കുവൈത്ത്: കാസർഗോഡ് ജില്ലാ അസ്സോസ്സിയേഷൻ  മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 15 ന് രാവിലെ ഏഴ് മണി മുതൽ  മെട്രോ മെഡിക്കൽ കെയറിൽ  ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പിൽ ജനറൽ  മെഡിസിൻ, ചർമ്മ വിഭാഗം, ഡെന്റൽ വിഭാഗം, ഗൈനക്കൊളജി തുടങ്ങിയ എല്ലാ വിഭാഗത്തിലേയും ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മെമ്പന്മാർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണന്ന് കാസർഗോഡ് ജില്ലാ അസ്സോസ്സിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99609730,90027939, 66980868നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌