- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റേയും, ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫഹഹീൽ െ്രെപവറ്റ് പോളിക്ലിനിക്കിന്റേയും അൽ സബ െ്രെപവറ്റ് പൊളിക്ലിനിക്കിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് 250 ഓളം ആളുകൾ പ്രയോജനപ്പെടുത്തി. ക്യാമ്പിന് ഡോക്ടർമാരായ ധീരജ് ഷെട്ടി, പ്രഭാത് കുമാർ, ഫൈസൽ അൽമീർ, ആൻഡ്‌സീ ആനന്ദ് പാരാമെഡിക്കൽ വിഭാഗ്ത്തിന് ജിൻസി പ്രദീപ്, ഷീന ജോൺ, ടിൻസി കുരുവിള, അനീഷ, സജീന, അന്നമ്മ, ലിനു തങ്കച്ചൻ, സുബിൻ, സിബിൻ, റെൻസൺ, വൈശാഖ്, രമേശ്, ജോബി, നിഷാദ്, ജോബിമോൻ, അൽ സബ പൊളികിനിക് മാർക്കറ്റിങ് മാനേജർ ദിനേശ് എന്നിവർ നേതൃത്വം നൽകി. മാർച്ച് 11 ന് രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് അബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക വിഭാഗം സെക്രട്ടറി ജിജൊ ഡ
കുവൈറ്റ് സിറ്റി: എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റേയും, ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫഹഹീൽ െ്രെപവറ്റ് പോളിക്ലിനിക്കിന്റേയും അൽ സബ െ്രെപവറ്റ് പൊളിക്ലിനിക്കിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് 250 ഓളം ആളുകൾ പ്രയോജനപ്പെടുത്തി.
ക്യാമ്പിന് ഡോക്ടർമാരായ ധീരജ് ഷെട്ടി, പ്രഭാത് കുമാർ, ഫൈസൽ അൽമീർ, ആൻഡ്‌സീ ആനന്ദ് പാരാമെഡിക്കൽ വിഭാഗ്ത്തിന് ജിൻസി പ്രദീപ്, ഷീന ജോൺ, ടിൻസി കുരുവിള, അനീഷ, സജീന, അന്നമ്മ, ലിനു തങ്കച്ചൻ, സുബിൻ, സിബിൻ, റെൻസൺ, വൈശാഖ്, രമേശ്, ജോബി, നിഷാദ്, ജോബിമോൻ, അൽ സബ പൊളികിനിക് മാർക്കറ്റിങ് മാനേജർ ദിനേശ് എന്നിവർ നേതൃത്വം നൽകി.
മാർച്ച് 11 ന് രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് അബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക വിഭാഗം സെക്രട്ടറി ജിജൊ ഡൊമിനിക് സ്വാഗതവും മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദിയും രേഖപ്പെടുത്തി. പ്രസീദ് കരുണാകരൻ, ജിജൊ ഡൊമിനിക്ക്, സജീവ് എബ്രഹാം, രെഘു പേരാമ്പ്ര, ദേവി സുഭാഷ്, ശോഭ സുരേഷ്, നോബിദാസ്, പ്രേംജിത്ത്, ജയകുമാർ, ധർമ്മനന്ദൻ, സുരേഷ് കുമാർ, ജയകുമാർ സഹദേവൻ, രജീഷ്, ബിനോയി, തോമസ് എബ്രഹാം, ഷാജു വി. ഹനീഫ്, സുനിൽ കുമാർ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.