ഹൈക്കോടതി പരിസരത്തെ അനിഷ്ട സംഭവങ്ങൾ റിട്ട് ഹർജിയായി പരിഗണിച്ച് ഹൈക്കോടതി പരിസരത്ത് യോഗങ്ങൾ നിരോധിക്കുന്നു. ഇതെല്ലാം കാണുമ്പോൾ, നമ്പൂതിരി ഫലിതങ്ങളിലെ നമ്പൂതിരിയെയാണ് ഓർമ്മയിൽ വരുന്നത്. നമ്പൂതിരിയുടെ പച്ചക്കറിത്തോട്ടത്തിൽ ഗോമാതാവ് കടന്നു. പയർതോട്ടം നിശ്ശേഷം തിന്നുതീർത്തു. നമ്പൂതിരി ഗോമാതാവിനെ തല്ലിയോടിക്കുവാൻ കറുകപ്പുല്ലുകൊണ്ടുള്ള വടി തയാറാക്കുന്നു. പണിക്കാരൻ ഗോപാലൻ തിരുമേനിയോട് പയർതോട്ടം പശു തിന്നുതീർത്തു എന്ന് അറിയിക്കുന്നു. കറുകപ്പുല്ലുകൊണ്ടുള്ള വടി തീർന്നുകഴിഞ്ഞാൽ ഗോമാതാവിനെ തല്ലിയോടിക്കാം എന്നു തിരുമേനി പറയുന്നു. അൽപസമയം കഴിഞ്ഞ് പണിക്കാരൻ ഗോപാലൻ വന്ന് അറിയിക്കുന്നു. പശു ഓടിപ്പോയി എന്ന്. പാവയ്ക്കത്തോട്ടം രക്ഷപ്പെട്ടുവെന്ന്. നീ എന്തുചെയ്തു എന്ന് തിരുമേനി ആരായുന്നു. ഞാൻ ഉലക്കയ്ക്ക് ഒറ്റ അടി അടിച്ചു. അടികൊണ്ട ഗോമാതാവ്, മേ, മേ എന്നു കരഞ്ഞുകൊണ്ട് ഓടിപ്പോയി എന്നു മറുപടി. ഗോമാതാവിനെ തല്ലിയല്ലേ എന്നു തിരുമേനി വിലപിക്കുന്നു. ഇതു തന്നെ ഇവിടത്തെ അവസ്ഥയും.

25-07-2016 ജോൺസൺ മനയാനി

മാദ്ധ്യമ അഭിഭാഷക തർക്കം - ആരു റിപ്പോർട്ടു ചെയ്തതാണ് ശരി ?

വാർത്താചാനലുകളിലെ വാർത്തകൾ മാദ്ധ്യമപ്രവർത്തകരെ ന്യായീകരിക്കുന്ന രംഗങ്ങൾ മാത്രം കാണിച്ചുകൊണ്ടുള്ളതായിരുന്നു. ആയിരക്കണക്കിന് അഭിഭാഷകർ കൈവിരലിണ്ണാവുന്ന മാദ്ധ്യമപ്രവർത്തകരെ ഹൈക്കോടതിയിൽ ആക്രമിച്ചു. വനിതാ മാദ്ധ്യമപ്രവർത്തകരെവരെ കൈയേറ്റംചെയ്തു എന്നൊക്കെ സ്വന്തം ക്യാമറയിലൂടെ ഏകപക്ഷീയമായ രംഗങ്ങൾ ചാനൽ വാർത്തകളാക്കിയപ്പോൾ വാർത്ത കണ്ട ജനങ്ങളും അമ്പരന്നു. സത്യം കണ്ണടച്ച സമയമായിരുന്നു അത്.

എന്നാൽ സമസ്ത മാദ്ധ്യമങ്ങളും അവരുടെ തെമ്മാടികളായ കൂലിപ്പണിക്കാരെ (ചാനൽ ക്യാമറാന്മാരും വാർത്താ റിപ്പോർട്ടർമാരും) കൊണ്ട് ലോകത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നല്കികൊണ്ടിരുന്നപ്പോൾ ഫേസ് ബുക്കിൽ/വാട്ട്സപ്പിൽ അഭിഭാഷക-മാദ്ധ്യമപ്രവർത്തക സംഘർഷത്തിന്റെ യഥാർത്ഥ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചപ്പോൾ മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവർത്തരുടെയും അവരെ നയിക്കുന്ന പത്രധർമ്മത്തിന്റെയും തനിനിറം പുറത്തുവന്നു. മാദ്ധ്യമപ്രവർത്തകർക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്തതിന്റെ വാശിയായിരുന്നു എന്റെ മകന്റെ ഫോട്ടോ ഒന്നാം പേജിൽ കൊടുത്തത്. അതൊന്നും വ്യക്തിപരമായി ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. പോരാട്ടത്തിനിറങ്ങുമ്പോൾ പലതും സഹിക്കേണ്ടിവരും.

ആടിനെ പട്ടിയാക്കുന്ന മലയാള വാർത്താചാനലുകൾ സ്വന്തം കാര്യം സിന്ദാബാദിന്റെ പേരിൽ വാർത്തകൾ ഏകപക്ഷീയമായി വളച്ചൊടിച്ചതിന്റെ ശക്തമായ തെളിവുകളായിരുന്നു അവ.