- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിങ് ഓഫീസർ ഉൾപ്പെടെയുള്ള മറ്റു ആരോഗ്യ പ്രവർത്തകരുടെ കുറവിൽ നടുവൊടിഞ്ഞ് ആരോഗ്യ പ്രവർത്തകർ; അധികാരികൾ കണ്ണടക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിങ് ഓഫീസർ ഉൾപ്പെടെയുള്ള മറ്റു ആരോഗ്യ പ്രവർത്തകരുടെ കുറവ് ആശുപത്രി പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നു എന്ന് കേരള ഗവ: നഴ്സസ് യൂണിയൻ തിരു: നോർത്ത് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോവിഡ് ബ്രിഗേഡിയർ സ്റ്റാഫുകളെ പിൻവലിച്ചതും, അവർക്ക് പകരം ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കാത്തതും, കോവിഡ് ഐ .സി യു കളും വാർഡുകളും പഴയതുപോലെ പ്രവർത്തനം തുടരുന്നതുമായ സാഹചര്യം കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. രോഗികൾക്ക് ലഭിക്കേണ്ട ചികിത്സ അവരിലേക്ക് എത്തിക്കാൻ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ കണ്ണീരിനും വേദനകൾക്കും സാക്ഷിയാവുന്ന ഐ.സി. യുകളും വാർഡുകളും ശാപമോക്ഷത്തിനായ് യാചിക്കുന്ന സാഹചര്യം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് നഴ്സസ് യൂണിയൻ തിരു: ജില്ലാ ഭാരവാഹികൾ അറിയിച്ചു.
നിലവിലെ സ്റ്റാഫിന്റെ കുറവ് പരിഹരിക്കാത്ത പക്ഷം കേരള ഗവ: നഴ്സസ് യൂണിയൻ തിരു: നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളുമായ് മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.എം. അനസ് സെക്രട്ടറി ജീ.ജീ. ഗിരീഷ് എന്നിവർ അറിയിച്ചു.