ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷൻ ഫോർ പബ്ലിക് സർവീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തിൽ ഈമാസം 26ന് ശനിയാഴ്ച രാവിലെ 10 മുതൽ 12:30 വരെ സ്റ്റാഫോർഡിലെ : NCS/Shiloh Travel ബിൽഡിങ് ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും മെഡിക്കൽ ചെക്കപ്പും പൊതുജനങ്ങൾക്കു നൽകുന്നതാണെന്ന് സംഘടന ഒരു പ്രസ് റിലീസിലൂടെ അറിയിച്ചു. NCS/Shiloh Travel

ബിൽഡിംഗിന്റെ മേൽ വിലാസം

NCS/Shiloh Travel Bldg, 2810 S Main St. Stafford, TX 77477 

കാർഡിയോളജി, ബ്ലഡ് പ്രഷർ, ഡയബറ്റിക്, കൊളസ്റ്ററോൾ, ഇ.കെ.ജി, എക്കൊ കാർഡിയോഗ്രാം തുടങ്ങിയ ചെക്കപ്പുകൾ നടത്തുന്നതായിരിക്കും. കാർഡിയോളജി, ഫാമിലി മെഡിസിൻ, പെയിൻ മാനേജ്‌മെന്റ് എന്റൊക്രിനോളജി, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് അതാതു ശാഖയിൽ വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ ചെക്കപ്പും മെഡിക്കൽ ഉപദേശവും സേവനവും അന്നു ലഭ്യമായിരിക്കും. മെഡിക്കൽ ഇൻഷൂറൻസ് ഇല്ലാത്തവർക്കും മറ്റും ഈ സേവനം ഏറ്റവും സഹായകരമായിരിക്കും. ഏവരേയും സംഘടന ഈ ഹ്രസ്വ മെഡിക്കൽ ക്യാമ്പിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഡോ. മനു ചാക്കോ, മെഡിക്കൽ ടീം കോർഡിനേറ്റർ ആയി പ്രവർത്തിക്കും. തുടർന്ന് രോഗചികിത്സയൊ ഉപദേശമോ വേണ്ടവർക്ക് ഡോക്‌ടേഴ്‌സ് ചാരിറ്റി ക്ലിനിക്കിലേക്ക് (RVR Health & Wellness CLINIC Stafford) റഫർ ചെയ്യുന്നതായിരിക്കും.

ഹ്യൂസ്റ്റനിലെ ഒരു പറ്റം മലയാളികൾ ചേർന്ന് കുറച്ചു വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഒരു ജീവകാരുണ്യ സംഘടനയാണ് ഇഅജട (കമ്മ്യൂണിറ്റി അസ്സോസിയേഷൻ ഫോർ പബ്ലിക് സർവീസ്) ഈ സംഘടനയെപ്പറ്റിയോ സൗജന്യ മെഡിക്കൽ സേവനത്തെ പറ്റിയൊ കൂടുതൽ വിവരങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർക്ക് ഇതിന്റെ വാളണ്ടിയർ പ്രവർത്തകരെ ഫോണിൽ വിളിക്കാവുന്നതാണ്.

നയിനാൻ മാത്തുള്ള: 832-495-3868, ഷിജിമോൻ ഇഞ്ചനാട്ട്: 832-755-2867, എബ്രഹാം തോമസ്: 832-922-8187, സാമുവൽ മണ്ണൻകര: 281-403-6243, ജോൺ വർഗീസ്: 281-787-8245, റെനി കവലയിൽ: 281-300-9777, തോമസ് തയ്യിൽ: 832-282-0484, പൊന്നുപിള്ള: 281-261-4950, ജോൺ കുന്നകാട്ട്: 281-242-4718