ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിൽ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കണമെന്ന് കോൺഗ്രസും എസ്‌പിയും ആവശ്യപ്പെട്ടു.

മെഡിക്കൽ ബിൽ ആരോഗ്യ മേഖലയിൽ കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ബിൽ ഗുണമേ ഉണ്ടാക്കുവെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎയുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നുവെന്നും നഡ്ഡ കൂട്ടിച്ചേർത്തു.

അതേസമയം, മെഡിക്കൽ ബില്ലിനെതിരെ ഡോക്ടർമാരുടെ സമരം തുടരുകയാണ്. സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് പ്രതിഷേധിക്കുന്നത്.